ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് – എന്നെ കേൾക്കാൻ നിങ്ങളെങ്കിലും ഉണ്ട് – പീഡനാരോപണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയസൂര്യ.

102

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ ജയസൂര്യക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണമായി രണ്ട് നടിമാർ എത്തിയിരുന്നു. തനിക്കെതിരെ ആരോപണം ഉയർന്ന സമയത്ത് ജയസൂര്യ അമേരിക്കയിൽ തൻറെ ഏറ്റവും പുതിയ ചിത്രമായ കടമറ്റത്ത് കത്തനാരുടെ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നു. അന്ന് എയർപോർട്ടിൽ എത്തിയ ജയസൂര്യ ഇതിന് കൃത്യമായ മറുപടി പറയും എന്ന് പറയുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ പോലീസ് വിളിച്ചത് പ്രകാരം മൊഴി നൽകാൻ എത്തിയപ്പോൾ.

ആണ് ജയസൂര്യ ഇക്കാര്യങ്ങൾ തുടർന്ന് സംസാരിച്ചത്. തനിക്കെതിരെ ഉണ്ടായ പീഡന ആരോപണങ്ങൾക്കെതിരെ പറയുന്നത് ഇപ്രകാരമാണ്.

ADVERTISEMENTS
   

രണ്ടു സ്ത്രീകൾ എനിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഒന്നാമത്തെ ഒരു സ്ത്രീ 2013 തൊടുപുഴയിൽ പിഗ്മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് താൻ ഒരു സ്ത്രീയെ ഉപദ്രവിച്ചത് എന്നുള്ള രീതിയിലുള്ള ആരോപണം ഉണ്ടായിരുന്നു.അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവമാണ് നടന്നത് എന്നും പറഞ്ഞിരുന്നു. എന്നാൽ ആ ചിത്രത്തിൻറെ ഷൂട്ടിംഗ് 2011 ൽ തന്നെ എല്ലാം പൂർത്തിയായതായിരുന്നു. അല്ലാതെ അവർ പറയുന്ന പോലെ 2013 അല്ല ചിത്രത്തിന് ഷൂട്ടിംഗ് നടന്നത്. ആ സിനിമയുടെ ഷൂട്ടിംഗ് നടന്നത് തൊടുപുഴയിൽ അല്ല കൂത്താട്ടുകുളത്താണ്.

ആ സ്ത്രീ ആദ്യം ഞാനാണ് എന്ന് ഹിന്ടു കൊടുത്തുകൊണ്ട് അവിടെ ഇവിടെയൊക്കെ പറയുകയുണ്ടായി . പിന്നീട് അത് ഞാൻ അല്ലെന്ന് പറഞ്ഞു. അതിനുശേഷം വീണ്ടും ഞാൻ ആണെന്ന് അവർ പറഞ്ഞു.

അതേപോലെതന്നെ 2008 സെക്രട്ടറിയേറ്റിൽ വെച്ച് സംഭവം നടന്നു എന്ന് മറ്റൊരു സ്ത്രീ പറയുന്നുണ്ട് നമുക്ക് സെക്രട്ടറിയേറ്റിനു പുറത്തു രണ്ടുമണിക്കൂറാണ് ഒരു പാട്ടിന്റെ ഷൂട്ടിംഗ് അനുവദിച്ചത്. അവിടെ എങ്ങനെയാണ് അവർ രണ്ടാം നിലയിലേക്ക് കയറിയത് എന്ന് എനിക്ക് അറിയില്ല. ഇങ്ങനെ പലതരത്തിലുള്ള ഫേക്ക് ആരോപണങ്ങൾ പലതും വരുമ്പോൾ സത്യസന്ധമായി ചില കാര്യങ്ങൾ തുറന്നു പറയാൻ വരുന്നവരുടെ വോയിസ് കൂടിയാണ് നിശബ്ദം ആക്കപ്പെടുന്നത്. ഇതിനൊരു തീരുമാനം ഉണ്ടാകുന്നതുവരെ ഞാൻ ഇതിനെതിരെ ഫൈറ്റ് ചെയ്യുമെന്നും ഇനി മേലിൽ ഇത്തരം വ്യാജ ആരോപണങ്ങൾ ഉണ്ടാകരുതെന്നും ജയസൂര്യ പറയുന്നു. ഇത് നാളെ നിങ്ങൾക്കെല്ലാം എതിരെ ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നു.

ഞാൻ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയാണ് ഇത് ഒരു അവസാന വാക്കാകട്ടെ എന്നും ജയസൂര്യ പറയുന്നുണ്ട്. നിങ്ങളുടെ അറസ്റ് രേഖപ്പെടുത്തിയോ എന്ന ചോദ്യത്തിന് യാതൊരു അറസ്റ്റും റെക്കോർഡ് ചെയ്തിട്ടില്ല,ഒരു മുൻ‌കൂർ ജാമ്യം പോലും വേണ്ടാത്ത ഒരു കാര്യമാണ്. പോലീസിനു ഇത് കാണുമ്പോൾ അറിയാം പിന്നെ ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തികളെക്കുറിച്ചും അവർക്കൊരു ധാരണ ഉണ്ടാകുമല്ലോ അതൊക്കെ വെച്ച് ആയിരിക്കുമല്ലോ അവർ ഇത് ചെയ്യുന്നത്. അവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തനിക്ക് വെളിയിൽ പറയാൻ പറ്റത്തില്ല എന്നും ജയസൂര്യ പറയുന്നു.

ഈ ആരോപണങ്ങൾ പൂർണമായും തന്നെ നിഷേധിക്കുന്നു എന്നും ജയസൂര്യ പറയുന്നു നമ്മൾ ചാരിറ്റിയും കാര്യങ്ങളൊക്കെ ചെയ്യുന്നതിന് പ്രത്യേകിച്ച് സൗഹൃദം ഒന്നും വേണ്ടല്ലോ എനിക്ക് കണ്ട് അവരെ പരിചയമുണ്ട് അത്ര മാത്രമേ ഉള്ളൂ എന്നും ജയസൂര്യ പറയുന്നു അവർ പറയുന്നതിന് എല്ലാം ഉത്തരം പറയേണ്ട ആളല്ല ഞാൻ എനിക്ക് അവരോട് യാതൊരു ഫ്രണ്ട്ഷിപ്പും ഇല്ല അങ്ങനെ ഫ്രണ്ട്ഷിപ്പ് ഉണ്ടെങ്കിൽ അവർ ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുമോ . ഇത്തരത്തിൽ ഒരു ആരോപണം വരുമ്പോൾ അത് ഒരാളെ ബാധിക്കുന്നത് വളരെ മോശമായി ആണ്. അവരുടെ കുടുംബത്തിന്റെ മുന്നിൽ അയാളുടെ അഭിമാനം എന്താകും കുടുംബം തകർന്നു പോകില്ലേ. എന്റ്റെ വാക്കു കേൾക്കാൻ നിങ്ങൾ എങ്കിലും ഉണ്ട് ഒരു സാധാരണക്കാരന് ആണെങ്കിലോ എന്നും ജയസൂര്യ ചോദിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ്.

ADVERTISEMENTS
Previous articleജീവൻ പോയേക്കാവുന്ന അപകട സാധ്യതയുള്ള സമയത്തു താൻ കാണിച്ച കോമഡി – അന്ന് മമ്മൂക്ക പ്രതികരിച്ചത്. ദിലീപ് പറഞ്ഞത്.
Next articleആർ എസ് എസ് ചടങ്ങിൽ പങ്കെടുത്ത അനുശ്രീയെ വിമർശിക്കുന്നവർ താരത്തിന്റെ രാഷ്ട്രീയ നിലപാട് അറിയണം – വിമർശനങ്ങൾക്കു മുൻപ് അനുശ്രീ നൽകിയ മറുപടി.