മലയാളത്തിലെ ഫ്ലെക്സിബിളായി നടന്മാരുടെ ലിസ്റ്റിൽ മമ്മൂട്ടിയുടെ പേരില്ല അതിന് കാരണമായി ജഗതി ശ്രീകുമാർ അന്ന് പറഞ്ഞത്

7698

ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം മലയാള സിനിമ പ്രേമികൾ ഒരാൾക്ക് മാത്രമേ നൽകിയിട്ടുള്ളൂ. അത് സാക്ഷാൽ ജഗതി ശ്രീകുമാറിനാണ്. അദ്ദേഹത്തിന് ഈ ജോലിയോടുള്ള അർപ്പണ ബോധവും പാഷനും ആണ് മലയാള സിനിമ ലോകത്തെ സാമ്രാട്ട് എന്ന നിലയിൽ അദ്ദേഹത്തെ ഉയർത്തിയത്.

അദ്ദേഹം എപ്പോളും പറയാറുണ്ട് ചിരിപ്പിക്കുന്നതാണ് എന്റെ ജോലി, അതിന് വേണ്ടി താൻ ഏതറ്റം വരെയും പോകുമെന്ന് ജഗതി പറയുന്നു. പക്ഷെ അഭിനയത്തിൽ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് ഏറ്റവും വൈഷമ്യമുള്ള കാര്യമാണ്.
റീൽ ലൈഫിൽ ജഗതി ശ്രീകുമാർ ഒരു കൊമെഡിയൻ ആണെങ്കിലും റിയൽ ലൈഫിൽ അദ്ദേഹം അങ്ങനെയല്ല. തന്റെ നിലപാടുകളിൽ ഉറച്ച പാറ പോലെ നിലകൊള്ളുന്ന ജഗതി, അഭിപ്രായങ്ങളും വിമർശനങ്ങളും കൂസലന്യേ വിളിച്ചു പറയാൻ മടിയില്ലാത്ത വ്യക്തിയുമാണ്.

ADVERTISEMENTS
   


നേരെ ചൊവ്വേ പരിപാടിയിൽ ജോൺലൂക്കാസ്  ആതിഥേയനായ പ്രോഗ്രാമിൽ ജഗതി അതിഥിയായി എത്തിയപ്പോൾ ലൂക്കാസ് ജഗതിയോട് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ലൂക്കാസിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു.”താങ്കൾ ഒരിക്കൽ പറഞ്ഞു താങ്കൾ ഉൾപ്പെടെയുള്ള 5 നടന്മാരാണ് മലയാളത്തിൽ ഫ്ലെക്സിബിൾ ആയിട്ട് ഉള്ളതെന്ന്. ആ ലിസ്റ്റിൽ താങ്കൾ മമ്മൂട്ടിയെ ഉൾപ്പെടുത്തിയിട്ടില്ല. എന്താണ് അതിനു കാരണം?
മമ്മൂട്ടി ഒരിക്കലും ഫ്ലക്സിബിൾ ആയ നടനല്ല.മമ്മൂട്ടിക്ക് ഡാൻസ് കളിക്കാൻ അറിയില്ല.അദ്ദേഹത്തിന് സീരിയസ് റോളുകൾ അല്ലാതെ കോമഡി വേഷങ്ങൾ ചെയ്യാനും പറ്റില്ല.

അതേസമയം നിങ്ങൾ മോഹൻലാലിനെ എടുത്തു നോക്കൂ. അദ്ദേഹം കോമഡി സീൻ, സീരിയസ് വേഷങ്ങൾ ചെയ്യും. ഉമ്മാന്റെ വേഷത്തിൽ എത്തും. അതേ സമയം ക്യാരക്ടര്‍  റോളുകളും അദ്ദേഹത്തിന് വഴങ്ങും. അസ്സലായി ഡാൻസ് ചെയ്യുന്ന ആളാണ് മോഹൻലാൽ. കമലദളം പോലെ ഒരു സിനിമയൊക്കെ ചെയ്യുക എന്ന് പറഞ്ഞാൽ അത് നിസാരമല്ല. അതുകൊണ്ടാണ് മമ്മൂട്ടി ഫ്ലെക്സിബിൾ അല്ല എന്ന് പറയാനുള്ള കാരണം.

ഏതു വേഷം നൽകിയാലും സംവിധായകൻ ഉദ്ദേശിക്കുന്നതിലും ഭംഗിയായി ആ ക്യാരക്ടറിനെ പോർട്രേ ചെയ്യാൻ ജഗതി ശ്രമിക്കാറുണ്ട്. അദ്ദേഹം സൈറ്റിൽ വന്നാൽ ആദ്യം ചോദിക്കുന്നത് ഈ ക്യാരക്ടറിൽ എന്റെ ചളം വേണോ ചച്ചളം വേണോ ചളചളം വേണോ എന്നാണ്.കൊടുക്കുന്ന ഏതു വേഷവും അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കുവാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അദ്ദേഹം വരച്ചു ചേർത്ത കുറെയേറെ നല്ല കഥാപാത്രങ്ങൾ കൊണ്ടാണ് അദ്ദേഹത്തിന്റെ അഭാവം മറയ്ക്കപ്പെടുന്നതെന്നു നിസ്സംശയം പറയാം

ADVERTISEMENTS