പ്രണയം പറഞ്ഞ് എന്നെ സമീപിച്ചവർ വളരെ കുറവാണ് – അതിന്റെ കാരണം ഇതായിരുന്നു.

636

ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന് മലയാളികളുടെ സ്വന്തമായി മാറിയ നടിയാണ് കാവ്യ മാധവൻ. പൂക്കാലം വരവായി അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ബാലതാരമായി അഭിനയിച്ച കാവ്യ ലാൽ ജോസ് ഒരുക്കിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ കാവ്യയ്ക്ക് സാധിക്കുകയും ചെയ്തു. ഓരോ കഥാപാത്രങ്ങളും എന്നും പ്രേക്ഷകർ ഓർമ്മിച്ചു വയ്ക്കുന്നതും ആയിരുന്നു ദിലീപ് കാവ്യ ജോഡി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയം നേടി. ഇപ്പോൾ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് കാവ്യ തുറന്നു പറയുന്ന പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്

പ്രണയം തോന്നിയിട്ടില്ലേ എന്ന് ചോദിച്ചാൽ തോന്നിയിട്ടില്ല എന്ന് പറഞ്ഞാൽ അവരാരും മനുഷ്യരാവില്ല എന്നാണ് കാവ്യ പറയുന്നത്. എല്ലാം മനുഷ്യർക്കും പ്രണയം തോന്നുമല്ലോ. അങ്ങനെ തോന്നിയിട്ടില്ല എന്ന് പറഞ്ഞാൽ അവർ മനുഷ്യരാണോ എന്നും കാവ്യ ചോദിക്കുന്നുണ്ട്.

ADVERTISEMENTS
   
READ NOW  പുതിയ സിനിമ സംഘടനയിൽ ടോവിനോ ഭാഗമാകുമോ - ഞെട്ടിക്കുന്ന മറുപടി നൽകി ടോവിനോ - അന്തം വിട്ടു പ്രേക്ഷക

താൻ കുട്ടിക്കാലത്ത് തന്നെ സ്കൂളിൽ ഒരു സിനിമ താരമായിരുന്നു. അതുകൊണ്ടു തന്നെ തന്റെ പിന്നാലെ ആൺകുട്ടികൾ ഒക്കെ നടക്കുന്നത് വളരെ കുറവാണ്. ആരും വന്നിട്ടില്ല എന്നല്ല പറയുന്നത് എങ്കിലും പൊതുവേ തന്റെ കൂട്ടുകാരുടെ ഒക്കെ പിന്നാലെ ഒന്നും രണ്ടും ആളുകൾ നടക്കുമ്പോഴും തന്റെ അരികിൽ അങ്ങനെയുള്ള പ്രണയാ അഭ്യർത്ഥനയുമായി വന്നവർ വളരെ കുറവായിരുന്നു.

ചെറുപ്പകാലം മുതൽ തന്നെ തന്റെ സ്കൂളിലൊക്കെ താനൊരു സിനിമ താരമായിരുന്നു. പ്രണയത്തോടെ തന്നെ സമീപിച്ചിട്ടുള്ളവർ വളരെ കുറവാണ് പിന്നെ പ്രായത്തിന്റെതായ ചെറിയ തോന്നലുകളും ഇഷ്ടങ്ങളും ഒക്കെ തനിക്കും തോന്നിയിട്ടുണ്ട്. എല്ലാത്തിലും ഉപരി സിനിമയിൽ ഇഷ്ടം പോലെ പ്രണയം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

എത്രയോ സിനിമകളിൽ പ്രണയ രംഗങ്ങൾ മികച്ചത് ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. കാവ്യയുടെ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ആദ്യ വിവാഹജീവിതം പരാജയമായതിനു ശേഷം നടൻ ദിലീപിനെ വിവാഹം കഴിച്ച് വളരെ സന്തോഷകരമായ രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ഇപ്പോൾ കാവ്യ മാധവൻ. നിലവിൽ ചെന്നൈയിൽ മകൾക്കും ഭർത്താവ് ദിലീപിനും ഒപ്പം സന്തോഷകരമായ ജീവിതമാണ് കാവ്യ നയിച്ചു കൊണ്ടിരിക്കുന്നത്

READ NOW  രജനി കാന്ത് ഇപ്പോൾ ഒന്നുമല്ല വെറും പൂജ്യമാണ് എന്ത് ധൈര്യത്തിൽ അറിയാത്ത കാര്യം പറഞ്ഞു രൂക്ഷ വിമർശനവുമായി റോജ.
ADVERTISEMENTS