മലയാള സിനിമയുടെ അമ്മ എന്ന് തന്നെ പറയാവുന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മ. കഴിഞ്ഞദിവസം താരം 79 ആമത്തെ വയസ്സിൽ മരണപ്പെടുകയുണ്ടായി. സിനിമ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും മലയാളത്തിന്റെ അമ്മയെ കാണാൻ എത്തിയിരുന്നു. എന്നും സിനിമകളിൽ മലയാളിയുടെ മനസ്സിൽ എന്നും അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ സ്വന്തം അമ്മയുടെ മുഖത്തോടൊപ്പം തന്നെ ഓടിയെത്തുന്ന ഒരു മുഖം കൂടിയാണ് കവിയൂർ പൊന്നമ്മ എന്ന നടിയുടെത്. അത്രത്തോളം സിനിമകളിൽ മികവുറ്റ അമ്മ വേഷങ്ങൾ അവർ ചെയ്തിട്ടുണ്ട് അത് വല്ലാതെ പ്രേക്ഷകനെ പിടിച്ചുലച്ചിട്ടുമുണ്ട്.
മുൻപ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വ എന്ന് പരിപാടിയിൽ തൻറെ വ്യക്തി ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിത്തുകയുണ്ടായി. കുടുംബജീവിതത്തിൽ വലിയ താളപ്പിഴകൾ നേരിടുകയും ഭർത്താവ് മണി സ്വാമിയുമായി വർഷങ്ങളോളം അകന്നു ജീവിക്കുകയും ചെയ്യേണ്ടിവന്ന വ്യക്തിയാണ് കവിയൂർ പൊന്നമ്മ. പിന്നീട് ഭർത്താവ് മണി സ്വാമി രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയപ്പോൾ കവിയൂർ പൊന്നമ്മ അദ്ദേഹത്തെ തിരികെ തൻറെ വീട്ടിലേക്ക് കൊണ്ടുപോയി അവസാന നാളുകളിൽ ശുശ്രൂഷിക്കുകയും ഒക്കെ ചെയ്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇരുവരുംവളരെ കാലം അകന്നു താമസിക്കുകയും ആയിരുന്നു. ചേച്ചിയുടെ ജീവിതത്തിൽ പ്രണയങ്ങളൊന്നും ഇല്ലായിരുന്നോ എന്ന ചോദ്യത്തിന് കവിയൂർ പൊന്നമ്മ നൽകിയ മറുപടി ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുകയാണ്. തനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു എന്ന് അവർ അന്ന് പറഞ്ഞിരുന്നു.
തനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു എന്നും ആ ആളെ തന്നെ വിവാഹം കഴിക്കാൻ ഒക്കെ താൻ തീരുമാനിച്ചതായിരുന്നു എന്നും കവിയൂർ പൊന്നമ്മ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷേ ആ വ്യക്തി വേറെ കാസ്റ്റ് ആയിരുന്നു അതുകൊണ്ട് അത് നടന്നാൽ എന്റെ കുടുംബം അല്പം ബുദ്ധിമുട്ടിലാവുമായിരുന്നു എന്ന് കവിയൂർ പൊന്നമ്മ പറയുന്നു. ആ ഒരു കാരണം കൊണ്ട് തന്നെ താൻ അതിൽ നിന്നും ഒഴിവായി എന്ന് പറയുന്നതാണ് സത്യം എന്ന് താരം എന്ന് പറഞ്ഞിരുന്നു.
കതാങ്കൾ സിനിമയിൽ വന്ന കാലത്ത് സിനിമയിലേക്ക് വരിക എന്നതും അതേപോലെതന്നെ പ്രായമായ വേഷങ്ങൾ അഭിനയിക്കുക എന്നുള്ളതൊക്കെ വളരെ ധൈര്യം ഉള്ള ഒരു വ്യക്തി എടുക്കുന്ന തീരുമാനങ്ങൾ ആയിരുന്നു. അത്രയും ധൈര്യമുള്ള ഒരാളായിരുന്നു കൂടി എന്തുകൊണ്ട് പ്രണയത്തിലാ ധൈര്യം കാണിച്ചില്ല എന്ന് അവതാരകനായ ജോണി ലൂക്കാസ് ചോദിക്കുന്നുണ്ട് അതിന് കവിയൂർ പൊന്നമ്മ പറഞ്ഞിരുന്ന മറുപടി ഇങ്ങനെയാണ്.
തൻറെ ആ തീരുമാനം തൻറെ സഹോദരങ്ങൾക്ക് വേണ്ടിയുള്ള ഒരു ത്യാഗം ആയിരുന്നു എന്ന് തന്നെ പറയാം. തൻറെ സഹോദരിമാരൊക്കെ ഉണ്ടായിരുന്നല്ലോ അപ്പോൾ നമ്മൾ അന്യ ഒരു മതത്തിലേക്ക് പോയാൽ അത് തന്റെ സഹോദരിമാരെയൊക്കെ ബാധിക്കും തന്നെയുമല്ല നമ്മൾ ഹിന്ദുമതം ആണല്ലോ ഫോളോ ചെയ്യുന്നത്. സത്യത്തിൽ എനിക്ക് അങ്ങനെ ജാതിയും മതവും ഒന്നുമില്ല എന്നും താരം പറഞ്ഞിരുന്നു. ഒരിക്കൽ താൻ തൻറെ അച്ഛനോട് പറഞ്ഞിരുന്നുഎനിക്ക് ഇഷ്ടമുള്ള ഒരു വിവാഹമേ ഞാൻ ചെയ്യുകയുള്ളൂ എന്ന്. സത്യത്തിൽ അത് ഇത് മനസ്സിൽ വച്ചായിരുന്നു അന്ന് താൻ പറഞ്ഞിരുന്നത്. അങ്ങനെയൊന്നും പറയുന്നതിൽ തനിക്ക് ധൈര്യക്കുറവ് ഒന്നും ഇല്ലായിരുന്നു. പുറമേ താൻ കാണുമ്പോൾ സോഫ്റ്റ് ആണ് എങ്കിലും തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ താൻ വളരെ ബോൾഡായിരുന്നു എന്ന് കവിയൂർ പൊന്നമ്മ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പക്ഷേ ഞാനെൻറെ സഹോദരിമാരെ നോക്കണ്ടേ എന്ന് താരം അന്ന് ചോദിച്ചിരുന്നു. ഇന്നാണെങ്കിൽ അത് ധൈര്യപൂർവ്വം ചെയ്യും, പക്ഷേ അന്ന് അത് സാധിച്ചില്ല. അങ്ങനെ ഒരു തീരുമാനമെടുത്തതിൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ദുഃഖം തോന്നുന്നുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് അല്പം ആലോചിച്ചതിനു ശേഷം അന്ന് താരം പറഞ്ഞത് ദുഃഖമൊന്നും തോന്നുന്നില്ല എന്നായിരുന്നു.
സ്വന്തം മകളുടെ കാര്യത്തിൽ മറ്റൊരു ജാതിയിൽ നിന്ന് ഒരു വിവാഹാലോചന വന്നിരുന്നെങ്കിൽ എതിർക്കുമായിരുന്നോ എന്ന് കവിയൂർ പൊന്നമ്മയോട് ചോദിച്ചിരുന്നു. അതിന് അന്ന് താരം പറഞ്ഞത് ഒരിക്കലും ഇല്ല എന്നായിരുന്നു താൻ ഒരിക്കലും എതിർക്കുകയില്ല എന്നായിരുന്നു. അവൾക്ക് താല്പര്യമുണ്ടെങ്കിൽ ആരായിരുന്നാലും താൻ വിവാഹം കഴിച്ചു കൊടുക്കുമായിരുന്നു എന്ന് കവിയൂർ പൊന്നമ്മ പറയുന്നുണ്ട്.