ജയിലറിലെ താരങ്ങളുടെ പ്രതിഫല വിവരം പുറത്ത്‌ : രജിനിക്ക് വമ്പൻ പ്രതിഫലം മോഹൻലാലിന്റേയും വിനായകന്റെയും പ്രതിഫലം ഇതാണ്.

7031

സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’ മൂന്നാം ദിനം റണ്ണിൽ ലോകമെമ്പാടും പുതിയ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അനിരുദ്ധിന്റെ സംഗീതത്തിലുള്ള ചിത്രം രജനി ആരാധകരെയും സാധാരണ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയെന്നാണ് സൂചന.

ഇപ്പോൾ കോളിവുഡിലെ ചൂടുള്ള സംസാരം രജനികാന്തിന് 110 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ്. , തമന്ന ഭാട്ടിയ ചാർട്ട്ബസ്റ്റർ ഗാനമായ ‘കാവാല’യ്ക്കും കുറച്ച് സീനുകൾക്കുമായി മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങി എന്നും . അതേ റിപ്പോർട്ട് സൂചിപ്പിക്കുന്നത് വെറും രണ്ടോ മൂന്നോ സീനുകൾക്കായി മലയാളം സൂപ്പർ സ്റ്റാർ മോഹൻലാലിന് 8 കോടി രൂപയും ശിവരാജ്കുമാറിനും ജാക്കി ഷ്റോഫിനും 4 കോടി വീതവും ലഭിച്ചു എന്നതാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ADVERTISEMENTS
   

സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പ്രകാരം മറ്റ് അഭിനേതാക്കളുടെ ശമ്പളം ഇങ്ങനെയാണ് യോഗി ബാബു – 1 കോടി, രമ്യാ കൃഷ്ണൻ – 80 ലക്ഷം, സുനിൽ – 60 ലക്ഷം, വസന്ത് രവി – 30 ലക്ഷം, റെഡിൻ കിംഗ്സ്ലി- 25 ലക്ഷം, വിനായകൻ – 35 ലക്ഷം രൂപ. എന്നിങ്ങനെയാണ് പക്ഷേ വിനായകന്റെ പ്രതിഫലം നന്നേ കുറഞ്ഞു പോയി എന്ന ആക്ഷേപവുമുണ്ട്.

ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ പ്രതിപഫലം ചർച്ചയാകുമ്പോൾ അദ്ദേഹത്തിന് 1000 രൂപ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ദളപതി വിജയ്‌യുടെ ‘ബീസ്റ്റിനു പ്രതിഫലമായി 8 കോടി രൂപ . സൺ പിക്‌ചേഴ്‌സ് നൽകിയിരുന്നു എന്നാൽ വമ്പൻ വാണിജ്യ വിജയമായ ജയിലറിന് ഏകദേശം 10 കോടി രൂപയാണ് അദ്ദേഹത്തിനു നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പ്രതിഫലമായി നൽകിയത് എന്ന് വാർത്തകൾ ഉണ്ട്.

ജയിലർ ഇതുവരെ ഏകദേശം 300 കോടി രൂപയോളം ആഗോള കളക്ഷനിൽ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ രജനിയും മോഹൻലാലും ജാക്കി ഷെറോഫും ശിവരാജ് കുമാറും എല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ചപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് വളരെ ക്രൊരനായ വില്ലൻ വേഷത്തിൽ എത്തിയ വിനായകന്റെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തും. രജനി കണ്ടതിനെ വരെ കവച്ചു വെക്കുന്ന പ്രകടനം കാഴ്ച വച്ച വിനായകന് വേണ്ട രീതിയിലുള്ള പ്രാധാന്യം ഇപ്പൊളുംമാധ്യമങ്ങൾ നൽകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഇപ്പോൾ പ്രതിഫല വിവരം പുറത്തു വന്നപ്പോൾ വിനായകന്റെ പ്രതിഫലം നന്നേ കുറവാണു എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. വളരെ കുറച്ചു സമയവും മാത്രം വന്നുപോയ നടന്മാർക്ക് കോടികൾ കൊടുത്തപ്പോൾ മുഴുനീള റോൾ ചെയ്തു ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ച വിനായകന് തുച്ഛമായ പ്രതിഫലം ആണ് നൽകിയത് എന്നാണ് ആരാധകരുടെ പരാതി .

ADVERTISEMENTS
Previous articleകാമുകനൊപ്പം ഒളിച്ചോടി ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ യുവതി മാതൃരാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറൽ
Next articleരജനി-വിജയ് കോംബോ സിനിമയും അദ്ദേഹത്തിന്റെ നാല് മുൻ ചിത്രങ്ങളുടെ തുടർച്ചകളും – നെൽസൺ സിനിമാറ്റിക് യൂണിവേഴ്സ് മാസ്റ്റർപ്ലാൻ