ബ്രാ ഇടാതെ നടക്കുന്നു.. വീഡിയോ വൈറലായതിനെ തുടർന്ന് കരീനയ്‌ക്കെതിരെ ക്രൂരമായ ബോഡി ഷെയിമിങ് കമെന്റുകള്‍

816

നടി കരീന കപൂർ ഖാൻ തന്റെ സമകാലികരായ താരങ്ങളിൽ ഏറ്റവും സ്റ്റൈലിഷ് നടിമാരിൽ ഒരാളായി അറിയപ്പെടുന്നു. തന്റെ സ്റ്റൈലിഷ് രൂപഭാവങ്ങളാൽ നടി വലിയ ആരാധക മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്, കൂടാതെ ബി-ടൗണിലെ ഏറ്റവും വലിയ ഫാഷനബിൾ സുന്ദരിയായി പലപ്പോഴും ടാഗ് ചെയ്യപ്പെടുകയും ചെയ്തു. ‘ചമേലി’ താരത്തെ ചൊവ്വാഴ്ച മുംബൈയിലെ വസതിക്ക് പുറത്ത് കാറിൽ കയറി പോകുന്ന വീഡിയോ പാപ്പരാസികൾ ഒപ്പിയെടുത്തിരുന്നു. ആ വീഡിയോ ആണ് വിവാദങ്ങൾക്ക് തുടക്കം.

വിഡിയോയിൽ താരം വളരെ കാഷ്യൽ ആയി തോന്നിയിരുന്നു. അവൾ പിങ്ക് നിറത്തിലുള്ള ടാങ്ക് ടോപ്പും ഡെനിമും ധരിച്ചിരുന്നു, കറുത്ത റൗണ്ട് ഷെപ്പേഡ് സൺഗ്ലാസും ധരിച്ചു വളരെ കൂൾ ആയി ആണ് താരം കാണപ്പെട്ടത്.

ADVERTISEMENTS
   

അവൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു കാപ്പി മഗ്ഗും കയ്യിൽ കരുതുന്നത് കാണാമായിരുന്നു. പതിവുപോലെ കാഷ്വൽ ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. എന്നിരുന്നാലും, അവളുടെ ഏറ്റവും പുതിയ ലുക്കിൽ നെറ്റിസൺസ് അത്ര തൃപ്തരല്ല എന്ന് അവരുടെ കമെന്റുകൾ പറയുന്നു,

അതി രൂക്ഷമായ വിമർശങ്ങൾ ആണ് കരീന നേരിടുന്നത്. അവളെ വിമർശിക്കുന്ന കാര്യമറിഞ്ഞാൽ നമ്മുടെ നാടിൻറെ സദാചാരത്തിന്റെ വളർച്ചയറിയാം. കുറച്ചുപേർ അവളെ ബോഡിഷെയ്ഡ് ചെയ്യുകയും അടിവസ്ത്രം ധരിക്കാത്തതിന് താരത്തിനെതിരെ വളരെ മോശമായ, മോശം പരാമർശങ്ങൾ ഷെയർ ചെയ്യുകയാണ്. വളരെ ടോക്‌സിക്കും അശ്ലീലവുമായ പരാമർശങ്ങൾ ആണ് പലരും പങ്ക് വെക്കുന്നത്. ഒരാളുടെ വസ്ത്ര ധാരണം അയാളുടെ സ്വകാര്യതയാണ് എന്ന മര്യാദകൾ പോലും ഇവിടെ പാലിക്കപ്പെടുന്നില്ല.

വീട്ടിൽ നിന്ന് വളരെ ക്യാഷ്വൽ ആയി ഇറങ്ങിയ താരത്തിന്റെ വീഡിയോ ഏതോ ഒരു പാപ്പരാസി ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയായിരുന്നു വൈറൽ ഭവാനി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഒരു നാണവുമില്ലാതെ ബ്രായിടാതെ നടക്കുന്നു ഒരു നാണവുമില്ല, ഇവർ എന്ത് മോശമാണ് ഈ കാണിക്കുന്നത്, ഇങ്ങനെ പോകുന്നു കമെന്റുകൾ. ശരീരത്തിന്റെ വലിപ്പത്തെയും ആകൃതിയും ഒക്കെ എടുത്തു പറഞ്ഞാണ് പലരും കമെന്റുകൾ പാസാക്കുന്നത്. വൈറലായ വീഡിയോ താഴെ കാണാം.

ശ്രദ്ധിക്കേണ്ട കാര്യം, ഫാഷന്റെ കാര്യത്തിൽ കരീന ഈയിടെയായി അത് വളരെ സാധാരണവും ട്രെൻഡിയുമായി നിലനിർത്തുന്നു. ടിൻസൽ ടൗൺ ഫാഷനിസ്റ്റായി ഈ നടി വലിയ അർദ്ധക വൃന്ദമുള്ള താരമാണ് അവർ എപ്പോഴും ആരാധിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അവളുടെ ബോൾഡായ വസ്ത്രധാരണങ്ങളുടെ പേരിൽ അവൾ പലപ്പോഴും ട്രോളർമാരുടെ റഡാറിന് കീഴിൽ വരാറുണ്ട്.

തൈമൂർ അലി ഖാൻ, ജെഹ് അലി ഖാൻ, എന്നീ രണ്ട് കുട്ടികളുടെ അമ്മയായ താരം ഇപ്പോഴും തന്റെ ശരീര സൗന്ദര്യ സംരക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. കരീന കപൂർ ഖാൻ ജയ്ദീപ് അഹ്ലാവത്, വിജയ് വർമ്മ എന്നിവർക്കൊപ്പം ‘ദി ഡിവോഷൻ ഓഫ് സസ്‌പെക്റ്റ് എക്‌സ്’, ഹൻസാൽ മേത്തയുടെ അടുത്തതായി ‘ദി ബക്കിംഗ്ഹാം മർഡേഴ്‌സ്’ എന്നീ പേരിട്ടിരിക്കുന്ന പ്രൊജക്റ്റുകളുടെ തിരക്കിലാണ്.

വൈറലായ വീഡിയോ

https://www.instagram.com/p/CpMYL59j_MH/

ബാലാജി ടെലിഫിലിംസും മഹാന ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലൂടെ കരീന തന്റെ നിർമ്മാണ അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോർട്ടുണ്ട്. കൃതി സനോണും തബുവും അഭിനയിക്കുന്ന ‘ദി ക്രൂ’വിന്റെ ചിത്രീകരണം കരീന മാർച്ചിൽ ആരംഭിക്കും.

ADVERTISEMENTS
Previous articleകാണുക: ‘ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്ത് വിക്കറ്റ് നേടുന്ന’ വൈറൽ വീഡിയോ
Next articleകുടുംബത്തെ അല്ലാതെ ഒരവന്മാരെയും വിശ്വസിക്കരുത് – നടൻ കൃഷ്ണൻകുമാറിന്റെ മകൾ ദിയ കൃഷണ പറയുന്നത്.