രഹസ്യമായി ഒരു യുവാവിനെ ഒരിക്കൽ താൻ മുറിയിൽ കൊണ്ട് വന്നിരുന്നു – പക്ഷേ അച്ഛൻ പിടിച്ചു അക്കഥ പറഞ്ഞു ജാൻവി കപൂർ സംഭവം ഇങ്ങനെ

9488

പ്രശസ്ത നടിയായ ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ വെളിപ്പെടുത്തിയ രസകരമായ കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മികച്ച ഒരു അഭിനേതാവ് എന്നതിനപ്പുറം പല കാര്യങ്ങളിലും ജാൻവി റിബൽ ആയ ഒരു വ്യക്തി കൂടിയാണ്. ഒരു അഭിമുഖത്തിൽ, ‘ധടക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജാൻവി, തന്റെ അച്ഛനായ ബോണി കപൂറിന്റെ കണ്ണുവെട്ടിച്ചു ഒരു ആൺകുട്ടിയെ മുറിയിൽ കൊണ്ട് വന്നതും പിന്നീട് രഹസ്യമായി ജനൽ വഴി പോകാൻ പറഞ്ഞതുമായ കഥ പറഞ്ഞു.

“ഞാൻ ഒരിക്കൽ ഒരാളെ രഹസ്യമായി മുറിയിൽ കൊണ്ടുവന്നു. പക്ഷേ അവനെ മുൻവശത്തെ വാതിലൂടെ പുറത്താക്കാൻ ഞാൻ ആഗ്രഹിച്ചില്ല കാരണം അച്ഛൻ അവനെ പിടികൂടാൻ ഉള്ള സാഹചര്യം ഉണ്ട് . അപ്പോൾ ഞാൻ അവനോട് ജനാല വഴി താഴേക്കു ചാടാൻ പറഞ്ഞു. എന്റെ കാർ അവിടെ ഉണ്ടായിരുന്നു. അത് ഒരു ഉയരം കൂടിയ ലെക്സസ് ആയിരുന്നു. ഞാൻ അവനോട് കാറിന് മുകളിൽ ചാടി അപ്പുറത്തേക്ക് മറിയാൻ പറഞ്ഞു. അവൻ അങ്ങനെ തന്നെ ചെയ്തു. പക്ഷേ എന്റെ അച്ഛൻ സിസിടിവി ക്യാമറയിലൂടെ അതെല്ലാം കണ്ടു. ‘നീ എന്താണ് ചെയ്യുന്നത്?’ എന്ന രീതിയിൽ അന്നദ്ദേഹം എന്നെ നോക്കിയത് . അങ്ങനെയാണ് എന്റെ മുറിക്ക് പുറത്ത് ആ ഗ്രിൽ വച്ചത്, മേലാൽ ആരും അകത്തേക്കോ പുറത്തേക്കോ ചാടി കയറുകയോ ഇറങ്ങുകയോ ചെയ്യാതിരിക്കാൻ,” ജാൻവി കപൂർ പറഞ്ഞു.

ADVERTISEMENTS
READ NOW  സായി പല്ലവിയോട് എനിക്ക് കടുത്ത പ്രണയമാണ് - അത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ - മുതിർന്ന ബോളിവുഡ് നടൻ

താൻ ചാടാൻ പറഞ്ഞ ആ കാറിൽ തന്റെ ഡ്രൈവർ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് പിന്നീടാണ് താൻ മനസിലാക്കിയത് എന്ന് ജാൻവി പറയുന്നു.

മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജാന്വി ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിൽ, ജാൻവിയുടെ അമ്മയായ ശ്രീദേവിയെ പണ്ട് പ്രണയിക്കുന്ന സമയത്തു ഇമ്പ്രെസ്സ് ചെയ്യാൻ തന്റെ അച്ഛൻ ഹോട്ടൽ മുറിയുടെ ജനാല വഴി ചാടിയിറങ്ങിയ കഥയും ജാൻവി പങ്കുവെച്ചു. “അമ്മയെ കാണാൻ പോയപ്പോൾ ഒരിക്കൽ അച്ഛൻ ഹോട്ടൽ മുറിയുടെ ജനാല വഴി ചാടിയിറങ്ങി. അവൻ ജനാല വഴി ചാടിയിറങ്ങിയപ്പോൾ അമ്മ ചിരിക്കാൻ തുടങ്ങി. ‘അപ്പോഴാണ് ഞാൻ ‘മനസിലാക്കിയത് എനിക്ക് ഇത്തരം കാര്യങ്ങൾ എങ്ങനെ തോന്നുന്നു ഏന് തമാശയുടെ ജാൻവി പറയുന്നു.

ജാൻവി കപൂർ പറയുന്നതനുസരിച്ച്, തന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം തൻറെ അമ്മ ശ്രീദേവിയെ കുറിച്ച് സംസാരിക്കുന്നതാണ്. “രാത്രി 10 മണി കഴിഞ്ഞാൽ പഴയ ഗാനങ്ങൾ പ്ലേ ചെയ്യുന്ന മ്യൂസിക് ചാനലുകൾ വരുമ്പോൾ, pappa എന്നെ നോക്കി കഥ പറയാൻ തുടങ്ങും പണ്ട് … ‘നിന്റെ അമ്മയും ഞാനും …’ അത് അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പോലെയാണ്,” ജാൻവി പറഞ്ഞു.

READ NOW  ഷാരൂഖിന്റെ മക്കൾക്ക് 'അമ്മ ഗൗരി നൽകിയ പ്രണയ ഉപദേശം - ഒരേ സമയം രണ്ടു പേരെ .. ഇന്നത്തെ കുട്ടികൾക്ക് ഇതാണ് നല്ല ഉപദേശമെന്നു ആരാധകർ.

താന്‍ അന്ന് മുറിയില്‍ രഹസ്യമായി കയറ്റിയ ആ യുവാവ് ആരെന്നോ അയലുംയുള്ള ബന്ധം എന്തെന്നോ ഒന്നും കൂടുതല്‍ ജാന്വി പറഞ്ഞില്ല. ശ്രീദേവിയുടെയും ബോണി കപൂറിന്റെയുംമകളായ ജാന്വി ഇന്ന് ബോളിവുഡിലെ മുന്‍ നിര നായികയാണ്.

രാജ്കുമാർ റാവുവിനൊപ്പം അഭിനയിക്കുന്ന ‘മിസ്റ്റർ ആന്റ് മിസിസ് മഹി എന്ന വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷണത്തിന്റെ തിരക്കുകളിൽ ആണ് ജാന്വി ഇപ്പോൾ. ഇന്ത്യൻ ക്രിക്കറ്റ് തീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനിക്കുള്ള ഒരു അർപ്പണമായാണ് ഈ സിനിമ ഒരുക്കുന്നത്.

ADVERTISEMENTS