അച്ഛന്റെ സുഹൃത്തുക്കളൊക്കെ തന്റെ മുഖം കാണുമ്പോൾ മുഖം ചുളിക്കുമായിരുന്നു. സ്വന്തം സൗന്ദര്യത്തെ ഇങ്ങനെ ട്രോളാൻ മലയാളത്തിൽ കൽപ്പന മാത്രം

141

മലയാള സിനിമയുടെ ഹാസ്യ പെണ്മയായിരുന്നു കൽപ്പന. നിരവധി ആരാധകരെ ആയിരുന്നു കൽപ്പന സ്വന്തമാക്കിയത്. കൽപ്പനയ്ക്കുശേഷം ഹാസ്യരംഗത്ത് ഇത്രത്തോളം തിളങ്ങിയ മറ്റൊരു നടി ഉണ്ടായിട്ടില്ല എന്ന് പറയുന്നതാണ് സത്യം.

കൽപ്പനയുടെ മരണം മലയാള സിനിമ ലോകത്തിന് തീർത്താൽ തീരാത്ത ഒരു നഷ്ടം തന്നെയായിരുന്നു. അകാലത്തിൽ ജീവിതത്തില്‍ നിന്നും സിനിമയിൽ നിന്നും യാത്ര പറയേണ്ട സാഹചര്യം കൽപ്പനയ്ക്ക് ഉണ്ടായി എന്നത് സിനിമയെ സ്നേഹിക്കുന്ന ആർക്കും ഇന്നും അംഗീകരികാകാനാവാത്തതാണ്. നിരവധി മികച്ച കഥാപാത്രങ്ങൾ അപ്പോഴും അണിയറയിൽ അവരെ കാത്തിരിക്കുകയായിരുന്നു. വളരെ കുറച്ചുകാലങ്ങൾ മാത്രമേ ആയിരുന്നുള്ളു ക്യാരക്ടർ റോളുകളിലേക്ക് കല്പന മാറിയിട്ട്. അപ്പോഴേക്കും മരണം അവരുടെ ജീവിതത്തിൽ വില്ലനായി എത്തുകയായിരുന്നു.

ADVERTISEMENTS

ഇപ്പോൾ കൽപ്പനയുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കൈരളി ചാനലിൽ ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിൽ കൽപ്പന പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

READ NOW  നിങ്ങളുടെ അഭിനയം കണ്ടിട്ട് മമ്മൂക്ക എന്താണ് പറഞ്ഞിട്ടുള്ളത് - ചോദ്യത്തിന് മമ്മൂട്ടിയുടെ അനുജന്റെ മറുപടി ഇങ്ങനെ

എന്തുകൊണ്ട് മലയാളത്തിൽ ഒരു നായികയായില്ല എന്ന സ്വൊന്തം ചേച്ചി കലാരഞ്ജിനിയുടെ ചോദ്യത്തിന് കൽപ്പന നൽകിയ മറുപടിയാണ് അതീവ രസകരം. അതീവ രസകരമായി ആണ് കല്പന അതിനു മറുവപ്പടി നൽകുന്നത്. കുട്ടിക്കാലത്ത് താൻ വലിയ ചട്ടമ്പി ആയിരുന്നുവെന്നും; അതിന് കാരണം സഹോദരിമാരുടെയും സഹോദരന്മാരുടെയും സൗന്ദര്യമായിരുന്നു എന്നുമാണ് കൽപ്പന പറയുന്നത്. സ്വൊന്തം സൗന്ദര്യത്തെ നന്നായി ട്രോളിക്കൊണ്ടു തന്നെ ആണ് കൽപ്പന ഇത് സംസാരിക്കുന്നത്. കാണികളിലും ഇത് ചിരി പടർത്തുന്നുണ്ടായിരുന്നു.

അച്ഛനും അമ്മയും അതീവ സൗന്ദര്യമുള്ളവരായിരുന്നു. അതുപോലെതന്നെ മൂത്ത മകളായ കലാരഞ്ജിനിയും അതിസുന്ദരി. ഇളയ മകൾ ഉർവശിയാവട്ടെ ചുരുണ്ട മുടിയൊക്കെയായി അതീവ സുന്ദരിയായ പെൺകുട്ടി. അതുപോലെ തന്നെ അനുജന്മാർക്കും സൗന്ദര്യം ഉണ്ടായിരുന്നു. താൻ മാത്രമാണ് വീട്ടിൽ വേറിട്ട നിന്നത്. സുഹൃത്തുക്കളൊക്കെ വീട്ടിൽ വരുമ്പോൾ മറ്റുള്ളവരെ കണ്ടതിനു ശേഷം താൻ മകൾ ആണ് എന്ന് പറയുമ്പോൾ മുഖം ചുളിക്കാറുണ്ട്.

READ NOW  ആ സിനിമയിൽ അഭിനയിക്കാൻ നിങ്ങൾ പ്രതിഫലം വാങ്ങാൻ പാടില്ല മമ്മൂട്ടിയോട് ഭാര്യ നിർബന്ധ പൂർവ്വം അങ്ങനെ പറയാൻ ഒരു കാരണം ഉണ്ട് അക്കഥ ഇങ്ങനെ

മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഉർവശിയുടെയും കലാരഞ്ജിനിയുടെയും അരികിൽ പോലും താൻ ഉണ്ടായിരുന്നില്ല. മുടി പോലും അവരുടെ മുടിയിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. അവരുടെ സൗന്ദര്യം കണ്ട് താൻ വല്ലാതെ റിബലായി മാറുകയായിരുന്നു ചെയ്തത്. എല്ലാവരും അവരെ നോക്കുമ്പോൾ തന്നെ എല്ലാവരും തന്നെ നോക്കാൻ വേണ്ടി താൻ പലതരത്തിലുള്ള ചട്ടമ്പി തരങ്ങൾ കാണിക്കാൻ തുടങ്ങി.

ആ അഭിമുഖം കാണാം

https://www.facebook.com/kairalitv.in/videos/3746752632101331/?mibextid=b1r3HaZxQ2aOKKJt

തന്റെ രണ്ട് കൈയും രണ്ടുകാലും ഒരിക്കലും അടങ്ങിയിരുന്നിട്ടില്ല. അതിന് കാരണം അവരുടെ സൗന്ദര്യം തന്നെയാണ്. അതുപോലെതന്നെ അനുജന്മാരുടെ സൗന്ദര്യവും തന്നെ വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ടുവന്ന് എത്തിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ റിബലായി പോയിട്ടുള്ളത് എന്നും. താൻ ഈ വീട്ടിൽ തന്നെ ഉള്ളതാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട് എന്നും രസകരമായി കല്പന പറയുന്നു.

 

ADVERTISEMENTS