ആന്റണി വർഗീസ് എന്ന പെപ്പെ ഉഡായിപ്പിന്റെ ഉദസ്താദാണു പത്ത് ലക്ഷം രൂപ പറ്റിച്ചു ഗുരുതര ആരോപണങ്ങളുമായി ജൂഡ് ആന്‍്റണി

473

2018 എന്ന തൻറെ ഏറ്റവും പുതിയ ചിത്രത്തിൻറെ വൻ വിജയത്തിലാണ് സംവിധയകാൻ ജൂഡ് ആന്തണി ജോസഫ്. അദ്ദേഹം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ ചില പ്രസക്തഭാഗങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ് അതിൽ ജൂഡ്, ആന്റണി വർഗീസ് അഥവാ പെപ്പെ എന്ന മലയാള സിനിമ നടനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്.

അങ്കമാലി ഡയറീസ് ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് പെപ്പെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആന്റണി വർഗീസ്. സിനിമയിൽ എത്തുന്നത് ഒരു ഭാഗ്യമാണ് അവിടെ നമ്മൾ അഹങ്കരിക്കരുത് ആത്മാർത്ഥമായി ജോലി ചെയ്യണം,നല്ല മനുഷ്യനായി ഇരിക്കണം മനുഷ്യത്വം വേണം എന്നാണ് ഏറ്റവും പ്രധാനം എന്ന് ജൂഡ് ആന്റണി തന്റെ അഭിമുഖത്തിൽ പറയുന്നു.

ADVERTISEMENTS
   

ഒരു വ്യക്തിയുടെ ഏറ്റവും വലിയ മോശം സ്വഭാവം എന്നുള്ളത് അവർ വന്ന വഴി മറക്കുക നന്ദി ഇല്ലാത്തവരെ ജീവിക്കുക എന്നുള്ളതാണ്. ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട ശ്രീനാഥ് ഭാസി ഷെയ്ൻ നിഗം എന്നിവരെ കുറിച്ചുള്ള ഏറ്റവും പരമാവധി പറയാൻ പറ്റുന്ന കുറ്റങ്ങൾ അവർ കഞ്ചാവ് വലിച്ചു ലഹരിക്ക് അടിമകളാണ് എന്നൊക്കെ ഉള്ളതാണ്.

READ NOW  തന്റെ സിനിമയിൽ തിരുത്തലുകൾ വരുത്താൻ ശ്രമിച്ച മമ്മൂട്ടിയെ അനുസരണ പഠിപ്പിക്കാൻ അന്ന് സംവിധായകൻ കെ ജി ജോർജ് പറഞ്ഞ വാക്കുകൾ മമ്മൂട്ടിയുടെ പ്രതികരണം - സംഭവം ഇങ്ങനെ

പക്ഷേ ഇതൊന്നുമില്ലാതെ പച്ചക്ക് വെറും സാധാരണ മനുഷ്യനായിട്ട് നിന്നുകൊണ്ട് വളരെ മോശപ്പെട്ട സ്വഭാവത്തിന് ഉടമയായ ഒരു നടൻ മലയാള സിനിമയിലുണ്ട് എന്നാണ് ജൂഡ് പറയുന്നത്.
അയാൾ വളരെ നല്ലവൻ എന്നുള്ള രീതിയിലാണ് എല്ലാവരും കരുതിയിരിക്കുന്നത് പക്ഷേ അയാളുടെ യഥാർത്ഥ മുഖം അതല്ല.

താനൊരു സിനിമ നിർമ്മിക്കാൻ ഇരുന്നതാണ് തന്റെ കയ്യിൽ കാശ് ഉള്ളതുകൊണ്ടൊന്നുമല്ല എങ്ങനെയെങ്കിലും ഒരു സിനിമ നിർമ്മിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ തൻറെ ഒരു ചിത്രം നിർമ്മിക്കാൻ എത്തിയ ഒരു നിർമാതാവിൽ നിന്നും ആൻറണി ഏകദേശം 10 ലക്ഷം രൂപ മേടിച്ചു എന്നിട്ട് അവൻറെ പെങ്ങളുടെ വിവാഹം നടത്തി പക്ഷേ ആ സിനിമ ഷൂട്ട് തുടങ്ങുന്നതിന് 12 ദിവസം മുമ്പ് അവൻ ഒരു കാരണവുമില്ലാതെ ചിത്രത്തിൽ നിന്നും പിന്മാറി എന്നും ജൂഡ് പറയുന്നു.

READ NOW  സുനി സംസാരിച്ച ശ്രീലക്ഷ്മി ആര് ? കൊട്ടേഷൻ നൽകിയത് ഒരു സ്ത്രീ എന്ന് പള്സര് സുനി പറഞ്ഞു; എന്തുകൊണ്ട് അവരെ കുറിച്ച് അന്വോഷിച്ചില്ല പ്രോസിക്ക്യൂഷന്റെ പാളിച്ചകൾ അക്കമിട്ടു നിരത്തി കോടതി

കഞ്ചാവ് അടിക്കുന്നതും ലഹരി ഉപയോഗിക്കുന്നതുമായ തെറ്റുകളെക്കാൾ വലിയ വന്ന വഴി മറക്കുക എന്നുള്ളതാണ്. അവൻ കാണിച്ചിരിക്കുന്ന വൃത്തികേട് ഒന്നും ഞാൻ പറയാതിരിക്കുകയാണ്. ഇങ്ങനെയുള്ള കുറെ അവന്മാരാണ് മലയാളം സിനിമയ്ക്ക് ശാപം. ലഹരിയും കഞ്ചാവും ഒക്കെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പിന്നെയാണ് വരുന്നത് സത്യത്തിൽ ഒരാളുടെ സ്വഭാവമാണ് നല്ലതാകേണ്ടത് മനുഷ്യത്വം വേണം. ആ നിർമാതാവും അയാളുടെ ഭാര്യയും ഒക്കെ എന്നെ വിളിച്ചു കരഞ്ഞിട്ടുണ്ട്.

ഈ വൃത്തികേട് മൊത്തം കാണിച്ചിട്ട് അവൻ പിന്നീട് മറ്റൊരു സിനിമ ചെയ്തു. ആരവം എന്നൊരു ചിത്രമാണ് അവൻ ചെയ്തത്. ഇപ്പോൾ ആർ ഡി എക്സ് എന്ന് ചിത്രം ചെയ്യുന്ന നഹാസിന്റെ ആദ്യത്തെ സിനിമ ആരവമായിരുന്നു. ആ സിനിമയും ഷൂട്ട് ചെയ്ത് പകുതിക്ക് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതൊക്കെ വലിയ ശാപത്തിന്റെ ഫലമാണ് ഒരുപാട് കാലം കഴിഞ്ഞിട്ടാണ് തൻറെ സുഹൃത്തായ പ്രൊഡ്യൂസർക്ക് പെപ്പെ ആ കാശ് തിരികെ കൊടുത്തത്. സിനിമയിൽ നില്ക്കാൻ ഒട്ടും യോഗ്യതയില്ലാത്തവനാണ് അവൻ എന്നും ജൂഡ് പറയുന്നു. വളരെ സാധാരണക്കാരനാണ് തന്റെ നാട്ടുകാരനാണ് എന്നിട്ടും അവൻ വന്ന വഴി മറന്നു എന്നും ജൂഡ് പറയുന്നു.

READ NOW  ഫ്‌ളെക്‌സിബിൾ ആയ നടനാര്? മോഹൻലാലോ മമ്മൂട്ടിയോ? ലോഹിതദാസ് നൽകിയ കിടു മറുപടി

എല്ലാവരും ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയുമൊക്കെയാണ് കുറ്റം പറയുന്നത്. എന്നാൽ യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചു നിൽക്കുകയാണ്. അവൻ ഭയങ്കര ഉഡായിപ്പിന്റെ ഉസ്താദാണ്. എന്റെ അസ്സോസിയേറ്റിന്റെ പടം കഴിയാൻ ഞാൻ കാത്തിരിക്കുകയായിരുന്നു ഒരവസരം നോക്കി നിൽക്കുകയായിരുന്നു. അവന്റെ ഉഡായിപ്പുകൾ എല്ലാം തുറന്നു പറയാൻ. അഡ്വാൻസ് മേടിച്ചു പതിനെട്ടു ദിവസം കഴിഞ്ഞപ്പോൾ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ല എന്നാണ് കാരണം പറഞ്ഞത്. പിന്നെ ആ പൈസ കൊടുത്ത് ഒരുപാട് കാലങ്ങൾ കഴിഞ്ഞു ആണ്.

ADVERTISEMENTS