എന്നാൽ ലൊക്കേഷനിൽ വൈകിവന്ന മുകേഷ് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു

2985

മലയാള സിനിമയിൽ ഒരുകാലത്ത് പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ട ഒരു കോമ്പിനേഷൻ ആയിരുന്നു ജഗദീഷ് മുകേഷ് കോമ്പിനേഷൻ.. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം വലിയ വിജയമായി മാറിയിട്ടുണ്ട്. കോമഡി പറയുന്ന കാര്യത്തിൽ രണ്ടുപേരും കട്ടക്ക് നിൽക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. ഇപ്പോഴും പല വേദികളിലും പഴയകാലത്തെ ഓർമ്മകളെപ്പറ്റി ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് സെറ്റുകളിലും മറ്റും നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചൊക്കെയാണ് ഇവർ സംസാരിക്കാറുള്ളത്. അത്തരത്തിൽ മുകേഷിനെ കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഇപ്പോൾ ജഗദീഷ്..

ഒരിക്കൽ തങ്ങൾ വിദേശത്ത് ഒരു ഷൂട്ടിങ്ങിനു പോയി ആ സമയത്ത് മുകേഷിന് പറ്റിയ ഒരു അബദ്ധത്തെ കുറിച്ചാണ് ജഗദീഷ് പറയുന്നത്. നാലുമണിക്ക് ഷൂട്ടിംഗ് ഉണ്ട് എന്ന് പറഞ്ഞാൽ അഞ്ചുമണിക്കാണ് മുകേഷ് എത്തുന്നത്. എന്നിട്ട് ഓർമ്മ ഇല്ലാത്തത് പോലെ പറയും നാലുമണിക്ക് എന്നായിരുന്നോ പറഞ്ഞത് ഞാൻ കേട്ടത് അഞ്ചുമണിക്ക് എന്നാണ് എന്ന്. ഇത് സ്ഥിരം പരിപാടിയാണ്.

ADVERTISEMENTS
   
See also  തകർന്ന ഹൃദയവുമായി ആണ് മുരളി ആശുപത്രിയിൽ ആവുന്നത്- അവസാന സമയത്തെ കുറിച്ച് നടൻ അലിയാർ

ഒരിക്കൽ ഞങ്ങൾ മറ്റൊരു സ്ഥലത്തേക്ക് പോകാനായി നിൽക്കുകയാണ് എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് മുകേഷ് ഒരു കാര്യം ഓർമ്മിച്ചു പറഞ്ഞത് ഞാനെന്റെ ഷൂ എടുക്കാൻ മറന്നു പോയി എന്ന്. ഉടനെ തന്നെ നിർമാതാവ് പറഞ്ഞു എന്താണെങ്കിലും ഇനി തിരിച്ചു പോകാൻ പറ്റില്ല തിരിച്ചു പോയാൽ ഫ്ലൈറ്റ് മിസ്സാകും.

ഒരു ഷൂവിന്റെ കാര്യമല്ലേ സാരമില്ല ഞാനൊരു ഷൂ വാങ്ങി തന്നേക്കാം എന്ന് പറഞ്ഞു. എന്നിട്ടും മുകേഷ് വല്ലാതെ ഇരിക്കുകയാണ്. അതിനുശേഷം മുകേഷ് പറഞ്ഞു അതല്ല മറ്റൊരു പ്രശ്നമുണ്ട്, മറന്നു പോകാതിരിക്കാൻ വേണ്ടി ഞാൻ എന്റെ പാസ്പോർട്ട് ഷൂവിനുള്ളിൽ ആണ് വച്ചിരിക്കുന്നത് എന്ന്. ഇത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി എന്നും ഏറെ രസകരമായ രീതിയിൽ ജഗദീഷ് പറയുന്നുണ്ട്.

ഇവരുടെ പഴയകാലത്തെ ഇത്തരം കഥകൾ കേൾക്കാൻ തന്നെ നല്ല രസമാണ് എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. അക്കാലത്ത് ജനറേഷനിൽ ഉള്ളവർക്കിടയിൽ ഉണ്ടായിരുന്ന അടുപ്പം ഒന്ന് വേറെ തന്നെയാണ് എന്നും അവർ ആ സൗഹൃദങ്ങൾ സൂക്ഷിച്ചത് എത്ര മനോഹരമായാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നുമാണ് പലരും പറയുന്നത്.

See also  ആറാം വയസ്സിൽ സിനിമ ലോകത്തു നിന്ന് തനിക്കു നേരിട്ടത് അത്രയും മോശം അനുഭവം. തുറന്നടിച്ച് ദിവ്യ എസ് അയ്യർ IAS
ADVERTISEMENTS