അന്ന് ഇന്നസെന്റിനെ കാണാൻ അങ്ങനെ പോകണ്ട എന്ന് തോന്നിയിരുന്നു

883

മലയാള സിനിമയിൽ വളരെയധികം ആരാധകനിരയുള്ള ഒരു നടനാണ് ഇന്നസെന്റ്. ഇന്നസെന്റിന്റെ മരണം എന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം തീർത്താൽ തീരാത്ത ഒരു നഷ്ടമായിരുന്നു എന്ന് പറയുന്നതാണ് സത്യം. ഇന്നസെന്റ് മരണപ്പെട്ടു എന്ന വാർത്ത അംഗീകരിക്കാൻ പോലും പലർക്കും സാധിച്ചിരുന്നില്ല. ഒരു കാലഘട്ടത്തിന്റെ വലിയ പ്രതിഭാസമാണ് നഷ്ടമായിരിക്കുന്നത് എന്നാണ് പലരും ഇന്നസെന്റിന്റെ മരണത്തെക്കുറിച്ച് പറയുന്നത്. പലതാരങ്ങളും ആ സമയത്ത് പൊട്ടിക്കരഞ്ഞ ഒരു കാഴ്ച പോലും കാണാൻ സാധിച്ചിരുന്നു. ഇന്നസെന്റിന്റെ മരണം സഹപ്രവർത്തകരെ പോലും എത്രത്തോളം ബാധിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അതിനെ കാണാനും സാധിക്കും.

ADVERTISEMENTS
   

ഓൺ സ്ക്രീനിൽ എല്ലാ നടന്മാർക്കും ഒപ്പം മികച്ച കെമിസ്ട്രി ഉണ്ടാക്കാൻ നടന് സാധിച്ചിട്ടുണ്ട്. ഓഫ് സ്ക്രീനിലും അദ്ദേഹം അങ്ങനെ തന്നെ ആയിരുന്നു എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ തമാശയൊക്കെ പറഞ്ഞ് ചിരിപ്പിച്ച് ആളുകളെ സന്തോഷിപ്പിച്ച മുൻപോട്ട് പോകുന്ന ഒരു പ്രകൃതം. ഇപ്പോൾ ഇന്നസെന്റിനെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുകയാണ് നടനായ ജയറാം.

See also  നിനക്ക് സെക്സ് ഒരു രാത്രിയിലേക്ക് മാത്രവും മറ്റൊരാൾക്ക് അത് ജീവിതകാലം മുഴുവൻ വേണമെങ്കിൽ എങ്ങനെ ശരിയാവും ഗായത്രി സുരേഷ് ചോദിക്കുന്നു

മനസ്സിനക്കരെ എന്ന ചിത്രത്തിലെ അച്ഛൻ വേഷം ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നാണ് ജയറാം പറയുന്നത്. പലപ്പോഴും അദ്ദേഹം രാവിലെ വിളിക്കുന്നത് പതിവാണ്. എന്നിട്ട് ഇങ്ങനെ ഓരോ കഥകളൊക്കെ പറയും. ആരേലും കുറിച്ച് കഥകള്‍ ഉണ്ടാക്കി വിടുകയാണ് ചിലപ്പോള്‍ മമ്മൂട്ടിയാകും ഇര അല്ലേല്‍ ലാലേട്ടന്‍ ആകും. ആ കഥകളൊക്കെ കേൾക്കുമ്പോൾ ഞാൻ വല്ലാതെ പൊട്ടി ചിരിച്ചു പോകും. ആ പൊട്ടിച്ചിരി കാണുമ്പോൾ അദ്ദേഹം ചോദിക്കും നിനക്കിത് ഇഷ്ടമായി അല്ലേടാ എന്ന്. അതെ എന്ന് പറയുമ്പോൾ എന്നാൽ ഞാനിത് കുറെ വിക്കും എന്ന് രസകരമായി പറയും

ഓരോരുത്തരെ കുറിച്ച് ആണ് ഇങ്ങനെ പറയുന്നത്. അദ്ദേഹം മരണപ്പെട്ട സമയത്ത് ജീവൻ ആ ശരീരത്തിൽ നിന്നും പോയി രണ്ട് മിനിറ്റ് മൂന്നുകഴിഞ്ഞതിനു ശേഷം ആയപ്പോള്‍ ആണ് ഞാന പൊയ് കാണുന്നത്.

See also  വിളിക്കാത്ത വിവാഹത്തിന് അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി എത്തിയാലോ - നടൻ ശ്രീരാമൻ പണ്ട് പങ്ക് വച്ച കുറിപ്പ് വീണ്ടും വൈറൽ

എന്നാൽ അങ്ങനെ ചെന്ന് കണ്ടു കഴിഞ്ഞപ്പോള്‍  എനിക്ക് തോന്നി പോകേണ്ടിയിരുന്നില്ല എന്ന്. അത്രത്തോളം വല്ലാത്തൊരു അവസ്ഥ തന്നെയായിരുന്നു അത്. അതുകൊണ്ടുതന്നെ ഞാൻ അന്ന് പോകേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ഇന്നസെന്റ് മരിച്ചു എന്ന് വളരെ വേദനയോടെയും വളരെ പ്രിയപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ട ദുഃഖത്തോടെയും ആയിരുന്നു അന്ന് മാധ്യമങ്ങളോട് ജയറാം പ്രതികരിച്ചിരുന്നതും.. ഇന്നും പ്രേക്ഷകർ അതിനെ കുറിച്ച് ഓർക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം എത്ര വലുതായിരുന്നു എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

ADVERTISEMENTS