മലയാള സിനിമയിലെ പകരക്കാറില്ല അഭിനയ ചക്രവർത്തി ആണ് ശ്രീ തിലകൻ.ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയ സിദ്ധി കൊണ്ടും എക്കാലവും പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്ന മഹാ നടൻ.അസാധ്യമായ സ്ക്രീൻ പ്രെസെൻസ് ഉള്ള നടനായിരുന്നു തിലകൻ എന്ന് ഒട്ടു മിക്ക പ്രമുഖ മലയാളം സിനിമ സംവിധായകരും സഹ താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്. തിലകൻ സ്‌ക്രീനിൽ വന്നാൽ ആ സീനിൽ അദ്ദേഹം നിറഞ്ഞു നിൽക്കുക എന്നത് സ്വാഭാവികമാണ് എതിരെ നിൽക്കുന്നത് എത്ര വലിയ സൂപ്പർ സ്റ്റാറായാലും അതങ്ങനെ ആണ്. അടിമുടി കാർക്കശ്യവും പൗരുഷവും നിറഞ്ഞു നിൽക്കുന്ന ശരീര ഭാഷയുള്ള നടൻ. പൊതുവേ കാർക്കശ്യക്കാരായ കഥാപാത്രങ്ങൾ അവതരിപ്പിക്കാന് ഇത്രയേറെ മികവുറ്റ മറ്റൊരു നടനുണ്ടാകില്ല മലയാളത്തിൽ.അതേ കർക്കശ്യത്തോടെ താനാണ് ആണ് അദ്ദേഹം തന്റെ വ്യക്തി ജീവിതത്തിലും പെരുമാറിയത്. അത് കൊണ്ട് തന്നെ പല സഹതാരങ്ങളുമായും അദ്ദേഹം പിണക്കത്തിലായിരുന്നു താനും.
എന്തും തുറന്നു പറയുന്ന സ്വഭാവമുള്ള നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് നീതി പുലർത്താൻ മലയാള സിനിമ മേഖലക്ക് കഴിഞ്ഞില്ല എന്ന് തന്നെ ആണ് വാസ്തവം.സിനിമയിലെ ലോബി കളിയിലും ജാതി കളിയിലും മറ്റും പെട്ട് താര സംഘടനയുടെയും മറ്റും അനൗദ്യോഗിക വിലക്ക് മൂലം കരിയറിന്റെ അവസാന കാലത്തു കുറെ വർഷങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു, അന്ന് അത് മാധ്യങ്ങൾക്കു മുന്നിൽ വിളിച്ചു പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല.മറ്റുള്ളവരോടുള്ള പരിഭവവും പിണക്കവും തുറന്നു പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുമെങ്കിലും ആ മഹാനടന്റെ അഭിനയ മികവിനെ താഴ്ത്തിക്കെട്ടാൻ ആർക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
മലയാളത്തില ഏറ്റവും മികച്ച കോമ്പിനേഷനുകളിൽ ചിലതാണ് തിലകനും കവിയൂർ പൊന്നമ്മയും അച്ഛനും അമ്മയുമായുള്ള മോഹൻലാൽ മകനായുമുള്ള സിനിമകൾ . അത്തരത്തിലുള്ള ഒട്ടു മിക്ക ചിത്രങ്ങളും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ചിലതാണ് . കിരീടത്തിൽ ആ കെമസ്ട്രി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും വ്യക്തിപരമായി അന്ന് തിലകനോട് തനിക്ക് കലഹമുണ്ടയിരുന്നുവെന്നും അത് കിരീടം എന്ന സിനിമയിൽ അഭിനയിക്കാൻ വന്നതോടെ അവസാനിച്ചിരുന്നുവെന്നും കവിയൂർ പൊന്നമ്മ ഇപ്പോൾ വ്യക്തമാക്കുകയാണ്.
കവിയൂർ പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെ: കിരീടം എന്ന സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ ഞാനും തിലകൻ ചേട്ടനും അത്ര സ്വര ചേർച്ചയിൽ അല്ലായിരുന്നു. ജാതകം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ വഴക്കായി.ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി പോകുകവരെയുണ്ടായി. കിരീടം എന്ന സിനിമയിൽ തിലകൻ ചേട്ടൻ അഭിനയിക്കാൻ വരുമ്പോൾ ഞാനും മോഹൻലാലും അവിടെ ഇരുന്നു ഇഡ്ഡലി കഴിക്കുകയായിരുന്നു. ലാൽ എനിക്ക് ഇഡ്ഡലി നൽകുന്നതൊക്കെ തിലകൻ ചേട്ടൻ നോക്കി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
ഒടുവിൽ എന്റെ അടുത്തേക്ക് വന്നു എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു, അങ്ങനെ ആ പിണക്കം അവിടെ അവസാനിച്ചു. പുറമേ പരുക്കനായി അഭിനയിക്കുന്ന ആളായിരുന്നു തിലകൻ ചേട്ടൻ. അത് പോലെ ഒരു നടനെ ഇനി മലയാള സിനിമയ്ക്ക് ലഭിക്കില്ല എന്നും കവിയൂർ പൊന്നമ്മ പറയുന്നു.