അമേരിക്കയിൽ പോയി സമരം ചെയ്തു ജോയ് മാത്യു – നന്ദി പറഞ്ഞു അമേരിക്കൻ താര സംഘടന സാഗ ആഫ്ടറ -രസകരമായ പോസ്റ്റ് വൈറൽ

50

സാമൂഹിക വിഷയങ്ങളിൽ ശക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി കയ്യടി വാങ്ങിക്കുന്ന താരമാണ് നടൻ ജോയ് മാത്യു. അദ്ദേഹം ഒരു നടൻ മാത്രമല്ല സംവിധായകനും തിരക്കഥാകൃത്തും ഒക്കെയാണ്. നിരവധി സാമൂഹിക പ്രസക്തിയുളള വിഷയങ്ങളിൽ ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെ മുന്നിലേക്ക് എത്തുന്ന താരമാണ് അദ്ദേഹം.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വളരെ സജീവമായ ജോയ്‌ മാത്യു ഇപ്പോൾ പങ്ക് വച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. അമേരിക്കയിലെ അഭിനേതാക്കളുടെ സങ്കടനയായ സാഗ ആഫ്ടറ ശമ്പള വർദ്ധനവിനായി കഴിഞ്ഞ 118 ദിവസമായി നടത്തി വരുന്ന സമരത്തിന്റെ വിവരങ്ങൾ അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്ക് വച്ചിരുന്നു. താൻ ആ സമരത്തിൽ പങ്കാളിയായതും ആ പങ്കാളിത്തത്തിൽ അദ്ദേഹത്തെ അഭിനധിച്ചുകൊണ്ടു സംഘടനയിലെ ഒരംഗം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ച പോസ്റ്റ് ജോയ് മാത്യു പങ്ക് വച്ചിട്ടുണ്ട്.

ADVERTISEMENTS
READ NOW  ഒരുപാട് ഇഷ്ടം തോന്നിയ പെൺകുട്ടിയായിരുന്നു ആൻഡ്രിയ. പക്ഷേ അത് വർക്കൗട്ട് ആയില്ല.

അല്പം ആക്ഷേപ ഹാസ്യത്തോടെ കുറിക്കുന്ന അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലാണ് . ആ പോസ്റ്റ് വായിക്കാം

മുതലാളിത്തത്തോട് സമരം ചെയ്യണമെങ്കിൽ അതിന്റെ തലസ്ഥാനമായ അമേരിക്കയിൽത്തന്നെ പോയി സമരം ചെയ്യണം. ഹോളിവുഡ്ഡ് നടീനടന്മാർ വേതന വര്ധനവിനായി നടത്തിയ സമരത്തിൽ ഇന്ത്യയിൽ നിന്നും പിന്തുണയുമായി ഒരാളെങ്കിലും ചെല്ലേണ്ടതല്ലേ ?ആയതിനാൽ ഞാൻ മടിച്ച് നിന്നില്ല –
ഞാൻ പങ്കെടുത്തത് കൊണ്ടാണ് മുതലാളിമാർ മുട്ടുമടക്കിയതും 118 ദിവസം നീണ്ടുനിന്ന സമരം വിജയിച്ചതും എന്ന് തള്ളാനൊന്നും ഞാനില്ല.

കള്ളം മാത്രം പറഞ്ഞു ശീലിച്ചവർ ഞാൻ പറയുന്നതും കള്ളമാണെന്ന് പ്രചരിപ്പിക്കാൻ മടിക്കില്ല -ആയതിനാൽ SAG.AFTRA എന്ന സംഘടനയുടെ പ്രതിനിധി അവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് തെളിവായി ഇതാ ഇവിടെയുണ്ട്.

സമരം വിജയിപ്പിച്ച സഖാക്കൾക്കഭിവാദങ്ങൾ

https://www.instagram.com/p/Cy74iOgOorA

ADVERTISEMENTS