ഭക്ഷണം കഴിക്കുന്നിടത്തു നിന്നും എഴുന്നേൽപ്പിച്ചു വിടുന്നത് വലിയ വേദനയാണ്- അനുഭവങ്ങള്‍ പറഞ്ഞു നടന്‍ കെ കെ മേനോൻ

69

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ സ്ഥാനം നേടിയ ഒരു കലാകാരനാണ് കെ കെ മേനോൻ.. നിരവധി ഷോർട്ട് ഫിലിമുകളിലും മറ്റു അഭിനയിച്ചിട്ടുള്ള താരം കുടുംബവിളക്കിനു ശേഷം ചില സിനിമകളിലും തല കാണിച്ചിട്ടുണ്ട്.. തമിഴ് ആയിരുന്നു താരത്തിന്റെ തുടക്കം.. എന്തിരൻ 2 ആയിരുന്നു ആദ്യചിത്രം പിന്നീടങ്ങോട്ട് നിരവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നും ഒരുപാട് മോശമനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

ഒരു സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നടക്കുന്ന താരം എപ്പോഴും ആ ഒരു ഗേറ്റപ്പിൽ തന്നെയാണ് നടക്കാറുള്ളത്. ഒരു 10 വർഷത്തോളമായി തനിക്കൊപ്പം ഈ ഒരു ഗെറ്റപ്പും ഉണ്ടെന്നാണ് താരം പറയാറുള്ളത്. എന്നാൽ ഒരു സിനിമയ്ക്ക് വേണ്ടി ഇപ്പോൾ തന്റെ ഗെറ്റപ്പ് മാറ്റുകയാണ് എന്നും പറയുന്നുണ്ട്.

ADVERTISEMENTS
   

കഷ്ടപ്പാടുകൾ ഒരുപാട് സിനിമയിൽ വന്നതിനു ശേഷം അനുഭവിച്ചിട്ടുണ്ട് അതിൽ പ്രധാനപ്പെട്ടത് അപമാനങ്ങളാണ്. എന്നാൽ ആരിൽ നിന്നാണെന്നോ ലൊക്കേഷനിൽ നിന്നാണോ എന്നൊന്നും പറയാൻ ഈ ഒരു സാഹചര്യത്തിൽ ആഗ്രഹിക്കുന്നില്ല.

ഒരുപാട് താമസിച്ചാണ് താൻ സിനിമ മേഖലയിലേക്ക് വരുന്നത് തന്നെ. 42 ആമത്തെ വയസ്സിൽ ആയിരുന്നു ഈ ഒരു ഇൻഡസ്ട്രിയിലേക്ക് താനെത്തുന്നത്. അതുകൊണ്ടു തന്നെ ഏൽക്കുന്ന അപമാനങ്ങളുടെ ആഴവും വർദ്ധിക്കും എന്നുള്ളത് ഉറപ്പാണ്. ഒരു ലൊക്കേഷനിൽ സീനിയേഴ്സ് ഭക്ഷണം കഴിക്കുന്നിടത്ത് പോയിരുന്നപ്പോൾ അവിടെ നിന്നും എഴുന്നേൽപ്പിച്ചു വിട്ടു.

കഴിക്കുന്നിടത്തു നിന്ന് എഴുന്നേൽപ്പിച്ചു വിടുന്നത് വലിയൊരു ഇൻസൾട്ട് തന്നെയാണ്. വേറെയും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മളെക്കാൾ ചെറിയ പ്രായമുള്ളവർ പോലും നമ്മളോട് മോശമായി പെരുമാറുന്നത് വളരെ വേദന ഉണ്ടാക്കുന്ന കാര്യമാണ്.

എല്ലാത്തിലും ഉപരി ഒരുപാട് പ്രതീക്ഷയോടെ അഭിനയിച്ചിട്ടുള്ള ചില സിനിമകളിൽ നിന്നും രംഗങ്ങൾ പൂർണമായും കട്ട് ചെയ്തിട്ടുണ്ട്. വിജയ് അഭിനയിച്ച മെർസൽ എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു വേഷമാണ് കൈകാര്യം ചെയ്തത്. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ ആ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. താൻ ഈ ചിത്രത്തിൽ ഉണ്ടെന്ന് സുഹൃത്തുക്കളോടും വീട്ടുകാരോടും ഒക്കെ പറഞ്ഞ വലിയ സന്തോഷത്തോടെ നടക്കുകയായിരുന്നു. 40 മിനിറ്റോളം വരുന്ന തന്റെ രംഗങ്ങളാണ് കട്ട് ചെയ്തത് തിയറ്ററിൽ തന്നെ ഇരുന്ന് കരഞ്ഞുപോയ ഒരു സംഭവമായിരുന്നു അത് എന്നും അദ്ദേഹം ഓർമിക്കുന്നു.

ADVERTISEMENTS
Previous articleഞാനൊരു ഇലെക്ട്രിക്ക് ജീപ്പ് ഉണ്ടാക്കി; സാർ എനിക്ക് ഒരു ജോലി തരുമോ? – ആനന്ദ് മഹേന്ദ്ര നൽകിയ മറുപടി വൈറൽ
Next articleഇപ്പോൾ ഭർത്താവിനെ വിളിക്കുന്ന ചീത്ത അച്ഛനെയായിരിക്കും ആളുകൾ വിളിക്കുക: തുറന്നു പറച്ചിലുമായി ദുർഗ കൃഷ്ണ.