അമിതാഭ് ബച്ചനും ജയ ഭാദുരിയും (ഇപ്പോൾ ജയാ ബച്ചൻ) 1973 ജൂൺ 3-ന് വളരെ ലളിതമായ ഒരു വിവാഹ ചടങ്ങിലൂടെ ഒന്നായ താര ദമ്പതികളായിരുന്നു. താൻ വിവാഹം കഴിക്കാൻ തൻ്റെ പിതാവ് ആഗ്രഹിക്കുന്നില്ലെന്നും അമിതാഭുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടും തന്നെ ‘സന്തോഷം’ ഇല്ലായിരുന്നെന്നും ജയ ഒരിക്കൽ പങ്കുവെച്ചു. അമിതാഭിൻ്റെ പിതാവ് കവി ഹരിവംശ് റായ് ബച്ചനും തൻ്റെ ആത്മകഥയായ ഇൻ ദി ആഫ്റ്റർനൂൺ ഓഫ് ടൈമിൽ, രണ്ട് അഭിനേതാക്കളുടെയും വിവാഹ ചടങ്ങുകൾക്ക് ശേഷം ജയയുടെ പിതാവ് തന്നോട് പറഞ്ഞ ചില കാര്യങ്ങൾ പരാമർശിച്ചു.
“ഞങ്ങൾ പോകുന്നതിന് മുമ്പ്, ഞാൻ എൻ്റെ പുതിയ മരുമകളുടെ അച്ഛനെ കെട്ടിപ്പിടിച്ചു, അമിതിനെപ്പോലെ ഒരു മരുമകനെ ലഭിച്ചതിന് അദ്ദേഹത്തെ അഭിനന്ദിച്ചു, ജയയുടെ കാര്യത്തിൽ അദ്ദേഹം അങ്ങനെ തന്നെ പറയുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞു, ‘എൻ്റെ കുടുംബം തീർത്തും നശിച്ചു,’ തൻ്റെ മകൻ അമിതാഭ് ബച്ചൻ്റെ വിവാഹദിനം അനുസ്മരിച്ചുകൊണ്ട് ഹരിവംശ് റേ ബച്ചൻ പുസ്തകത്തിൽ കുറിച്ചു.
1973 ജൂൺ 3-ന് അമിതാഭും ജയയും ഭാര്യാഭർത്താക്കന്മാരായി മാറിയ സംഭവങ്ങളും ഹരിവംശ് റായ് വിവരിച്ചു. സഞ്ജീർ, നമക് ഹരം, സൗദാഗർ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അമിതാഭിൻ്റെ ജനപ്രീതി കണക്കിലെടുത്ത്, അദ്ദേഹത്തിൻ്റെ ആരാധകർ പരിപാടിയിൽ തടിച്ചുകൂടുന്നത് ഒഴിവാക്കാൻ അദ്ദേഹത്തിൻ്റെ കുടുംബം ചെറുതും അടുപ്പമുള്ള ആളുകൾ മാത്രം ഉൾപ്പെടുന്ന ഒരു വിവാഹ ചടങ്ങ് നടത്താൻ തീരുമാനിച്ചു.
ആ സംഭവത്തെ കുറിച്ച് അമിതാഭിന്റെ പിതാവ് പുസ്തകത്തിപ്പറഞ്ഞിട്ടുള്ളത് ഇങ്ങനെ , “ജയയുടെ കുടുംബം അവരുടെ ബീച്ച് ഹൗസിലെ ഫ്ലാറ്റിൽ ചടങ്ങ് നടത്തേണ്ടതില്ലെന്നും മലബാർ ഹിൽസിലെ സ്കൈലാർക്ക് കെട്ടിടത്തിൻ്റെ മുകളിലെ നിലയിലുള്ള ഒരു സുഹൃത്തിൻ്റെ സ്ഥലത്താണ് ചടങ്ങ് നടത്താൻ തീരുമാനിച്ചത്.” അയൽവാസികൾ പോലും അറിയാത്ത തരത്തിൽ നിശ്ശബ്ദമായാണ് വിവാഹ ചടങ്ങുകൾ ആസൂത്രണം ചെയ്തതെന്നും ഹരിവംശ് റായ് പങ്കുവെച്ചു. ഇന്ദിരാഗാന്ധിയും അമിതാഭിൻ്റെ അമ്മ തേജി ബച്ചനും അടുത്ത ബന്ധം പങ്കിട്ടതിനാൽ, അവരുടെ ബന്ധുക്കളായ ജഗദീഷ് രാജനും കുടുംബവും, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അവരുടെ കുടുംബവും മാത്രമേ വിവാഹത്തിന് ക്ഷണിക്കപ്പെട്ട അഥിതികളായി ഉണ്ടായിരുന്നുള്ളു..
“ജയയുടെ മാതാപിതാക്കൾ ബംഗാളി രീതിയിൽ വിവാഹം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു, അതിന് ഞങ്ങൾക്ക് എതിർപ്പില്ലായിരുന്നു. ആദ്യ ഘട്ടം വരനെ ആരാധിക്കുന്ന വാരപൂജയായിരുന്നു, അതിൽ ജയയുടെ പിതാവ് മംഗളിലേക്ക് (അമിതാഭിൻ്റെ വസതി) സമ്മാനങ്ങളുമായി വരുന്നതും ഉൾപ്പെടുന്നു. ഒരു ചെറിയ ചടങ്ങ് നടത്തുമ്പോൾ, ബീച്ച് ഹൗസിൽ വെച്ച് വധുവിന് വേണ്ടി ഞാൻ അതേ രീതിയിൽ തന്നെ തിരിച്ചും പറഞ്ഞു: പക്ഷേ ആ വിവാഹ ചടങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു, എന്തെന്നാൽ ആ വിവാഹത്തിൽ ജയയല്ലാതെ കുടുംബത്തിലെ ആരും തന്നെ സന്തോഷത്തിൻ്റെ ചെറിയൊരു അംശം പോലും കാണിച്ചില്ല. ആത്മകഥയിൽ അദ്ദേഹഹം പറയുന്നു.
വിവാഹദിനം അനുസ്മരിച്ചുകൊണ്ട് കവി കൂട്ടിച്ചേർത്തു, “ഞങ്ങൾ ലിഫ്റ്റിൽ കയറി, ജയ അവളുടെ വധുവിൻ്റെ അലങ്കാരത്തിലായിരുന്നു, ആദ്യമായി, അവളുടെ മുഖത്ത് ഒരു നാണം കലർന്ന പുഞ്ചിരി ഞാൻ കണ്ടു, സൗന്ദര്യത്തിൻ്റെ ഒരു പ്രത്യേക വശം എന്താണെന്ന് ഞാൻ മനസ്സിലാക്കി.” അദ്ദേഹം പറയുന്നു.
എന്നിരുന്നാലും അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായിട്ട് ഇപ്പോൾ 51 വർഷം. അവർ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് – ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ. ഇന്നും സന്തോഷകമായ ജീവിതം നയിക്കുന്ന ദമ്പതികളും ആണ്. ആ സമയങ്ങളിൽ അമിതാഭും രേഖയും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നു ഒരു പക്ഷേ അതാകാം ജയയുടെ കുടുംബം അതിൽ നിന്നും പിന്നോക്കം നിന്നത് പക്ഷേ താൻ വിവാഹിതയ്ക്കുന്നതിൽ തന്റെ അച്ഛന് താൽപര്യയല്ല എന്നുള്ള ജയാ ബച്ചന്റെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു