ആ സീനിൽ മമ്മൂക്കയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു അത് കഴിഞ്ഞതും കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു ജയറാം പറയുന്നു

2409

രൂപഭാവത്തിൽ ഗൗരവമുണ്ടെങ്കിലും നടന്മാരുമായും സംവിധായകരുമായും അടുത്ത ബന്ധം പുലർത്തുന്ന സൂപ്പർ താരമാണ് മലയാളത്തിന്റെ സ്വൊന്തം മമ്മൂക്ക എന്ന മമ്മൂട്ടി. അർത്ഥം എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയുടെ ഓൺ സ്‌ക്രീൻ സഹോദരനായും സുഹൃത്തായും തിളങ്ങിയ ജയറാം ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ ആദരവും സ്നേഹവും നേടിയെടുത്തത് അദ്ദേഹത്തിന്റെ ലാളിത്യമുള്ള പെരുമാറ്റമാണ്.

സ്‌ക്രീനിലും പുറത്തും അവരുടെ സ്ഥായിയായ സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ജയറാമിന്റെ സമീപകാലതു നടന്ന ഒരു അഭി,മുഖത്തിൽ മമ്മൂട്ടിയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ADVERTISEMENTS
   

തന്റെ സിനിമാ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ് അർത്ഥം എന്ന സിനിമ എന്നാണ് ജയറാം വിശേഷിപ്പിക്കുന്നത്, താനും മമ്മൂട്ടിയും സ്റ്റേജ് ഇവന്റുകളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതെങ്ങനെയെന്നും ജയറാം അഭിമുഖത്തിൽ ഓർമ്മിക്കുന്നു. പുതിയ ലുക്കിൽ ജയറാം എത്തുമ്പോഴെല്ലാം മമ്മൂട്ടി അദ്ദേഹത്തെ ഹൃദ്യമായി അഭിനന്ദിക്കുമായിരുന്നു.

തന്റെ മാതാപിതാക്കൾക്ക് ശേഷം നായകനായി അരങ്ങേറ്റം കുറിച്ച ജയറാമിന്റെ മകൻ കാളിദാസ് ജയറാമിനെ മമ്മൂട്ടിയും മകൻ ദുൽഖറും ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുന്നേ ആശിർവദിച്ചിരുന്നു ഇരു കുടുംബങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അർത്ഥത്തിൽ വാളരെ അപകടസാധ്യതയുള്ള ഒരു രംഗം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് ജയറാം വിവരിക്കുന്നു, അതിൽ തന്റെ കഥാപാത്രം റെയിൽവേ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു, ആ സമയത്തു മമ്മൂട്ടിയുടെ കഥാപാത്രം അവനെ രക്ഷപെടുത്തുന്നതാണ് ചിത്രീകരിക്കേണ്ടത്

. കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട റൂട്ടിൽ ട്രെയിൻ വരുന്ന പശ്ചാത്തലത്തിലാണ് രംഗം ചിത്രീകരിച്ചത്. വളരെയധികം അപകട സാധ്യതയുള്ള ഒരു രംഗമായിരുന്നു. മരിക്കാനൊരുങ്ങുനാണ് ആളെ ട്രെയിൻ വരുന്ന സമയം തന്നെ ട്രാക്കിൽ നിന്ന് പുറത്തേക്ക് വലിച്ചു മാറ്റണം. ആ സീൻ ചെയ്യുന്നതിന് മൂന്ന് തന്നെ മമ്മൂക്ക വളരെയധികം ടെൻഷനിലായിരുന്നു. ഒറ്റ നിമിഷത്തെ അശ്രദ്ധ മതി എല്ലാം തീരാൻ അതാണ് ആ സീനിന്റെ റിസ്ക്ക് ജയറാം പറയുന്നു.

ട്രെയിൻ അടുത്തേക്ക് വരുന്ന ടൈമിൽ തന്നെ എന്നെ ട്രാക്കിൽ നിന്ന് പിടിച്ചു മാറ്റണം ശ്രമകരമായ സീൻ ആണ്. രാത്രിയാണ് ഷൂട്ട് ചെയ്യുന്നത്. അതുകൊട്നു തന്നെ ആകെ നമുക്ക് കാണാൻ പറ്റുന്നത് ട്രെയിനിന്റെ മുന്നിലെ വെളിച്ചം മാത്രം. വേറെ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ അത് കണക്കു കൂട്ടി വേണം എന്നെ മമ്മൂക്ക പിടിച്ചു മാറ്റാൻ. ആ സമയം അദ്ദേഹത്തിന്റെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു.

എന്തായാലും ട്രെയിൻ വന്നപ്പോൾ കൃത്യമായ ടൈമിങ്ങിൽ മമ്മൂക്ക എന്നെ ട്രാക്കിൽ നിന്ന് പുറത്തേക്ക് പിടിച്ചു മാറ്റി. അതിനു ശേഷം താൻ കണ്ട കാഴ്ച മമ്മൂക്കയെ കുറിച്ചുള്ള തന്റെ വിശ്വാസങ്ങൾ എല്ലാം മാറ്റി മറിക്കുന്നതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മമ്മൂക്ക ഒരു കൊച്ചു കുട്ടിയെ പോലെ വിങ്ങി പൊട്ടി കരയുകയാണ്. ജയറാം പറയുന്നു.

 

അന്നാണ് മമ്മൂക്കയ്ക്ക് ഉള്ളിൽ ഒരു കൊച്ചുകുട്ടിയുടെ ഹൃദയം ഉണ്ടെന്നു താൻ മനസിലാക്കുന്നത് എന്ന് ജയറാം പറയുന്നു. ആക്ഷൻ എന്ന ഡയലോഗ് കഴിയുമ്പോൾ മാത്രമേ ആ മനുഷ്യൻ അഭിനേതാവാകു ജീവിതത്തിൽ പച്ചയായ മനുഷ്യൻ നാട്യങ്ങളില്ല. വളരെ സിംപിൾ ആയ മനുഷ്യൻ കൂടെ നിൽക്കുന്നവരുടെ ഓരോരുത്തരുടെയും കാര്യങ്ങളിൽ ശ്രദ്ധയുള്ളയാൾ അതാണ് മമ്മൂട്ടി ജയറാം പറയുന്നു. ഇത്തരത്തിൽ പല സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ വികാര പ്രകടനങ്ങൾ കണ്ടവർ പലരും അത്തരം അനുഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് ജയറാം പറയുന്നു.

ADVERTISEMENTS