ഒരാളോട് എങ്ങനെ ഇടപെടണമെന്ന് ശോഭനയ്ക്ക് അറിയില്ല കവിയൂർ പൊന്നമ്മ

444

മലയാള സിനിമയുടെ എക്കാലത്തെയും റിയൽ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നടിയാണ് ശോഭന. ഒരു നായിക എന്നതിലുപരി മികച്ച രീതിയിലുള്ള ഒരു നർത്തകി എന്ന ലെവലിൽ കൂടി ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രം മതി താരത്തിന്റെ അഭിനയ മികവ് എടുത്ത് കാണിക്കാൻ.

മറ്റു പല ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് ചെയ്തിട്ടും ഇതുവരെയും ശോഭനയുടെ അഭിനയത്തെ വെല്ലാൻ സാധിക്കുന്ന ഒരു അഭിനയത്രിയെ കാണാൻ സാധിച്ചിട്ടില്ല. ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായകന്മാരുടെ കൂട്ടത്തിൽ ഉള്ളതാണ് ശോഭനയും.

ADVERTISEMENTS
   

ഇപ്പോൾ ശോഭനയെ കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരമായ കവിയൂർ പൊന്നമ്മ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പതിനാലാമത്തെ വയസ്സിൽ ആണ് ശോഭന സിനിമയിലേക്ക് എത്തുന്നത് അതിന്റെതായ പക്വത കുറവും ശോഭനയ്ക്കുണ്ടായിരുന്നു എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്.

See also  വിനയന്റെ പടത്തിൽ അഭിനയിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോൾ മാള അരവിന്ദൻ നൽകിയ മാസ്സ് മറുപടി -വിലക്കിയപ്പോൾ പറഞ്ഞത്.

ഒരാളോട് എങ്ങനെ ഇടപെടണം എന്ന് ശോഭനയ്ക്ക് അറിയുമായിരുന്നില്ല. സിനിമ പാരമ്പര്യം നിറഞ്ഞ നിന്ന് കുടുംബത്തിൽ ആയിരുന്നു ശോഭനയുടെ ജനനം എന്നാൽ ഒരു സംവിധായകനോട് ഭവ്യതയോടെ സംസാരിക്കുവാനോ തന്നെക്കാൾ ഉയർന്ന ഒരു നടനോട് വിനയത്തോടെ പെരുമാറാനോ ശോഭന പഠിച്ചിട്ടില്ല.

ഒരിക്കൽ ഒരു ഷൂട്ടിൽ ശോഭനയുടെ വസ്ത്രം തയ്ച്ചു കൊണ്ടുവന്ന ഒരു കോസ്റ്റ്യൂമറോഡ് അത് ഇട്ടതിനുശേഷം അവരുടെ മുഖത്തേക്ക് വസ്ത്രം വലിച്ചെറിഞ്ഞ് ശോഭന ദേഷ്യപ്പെടുകയുണ്ടായി. ആ സമയത്ത് താൻ ശോഭന ഉപദേശിച്ചിരുന്നു. ഒരിക്കലും ആരോടും ഇത്തരത്തിൽ ഇടപെടരുത് എന്നാണ് അന്ന് താൻ ശോഭനയോട് പറഞ്ഞിരുന്നത്.

അത് ശോഭനയുടെ പക്വത കുറവിന്റെതാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയതല്ലേ? അതിന്റേതായ പക്വതക്കുറവ് നടിക്ക് ഉണ്ടായിട്ടുണ്ട് എന്നും പിന്നീട് ഒരിക്കൽ താൻ ശോഭനയെ കണ്ടിരുന്നു എന്നും അപ്പോഴൊക്കെ വലിയ സ്നേഹത്തോടെയാണ് സംസാരിച്ചത് എന്നും ഓർക്കുന്നുണ്ട്.

See also  മോഹൻലാലിന്റെ പേര് പറഞ്ഞ് വിരട്ടിയാണ് താൻ പിന്നീട് നടന്മാരെ ഷൂട്ടിങ്ങിന് എത്തിച്ചത് തന്നെ.

എന്നും ഫോൺവിളിയും സംസാരങ്ങളും ഒന്നുമില്ല എങ്കിലും ശോഭനേ വലിയ ഇഷ്ടമാണ്. ശോഭനയുടെ ഉള്ളിൽ നൃത്തത്തോട് വല്ലാത്തൊരു താല്പര്യം ഉണ്ട്. ശോഭനയെ പോലെ തന്നെ തന്റെ കൊച്ചുമകൾ നന്നായി നിർത്തം ചെയ്യും അപ്പോഴെല്ലാം താൻ ശോഭനയെ ഓർമ്മിക്കാറുണ്ട്. സിനിമയിലേക്ക് തിരികെ വരണം എന്ന് ഒരിക്കൽ ശോഭനയോട് പറഞ്ഞപ്പോൾ നൃത്തത്തിലാണ് കൂടുതൽ ഇപ്പോൾ ശ്രദ്ധ നൽകിയിരിക്കുന്നത് എന്നായിരുന്നു ശോഭനയുടെ മറുപടി എന്നും കവിയൂർ പൊന്നമ്മ ഓർമ്മിക്കുന്നു

ADVERTISEMENTS