ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ ശ്രദ്ധ നേടിയ സംഭവമായിരുന്നു കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ ആത്മഹത്യ. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിലാണ് ശ്രദ്ധയുടെ ഫോൺ കോളേജ് അധികൃതർ പിടിച്ചെടുത്തത്. അതിനെ തുടർന്നുള്ള മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നും സഹപാഠികൾ തന്നെ തുറന്നു പറഞ്ഞത്. ഇതോടൊപ്പം തന്നെ ചില വ്യക്തികൾ കൃത്യമായ അജണ്ടയോടെ ക്രിസ്ത്യൻ സ്ഥാപനങ്ങളെ മാത്രമായി ആക്രമിക്കാൻ ശ്രമിക്കുകയാണ് ചെയ്തത് എന്ന വികാരി ജനറലായ ഫാദർ ബോബി അലക്സും പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് അവതാരികയായ ജുവൽ മേരി ഇതിനെതിരെ അന്ന് പ്രതികരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോയിലൂടെ ആയിരുന്നു ജുവൽ മേരി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത്.
15 വർഷങ്ങൾക്കു മുൻപ് 5 ലക്ഷം രൂപ ലോണെടുത്ത് സ്വാശ്രയ മാനേജ്മെന്റ് കോളേജിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ് താനെന്നു പറഞ്ഞു കൊണ്ടാണ് ജുവൽ മേരി പഠന കാലത്തെ മോശം അനുഭവങ്ങൾ പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. വിരലിലെണ്ണാവുന്ന സൗഹൃദങ്ങൾ മാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നത് എന്നും അന്ന് വലിയ പാഠങ്ങളോ നല്ല അനുഭവങ്ങളോ തന്നെ തേടിയെത്തിയതില്ല എന്നും, പലതരത്തിലുള്ള അപമാനം ആണ് അതിനു പകരം പഠനകാലത്ത് തന്നെ വരവേറ്റത് എന്നും ജുവൽ മേരി പറഞ്ഞു.
ഒരുപാട് കഷ്ടപ്പെട്ട് നരകിച്ചായിരുന്നു താൻ തന്റെ പഠനജീവിതം പൂർത്തിയാക്കിയത് എന്നും, ഒരു ഞായറാഴ്ച ഹോസ്റ്റലിൽ താനും തന്റെ കുറച്ചു സുഹൃത്തുക്കളും ഒരു മാഗസിൻ വായിച്ചു കൊണ്ടിരിക്കുമ്പോൾ അതുവഴി കടന്നുപോയ ഒരു കന്യാ സ്ത്രീക്ക് ഞങ്ങളെ കണ്ടിട്ട് ലെസ്ബിയൻ ആണ് എന്ന് തോന്നിയെന്നും അതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം പറയുന്നു. അതും പെണ്‍കുട്ടികളുടെ ഹോസ്റലില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ സമയത്ത് വാതില്‍ പോലും തുറന്നിട്ടിരിക്കുകയാണ്.
കേവലം 19 വയസ്സ് മാത്രം ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് അന്ന് അതിന്റെ അർത്ഥം പോലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല എന്നും സ്വവർഗ അനുരാഗം എന്ന ക്രിമിനൽ കുറ്റം തന്റെ തലയിലേക്ക് കെട്ടിവച്ച് പ്രിൻസിപ്പളിന്റെ ഓഫീസിലേക്ക് തങ്ങളെ കൊണ്ടുപോവുകയായിരുന്നു ചെയ്തത് എന്നും ജ്വവൽ മേരി പറയുന്നു.
തന്റെ കൂടെയുള്ള കുട്ടിക്ക് അതിന്റെ അർത്ഥം എന്താണെന്ന് ഒട്ടും അറിയില്ലായിരുന്നു. സെക്ഷ്വലി തങ്ങൾ മോശം ആയി പെരുമാറി എന്ന് ആരോപണമായിരുന്നു വന്നത്. തനിക്കെതിരെയാണ് അത് വന്നത്. അതിഭീകരമായി കേട്ടാൽ അറക്കുന്ന തരത്തിലുള്ള ലൈംഗിക ചുവയോടെയാണ് ഞങ്ങൾക്ക് അവിടെ നിന്നും പല വാക്കുകളും കേൾക്കേണ്ടി വന്നത്.
നമ്മളൊക്കെ ഒരു പരിധിയിൽ കൂടുതൽ ശ്രമിച്ചാലും അവർ നമ്മെ ഞെക്കി പിഴിഞ്ഞ് വരച്ച വരയിൽ നിർത്തുകയാണ് ചെയ്യുന്നത്. ഡെമോക്രസി എന്ന വാക്ക് കോമ്പൗണ്ടിന് പുറത്ത് എവിടെയോ ഉപേക്ഷിച്ചതിനു ശേഷമാണ് നമ്മളെയൊക്കെ അതിനകത്തേക്ക് കയറ്റുക തന്നെ. നമുക്കൊന്നും ഒന്ന് പ്രതികരിക്കാൻ പോലും ശേഷിയില്ല. നരകച്ചു പഠിച്ച ആ നാല് വർഷം കൊണ്ട് ആത്മഹത്യാ പ്രവണത ഒക്കെ തന്നെ തനിക്ക് ഉണ്ടാവുകയും ചെയ്തു എന്ന് ജുവൽ പറഞ്ഞു.
View this post on Instagram
തങ്ങള്‍ അന്ന് നേരിട്ട സമാനമായ അവസ്ഥ തന്നെയാണ് ആ പെണ്‍കുട്ടിയും നേരിട്ടത് എന്ന് ഉറപ്പുണ്ട് എന്നുംജുവല്‍ മേരി പറയുന്നു. അന്ന് താരം വിദ്യാര്തികള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. കാശു കൊടുത്തു വാങ്ങുനന്‍ വിദ്യഭ്യാസത്തിനു ഒരു പരിധിയില്‍ കൂടുതല്‍ ഭയ ഭക്തി ബഹുമാനമൊന്നും വേണ്ട എന്നും രക്ഷിതാക്കളെ അന്ന് ജുവല്‍ മേരി ഓര്‍മ്മിപ്പിച്ചിരുന്നു.ആരാണ് ഇവര്‍ക്ക് കുട്ടികളുടെ ജീവിതത്തിന്റെ മൊറാലിറ്റി ഡിക്റ്ററ്റു ചെയ്യാന്‍ അനുവാദം കൊടുക്കുന്നത് എന്നും താരം അന്ന് ചോദിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ ദുരനുഭവം തുറന്നു പറഞ്ഞ താരത്തിനു നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.