മലയാള സിനിമയിൽ നിരവധി ആരാധകരുള്ള സംവിധായകരുടെ കൂട്ടത്തിൽ ഒരാളാണ് ജിത്തു ജോസഫ്.. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് എന്ന നക്ഷത്രസംഖ്യയിലേക്ക് എത്തിച്ച സംവിധായകനും ജിത്തു ജോസഫ് ആണ്. ഒരേ രീതിയിൽ ചിത്രങ്ങൾ ചെയ്യാതിരിക്കുവാൻ എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. മാല്യല്തിലെ മിക്ക സംവിധായകര്‍ക്കും ഒരു ശൈലി ഉണ്ട് ചിലര്‍ കുടുംബ ചിത്രങ്ങള്‍ ചെയ്യുന്നവര്‍ ആയിരിക്കും ചിലര്‍ കൊമെടി ആകും കൂടുതല്‍ ഫോക്കസ് ചെയ്യുക. ചിലര്‍ ആക്ഷന്‍ ചിത്രങ്ങള്‍ ആകും.
എന്നാല്‍ കോമഡി ആക്ഷന്‍ ത്രില്ലര്‍ , ഫാമിലി അങ്ങനെ എല്ലാത്തരം രീതികളിലും വ്യഹത്യസ്തമായ ചിത്രങ്ങൾ ചെയ്തിട്ടുളള സംവിധായകൻ ആണ് ജീത്തു. അതിനുദാഹരണങ്ങൾ ആണ് അദ്ദേഹതിന്റെ ചിത്രങ്ങൾ . മൈ ബോസ് ,പൂർണമായും കോമഡിയും ഫാമിലി ഡ്രാമയും ചേർന്നപ്പോൾ ലൈഫ് ഓഫ് ജോസ്സൂട്ടി തികച്ചും കുടുംബ പശ്ചാത്തലവും കുടുംബ ബന്ധങ്ങളും അതിലെ പ്രശ്ങ്ങളും ജീവിതവും ഇഴുകി ചേർന്ന് നിന്നും. അപ്പോളാണ് മെമ്മറീസ് പോലുളള കിടിലൻ ക്രൈം ത്രില്ലർ ചിത്രം അദ്ദേഹം ഒരുക്കുന്നത്. പിന്നെ അത് ദൃശ്യത്തിലൂടെ വഴിമാറി ഒഴുകി,തന്റെ ആദ്യ ചിത്രമായ ഡിറ്റക്റ്റീവ് തികച്ചും ഞെട്ടിക്കുന്ന ഒരു ക്രൈം ത്രില്ലർ ആയി അദ്ദേഹം ഒരുക്കിയപ്പോൾ രണ്ടാം ചിത്രമാ മമ്മി ആൻഡ് മി പൂർണമായും കുടുംബ ചിത്രമായിരുന്നു. അദ്ദേഹം ഒരുക്കിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളുമാണ്.
വ്യത്യസ്തമായ ജേർണറുകൾ ആണ് എപ്പോഴും അദ്ദേഹം സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്. അത്തരത്തിൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് മമ്മി ആൻഡ് മി. അർച്ചന കവി മുകേഷ് ഉർവശി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം ഒരു കുടുംബത്തിൽ നടക്കുന്ന പല പ്രശ്നങ്ങളുടെയും നേർക്കാഴ്ച തന്നെയായിരുന്നു.
കൗമാര കാലത്തിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ബുദ്ധിമുട്ടുകളെയും അത് അവൾക്കും അവളുടെ അമ്മക്കുമിടയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ ഈ ചിത്രത്തിൽ കാണിച്ചു തരികയാണ് ചെയ്തിട്ടുള്ളത്.
എന്നാൽ ഈ സിനിമയിൽ വലിയ ഒരു വെല്ലുവിളി താൻ നേരിട്ടത് ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് ജിത്തു ജോസഫ്. മറ്റൊന്നുമായിരുന്നില്ല നായികയുടെ അമ്മവേഷം ചെയ്യുവാൻ ഒരു നടിയെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലയ വെല്ലുവിളി.
മികച്ച വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹം പലപ്പോഴും പല നടിമാരും പറയാറുണ്ട് നായകന്റെ നിഴലില്‍ നിൽക്കുന്ന വേഷങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞ് കേട്ട് കൊണ്ട് പല നടിമാരെയും സമീപിച്ച കാര്യവും അദേഹം വെളിപെപ്ടുത്തി.
നായകന്റെ നിഴലായി അഭിനയിക്കാൻ താല്പര്യമില്ല എന്ന് ഒരു അഭിമുഖത്തിൽ ഒരു പഴയകാല നടി പറയുന്നത് കേട്ടു. അവരെ നേരിട്ട് ചെന്ന് സമീപിച്ചപ്പോൾ അവർക്ക് ഈ ഒരു റോൾ ചെയ്യാൻ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്.’അമ്മ വേഷം ചെയ്യാൻ അവർക്ക് താല്പര്യമില്ല എന്ന് അവർ എന്നോട് പറഞ്ഞു. അപ്പോളാണ് ഞാൻ ആലോചിച്ചത് ഇത് എന്താണ് ഈ പറയുന്നത് അപ്പോൾ ഈ പറയുനനതൊകകെ ചുമമ ദിച്ചു വിടുന്ന്താണോ എന്ന്. അത് ഏത് നടിയാണ് എന്ന് അദ്ദേഹം പറഞ്ഞില്ല.
പിന്നീടാണ് ഉർവശിയിലേക്ക് താൻ എത്തുന്നത്.കാരണം അതിൽ ഒരു കോൺസെപ്റ് കൂടി ഉണ്ട് അതായതു നിങ്ങൾ അമ്മയും മകളുമാണെങ്കിലും ചേച്ചിയെയും അനിയത്തിയേയും പോലിരിക്കുന്നു എന്ന്. അത് എനിക്ക് സിനിമയിൽ കൊണ്ട് വരണം എന്നുണ്ടായിരുന്നു. ഉർവ്വശി ചേച്ചിയെ നേരിട്ട് കണ്ടപ്പോൾ വല്ലാതെ മെലിഞ്ഞിരിക്കുകയാണ്. ഞാൻ ആലോചിച്ചപ്പോൾ കഥപാത്രത്തിനു ചേർന്ന രൂപം. ഞാനന്ന് ചോദിച്ചു എന്താണ് ചേച്ചി മെലിഞ്ഞിരിക്കുന്നത് എന്ന്. അത് മോനെ ഒരു പനി വന്നു അതിനു ശേഷം അങ്ങ് മെലിഞ്ഞു പോയി എന്ന്.
ഇനി വണ്ണം കൂട്ടല്ലേ ചേച്ചി എന്നും പിന്നെ ഇത്തരം ഒരു ക്യാരക്ടർ ഉണ്ട് എന്നും പറഞ്ഞപ്പോൾ ഉർവശി ആ റോളിലേക്ക് വരാൻ തയ്യാറാവുകയായിരുന്നു.സത്യത്തിൽ അത് ദൈവത്തിന്റെ ഒരു അനുഗ്രഹം പോലെ എനിക്ക് തോന്നി. മുകേഷേട്ടൻ നേരത്തെ തന്നെ ഫിക്സ് ആയതായിരുന്നു ആ ഒരു റോളിലേക്ക് എന്നും ജിത്തു ജോസഫ് ഓർമ്മിക്കുന്നുണ്ട്. അതിഗംഭീരമായി ഉർവ്വശി ആ അക്തപാത്രമാ ചെയ്തു. മകളായി എത്തിയത് അർച്ചന കവിയായിരുന്നു. മുകേഷ്, കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി എന്നിവരും ചിത്രത്തിലെ പ്രധാന കഥപാത്രങ്ങൾ ആയിരുന്നു. ചിത്രം വലിയ വിജയമാവുകയും ചെയ്തു
വീഡിയോയുടെ കമെന്റ് ബോക്സിൽ പലരും ഈ താരം ശോഭനയാണ് എന്ന് പറഞ്ഞിരുന്നു. അതല്ല അത് രേവതി ആണ് എന്ന് ചിലർ പറഞ്ഞു പക്ഷേ രേവതി നിരവധി സിനിമകളിൽ അമം വേഷം ചെയ്തിട്ടുണ്ട്. നന്ദനത്തിൽ പ്രിത്വിരാജിന്റെ അമ്മമായി രേവതി എത്തിയിരുന്നു. രാവണൻ പ്രഭുവിൽമോഹന്ലാലിന്റെ തന്നെ അമ്മയായി രേവതി എത്തി ,മിഴി രണ്ടിലും ഗ്രാമഫോൺ , അനന്ത ഭദ്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ രേവതി അമം വേഷം ചെയ്തിട്ടുണ്ട്. പക്ഷേ മുൻപ് പാവാട സിനിമയിൽ അമം വേഷം ചെയ്യാൻ ശോഭനയെ വിളിച്ചപ്പോൾ അവർക്ക് താലപര്യമിലല ‘അമ്മ വേഷം ചെയ്യാൻ എന്ന് ശോഭന പറഞ്ഞിരുന്നു. പിന്നെ ആ വേഷം മനോഹരമായി ചെയ്തത് ആശാ ശരത് ആണ്