
എല്ലാക്കാര്യത്തിലും താൻ ദിലീപിന്റെ ഗുരുവാണെന്ന് പറയാൻ സാധിക്കില്ല തുറന്നുപറഞ്ഞ് ജയറാം
മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിട്ടുള്ള ഒരു നായകനാണ് ജയറാം. ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായിരുന്നു ജയറാം . വലിയൊരു ഇടവേളയാണ് മലയാള സിനിമയിൽ നിന്നും ജയറാം എടുത്തത് അടുത്ത കാലത്താണ് ഒരു തിരിച്ചുവരവ് നടൻ നടത്തിയത് അത് വളരെയധികം ശ്രദ്ധിക്കുകയും ചെയ്തു.
ഇനി മുതൽ മലയാളത്തിൽ വളരെ ശ്രദ്ധിച്ച് ചിത്രങ്ങൾ ചെയ്യുവാനുള്ള തീരുമാനത്തിലാണ് ജയറാം. ആ തീരുമാനം വളരെ മികച്ചതാണ് എന്ന് പ്രേക്ഷകർ പറയുകയും ചെയ്യുന്നുണ്ട് ഇപ്പോഴിതാ വർഷങ്ങൾക്കു മുൻപുള്ള ജയറാമിന്റെ ഒരു അഭിമുഖവും അതിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
നടന്‍ ദിലീപിനെ മലയാള സിനിമയിലെക്കെത്തിച്ചത് ജയറാം ആണ് ,തന്നെ സിനമയില്‍ കൊണ്ട് വന്നത് ജയറാം ആണ് എന്നു ദിലീപ് തന്നെ മുന്പ് പറഞ്ഞിട്ടുണ്ട്. ഇരുവരും മിമിക്രിയിലൂടെ സിനിമയില്‍ എത്തിയവരാണ്. അതെ പോലെ തന്നെ സിനിമയില്‍ നിന്നും പ്രണയിച്ചു വിവാഹിതരായവരും . ജയറാമിന്റെ പഴയ അഭിമുഖം ഇപ്പോള്‍ ചര്ച്ചയാവാന്‍ കാരണം ഇരുവരുടെയും വിവാഹ ശേഷം ഭാര്യമാര്‍ സിനിമയില്‍ അഭിനയിക്കുവാന്‍ വന്നിട്ടില്ല എന്ന സമാനത ചൂണ്ടിക്കാട്ടിയുള്ള ചോദ്യമാണ്.
ഭാര്യയായ പാർവതിയെ വീണ്ടും സിനിമയിലേക്ക് അഭിനയിപ്പിക്കുന്നില്ലേ എന്നാണ് അന്ന് അവതാരകൻ ചോദിച്ചത്. ഈയൊരു ചോദ്യത്തിന് നടി മഞ്ജു വാര്യരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട രീതിയിലേക്ക് ജയറാം ചോദ്യത്തെ വഴി തിരിച്ചു വിട്ടു. ജയറാമും ദിലീപും ഭാര്യമാരെ അഭിനയ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തി എന്ന രീതിയിലായിരുന്നു അവതാരകന്‍ പറഞ്ഞത്. ജയറാം ദിലീപിന്റെ ഗുരുസ്ഥാനീയന്‍ ആണല്ലോ അപ്പോള്‍ ജയറാം ആണല്ലോ ഇത് ദിലീപിനും കാണിച്ചു കൊടുത്തത് എന്ന്. അപ്പോള്‍ ജയറാം നല്‍കിയ മറുപടി ഇങ്ങനെയാണ്.
എല്ലാ കാര്യങ്ങളിലും താൻ ദിലീപിന്റെ ഗുരുവാണ് എന്ന് പറയാൻ സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് ജയറാം പറയുന്നത്. പലപ്പോഴും ആളുകൾ പറയുന്നത് മഞ്ജു വാര്യരേ സിനിമ ലോകത്തിനു നഷ്ടമായത് വലിയ വേദനയാണ് എന്നാണ്. പല ഭാഷകളിലെയും സിനിമയിലെ ആളുകള്‍ മഞ്ജുവിന്റെ കാര്യം എന്നോട് വരെ പറഞ്ഞിട്ടുണ്ട് എന്നും അന്ന് ജയറാം പറഞ്ഞു. എന്നാല്‍ എന്റെ ഭാര്യ പാര്‍വ്വതി സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്നത് അറിഞ്ഞിട്ടു ആരും മികച്ച ഒരു നടിയാണ് ഞങ്ങൾക്ക് നഷ്ടമായത് എന്ന് പറഞ്ഞിട്ടില്ല.
അതേസമയം മഞ്ജുവിനെക്കുറിച്ച് അങ്ങനെയല്ല പറയുന്നത്. എല്ലാവരും പറയുന്നത് മഞ്ജു വാര്യരെ മലയാള സിനിമയ്ക്ക് നഷ്ടമായി എന്നാണ്. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കേണ്ടത് ദിലീപ് ആണ് എന്നും എല്ലാ കാര്യങ്ങളിലും താൻ ദിലീപിന്റെ ഗുരുവാണ് എന്ന് പറയാൻ സാധിക്കില്ല എന്നുമാണ് ജയറാം പറയുന്നത്. അപ്പോള്‍ താങ്കള്‍ പറയുന്നത് താങ്കള്‍ ഭാര്യയെ അഭിനയിക്കാന്‍ വിടാത്തത് ശരിയും ദിലീപ് ചെയ്തത് തെറ്റും എന്നുമാണോ എന്നാണ് അവതാരകന്‍ ഇതിനു മറു ചോദ്യമായി ചോദിച്ചത്.
എന്നാല്‍ അങ്ങനെ താന്‍ പറഞ്ഞിട്ടില്ല എന്നും മഞ്ജു അഭിനയിക്കത്തതാണ് ആള്‍ക്കാര്‍ കൂടുതല്‍ ആകുലപ്പെട്ടു കണ്ടിട്ടുള്ളതും അതുകൊണ്ട് ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് ദിലീപിനോട് ആണ്. മഞ്ജു വാര്യരുടെ അഭിനയം എന്തുകൊണ്ടാണ് നിന്നത് എന്നത് ദിലീപിനോട് തന്നെ ചോദിക്കേണ്ട കാര്യമാണ് എന്നാണ് ഈ അഭിമുഖത്തിൽ ജയറാം പറയുന്നത്. ജയറാമിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു.
ദിലീപും മഞ്ജുവാര്യനും തമ്മിൽ വിവാഹമോചിതരാകുന്നതിന് മുൻപ് ഉള്ള ഒരു അഭിമുഖമാണ് ഇത്. ഒരുപാട് വർഷങ്ങൾ പഴക്കമുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇത്രയും കഴിവുള്ള ഒരു അഭിനേത്രിയെ 14 വർഷത്തോളം വീട്ടിൽ ഇരുത്തിയത് വല്ലാത്ത തെറ്റാണ് എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്