മലയാള സിനിമയിൽ തന്നെ വലിയൊരു മാറ്റം ഉണ്ടാക്കിയ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയിൽ തന്നെ വിജയം കൈവരിച്ചിരുന്നു. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം ആരാധകർ വലിയ സ്വീകാര്യതയോടെ തന്നെയാണ് സ്വീകരിച്ചത്. ഇപ്പോൾ ഇതാ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഉടനെയെത്തും എന്നാണ് പറയുന്നത്. പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ മൂന്നാം ഭാഗത്തിന് വേണ്ടിയും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് രസകരമായ രീതിയിൽ നടന്ന ഒരു സംഭവം പറയുകയാണ് ഇപ്പോൾ ജിത്തു ജോസഫ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
ദൃശ്യം ത്രീ എന്ന ചിത്രത്തിന്റെ തിരക്കഥ പലരും തനിക്ക് ഇമെയിൽ അയച്ചു തന്നു കൊണ്ടിരിക്കുകയാണ്. താൻ അത് നോക്കുക പോലും ചെയ്യാതെ ഡിലീറ്റ് ചെയ്യുകയാണ്. ഞാൻ അത് നോക്കില്ല കാരണം ഞാൻ നോക്കുന്നത് ശരിയല്ല. അതുകൊണ്ട് ഞാൻ അത് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യും.
എന്നാൽ ഒരു പയ്യൻ എന്നെ വിളിച്ചിട്ട് പറഞ്ഞു ചേട്ടാ ഞാൻ ദൃശ്യം ത്രീയുടെ ഒരു സ്ക്രിപ്റ്റ് അയച്ചിട്ടുണ്ട് നോക്കുമോ എന്ന്. ഞാൻ അപ്പോൾ പറഞ്ഞു ഞാൻ വെളിയിൽ നിന്നും സ്ക്രിപ്റ്റ് എടുക്കുന്നില്ല. എന്റെ ഒരു തോട്ട് പ്രോസസ്സിൽ തന്നെ വരുന്നത് ചെയ്യാനാണ് ആഗ്രഹം എന്ന്.
അപ്പോൾ ആ പയ്യൻ പറഞ്ഞു ചേട്ടൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ദൃശ്യം ത്രീയുടെ സ്ക്രിപ്റ്റ് എടുക്കുന്നുണ്ട് എന്ന്. ഞാൻ അന്നേരം ചോദിച്ചു ഞാന്‍ അങ്ങനെ പറഞ്ഞോ അത് ഏത് അഭിമുഖമാണ് എന്ന് ചോദിച്ചപ്പോൾ ഒരു യൂട്യൂബ് ലിങ്ക് ഇട്ടതിനു ശേഷം ഈ ലിങ്കിൽ ഇത്രാമത്തെ സമയത്ത് ചേട്ടൻ അത് പറയുന്നുണ്ട് എന്ന് പറഞ്ഞു.
ഞാൻ ആ ലിങ്കിൽ കയറി നോക്കിയപ്പോൾ സംഭവം സത്യമാണ്. ദൃശ്യം ത്രീയുടെ സ്ക്രിപ്റ്റ് ആരെങ്കിലും കൊണ്ടുതന്നാൽ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ കൊണ്ടുതന്നാൽ ഞാൻ വായിക്കുമെന്ന് ഒരു ഓളത്തിൽ പറയുകയാണ് ചെയ്തത്. എന്നാൽ ആളുകൾ അത് തെറ്റിദ്ധരിച്ചു. ശരിക്കും അതൊരു തെറ്റിദ്ധാരണയാണ് ഇപ്പോൾ ഞാൻ അത് തിരുത്തുന്നു. എന്റെ തോട്ട് പ്രോസസ്സിലൂടെ അങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ദൃശ്യം ത്രീ വരും അതിന്റെ ഒരു ക്ലൈമാക്സ് തന്റെ കയ്യില്‍ ഉണ്ടെന്നു നേരത്തെ ജീതു പറഞ്ഞിരുന്നു. അത് താന്‍ ലലേട്ടനുമായി സംസാരിച്ചിരുന്നു അദ്ദേഹവും അത് കൊല്ലം എന്ന് പറഞ്ഞു പക്ഷെ മറ്റൊന്നും ആയിട്ടില്ല എന്ഗാനെ അവിടേക്ക് എത്തണം എന്നറിയില്ല എന്ന് ജീതു ജോസഫ് മുന്പ് പറഞ്ഞിരുന്നു. ജിത്തു ജോസഫിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും ദൃശ്യം 3 യുടെ സ്ക്രിപ്റ്റ് ഇരുന്നു എഴുതുന്നുണ്ടെങ്കില്‍ അത് ഇപ്പോള്‍ തന്നെ നിര്‍ത്തുക വെറുതെ സമയം കളയാം എന്ന് മാത്രമേ ഉള്ളു.