മമ്മൂട്ടിയുമായി അകന്നപ്പോൾ കലൂർ ഡെന്നിസ് ചെയ്തത് മലയാള സിനിമയുടെ തലവര മാറ്റി അതിങ്ങനെ

16260

മലയാള ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഒരു മികച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നിസ്. അടുത്തിടെ, തന്റെ സിനിമകളിൽ ജഗദീഷിനെയും സിദ്ദിഖിനെയും പ്രധാന അഭിനേതാക്കളായി കാസ്റ്റ് ചെയ്യാനുള്ള തന്റെ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു, ഇത് ഒരു മാധ്യമ പ്രതിവാര ലേഖനത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

നടൻ മമ്മൂട്ടിയുമായി ഉണ്ടായ അഭോപ്രായ വ്യത്യാസവും പിണക്കവുമാണ് തന്നെ  അതിനു പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു, അതിന്റെ വാശിയിൽ അന്ന് സിനിമ മേഖലയിലെ രണ്ടാം നിര നടന്മാരെ ഉൾപ്പെടുത്തി ബഡ്‌ജറ്റ്‌ കുറഞ്ഞ ചെറിയ ചിത്രങ്ങൾ എടുക്കാനും അത് എങ്ങനെയെങ്കിലും വിജയിപ്പിക്കാനും താൻ അന്ന് തീരുമാനിച്ചിരുന്നു ഡെന്നിസ് വിശദീകരിച്ചു.

ADVERTISEMENTS

മുമ്പ് മറ്റ് പ്രധാന സിനിമകളിലെ അഭിനേതാക്കളുടെ ഒപ്പം സഹനടന്മാരായി മാത്രം നിന്നിരുന്ന ജഗദീഷിനെയും സിദ്ദിഖിനെയും മുൻനിര നായകന്മാരാക്കി മാറ്റാൻ പക്ഷേ കഠിനാധ്വാനം ചെയ്യേണ്ടി വന്നു എന്ന് അദ്ദേഹം  പറയുന്നു. 1990 മുതൽ 1998 വരെ തൂവൽസ്പർശം, മിമിക്സ് പരേഡ്, സൺഡേ 7 പിഎം, ഗജകേസരി യോഗം , കാസർകോട്ട് കാദർ ഭായ് തുടങ്ങി 45-ഓളം ചിത്രങ്ങൾ അദ്ദേഹം പുറത്തിറക്കി.

READ NOW  പ്രണയമെന്നു കേൾക്കുമ്പോൾ ഷൈൻടോമിന് മനസിൽ തോന്നുന്നത് എന്താണ് താരത്തിൻറെ മറുപടി ഇങ്ങനെ.

ഇതിൽ രണ്ടോ മൂന്നോ ചിത്രങ്ങളൊഴിച്ചാൽ ബാക്കി  സിനിമകളെല്ലാം വലിയ വാണിജ്യ വിജയങ്ങളായിരുന്നു. ഇതിൽ ഏകദേശം 25 ചിത്രങ്ങളിൽ ജഗദീഷ് നായകനായി അഭിനയിച്ചു, സിദ്ദിഖ് പതിനഞ്ചു ചിത്രങ്ങളിലും നായകനായി. അത് മലയാള സിനിമയ്ക്ക് പുതിയ ഒരു മാറ്റം ആയിരുന്നു സമ്മാനിച്ചത്.

മലയാള സിനിമയെന്നാൽ മോഹൻലാലും മമ്മൂട്ടിയും എന്ന അവസ്ഥ അങ്ങനെ മാറി എന്ന് അദ്ദേഹം പറയുന്നു. ഒരു തരത്തില്‍ അത് സത്യവുമാണ് ആ തീരുമാനം മലയാള സിനമയുടെ തലവര തന്നെ മാറ്റി മറിച്ചു.

ചെലവ് കുറഞ്ഞ ചിത്രങ്ങളിലൂടെ വിജയം കൈവരിച്ചതിൽ ഡെന്നിസ് സംതൃപ്തി പ്രകടിപ്പിച്ചു, മലയാള സിനിമയുടെ വാണിജ്യ മൂല്യത്തിന് തന്റെ സിനിമകൾ കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

പക്ഷേ താൻ മോഹൻലാലുമൊത്തു അധികം സിനിമകൾ ചെയ്തിട്ടില്ല തങ്ങൾ തമ്മിൽ പിണക്കമാണ് എന്നാണ് അന്ന് പലരും പറഞ്ഞു എന്ന് ഡെന്നിസ് പറയുന്നു. പക്ഷേ അങ്ങനെ അല്ല. മിക്കപ്പോഴും ജോഷി-മമ്മൂട്ടി ടീമിനോടുള്ള പ്രതിബദ്ധത കാരണം അവര്‍ക്ക് വേണ്ടി താന്‍ സ്ഥിരമായി തിരക്കഥ എഴുതിയിരുന്നു അതുകൊണ്ടാണ് മോഹൻലാലിനായി കൂടുതൽ സിനിമകൾ എഴുതാൻ തനിക്ക് കഴിഞ്ഞില്ലെന്നും പക്ഷേ മോഹന്‍ലാലിനായി താന്‍ എഴുതിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.

READ NOW  ആ നടനോട് ശരിക്കും പ്രണയമായിരുന്നു - അദ്ദേഹത്തിന്റെ വിവാഹ ദിവസം തകർന്നു പോയി - മീന പറഞ്ഞത്

കലൂർ ഡെന്നിസിന്റെ അസാധാരണമായ തിരക്കഥാ പാടവവും അദ്ദേഹത്തിന്റെ ക്രാഫ്റ്റിനോടുള്ള അർപ്പണബോധവും മലയാളി ചലച്ചിത്ര വ്യവസായത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നിരവധി വിജയ ചിത്രങ്ങൾക്ക് കാരണമായി. കഥ തിരക്കഥ സംഭാഷണം എന്നിങ്ങനെ വിവധ മേഖലകളിലായി ഏകദേശം നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. മികച്ച തിരക്കഥ കൃതിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കുടുംബ സമേതം എന്നാ ചിത്രത്തിനായിരുന്നു ആ അവാര്‍ഡ്‌ 1992 ല്‍ ലഭിച്ചത്.

ADVERTISEMENTS