എങ്ങനെയാണ് സെക്സ് ചെയ്യേണ്ടതെന്നോ അതെന്താണെന്നോ ഇവിടെ കല്യാണം കഴിച്ചവര്‍ക്ക് പോലും അറിയില്ലെന്ന് കനി കുസൃതി

49316

സെക്സിനെ കുറിച്ച് കേരളത്തിൽ വലിയ ഒരു ശതമാനം ആൾക്കാർക്ക് പോലും വലിയ ധാരണ എല്ലാ എന്ന് നടി കനി കുസൃതി പറയുന്നു. കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ല. കുട്ടികള്‍ പോലും വളരെ വിശാലമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ്. എന്നാല്‍ മറ്റുള്ളവരോട് അതിനെപ്പറ്റി ചോദിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നില്ല. മൂടിവെക്കപ്പെടുന്നതെന്തും ചെയ്തു നോക്കാനുള്ള ആഗ്രഹം കുട്ടികളില്‍ ഉണ്ടാകും. അതേ സമയം സെക്സ് എന്നാൽ എന്ത് എന്തൊക്കെ ചെയ്താൽ എന്തൊക്കെ സംഭവിക്കും എന്നു തുറന്ന് പറയാന്‍ എല്ലാ മാതാപിതാക്കളും സന്നദ്ധരാകണം. ഇവിടെ സ്‌കൂളുകളില്‍ പോലും സെക്‌സ് എജ്യുക്കേഷന്‍ നടക്കുന്നില്ല. അത് കുട്ടികളുടെ വ്യക്തിത്വ വികസനത്തെ മോശമായി ബാധിക്കുന്നുവെന്നും കനി കുസൃതി പറഞ്ഞു.

ആക്ടിവിസ്റ് മൈത്രേയൻ ജയശ്രീ ദമ്പതികളുടെ ഏകമകളാണ് കനി കുസൃതി. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദമുണ്ടാക്കിയിരുന്നു. അങ്ങനെയൊരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് കനിക്ക് നേരെ സൈബര്‍ ആക്രമണം വരെ ഉണ്ടായിരുന്നു. താന്‍ നാണം കുണുങ്ങിയായിരുന്നുവെന്ന് കനി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ADVERTISEMENTS
READ NOW  ‘പരാജയപ്പെട്ട മൾട്ടി കൾച്ചറലിസം’: ലണ്ടനിൽ ഇന്ത്യക്കാർ ബസിൽ കയറാൻ ശ്രമിക്കുന്നതിൻ്റെ വൈറൽ വീഡിയോ
kani kusruthi with parent mythreyan and dr jayasree

‘വളരെ നാണം കുണുങ്ങിയായിരുന്നു തന്നിൽ വലിയ മാറ്റങ്ങൾ ആണ് പിന്നീട് ഉണ്ടായതു.ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരമെന്നും കനി പറയുന്നു.
അച്ഛനും അമ്മയും എനിക്ക് പൂര്‍ണസ്വാതന്ത്ര്യം തന്നിരുന്നു. നിനക്കിഷ്ടമുള്ള നിനക്ക് തിരഞ്ഞെടുക്കാം, അങ്ങനെ ജീവിക്കാം എന്നവര്‍ എന്നോട് പറഞ്ഞു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ ഒരുകാലത്ത് എനിക്ക് വിഷമമുണ്ടായിരുന്നു. – കനി പറയുന്നു.

READ NOW  അതുകൊണ്ടു മോഹൻലാലിന് അഹങ്കാരി എന്ന പേരുമില്ല, ശത്രുക്കളുമില്ല, കാരണം വെളിപ്പെടുത്തി രഞ്ചിത്ത്
ADVERTISEMENTS