മഡോണയ്ക്കു തലക്കനമോ ? പ്രതിഫലം കുത്തനെ കൂട്ടിയോ? തമിഴ് മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

177

പ്രേമം എന്ന ചിത്രത്തിലൂടെ മൂന്നു പുതുമുഖ നായികമാരെയാണ് അൽഫോൺസ് പുത്രൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇതിൽ കൂടുതൽ ആളുകളും ശ്രദ്ധിച്ചത് അവസാനഭാഗത്ത് എത്തുന്ന മഡോണ സെബാസ്റ്റ്യനെ ആയിരിക്കും. വളരെ സിമ്പിൾ ആയി സിനിമയിലെത്തിയ മഡോണയ്ക്ക് വലിയ ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ സാധിച്ചിരുന്നു.

നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. മലയാളത്തേക്കാൾ കൂടുതൽ അവസരങ്ങൾഅന്യഭാഷകളിലേക്കാണ് താരത്തെ തേടിയെത്തിയത് . അന്യഭാഷകളിൽ പ്രമുഖ നടന്മാർക്കൊപ്പം തന്നെ അഭിനയിക്കാൻ താരത്തിന് സാധിച്ചു. ധനുഷ്,വിജയ് സേതുപതി, വിജയ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിൽ പെടുന്ന വ്യക്തികളാണ്. അവർക്കൊപ്പം മികച്ച പ്രകടനം തന്നെയായിരുന്നു മഡോണ കാഴ്ച വച്ചിരുന്നത്.

ADVERTISEMENTS
   

തമിഴ് സിനിമ ലോകത്തെ തിരക്കേറിയ താരമായ മഡോണ വിജയ് നായകനായി എത്തിയ ലിയോ എന്ന ചിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിൽ വിജയിയോളം തന്നെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് താരം എത്തിയത്. അതുകൊണ്ട് തന്നെ ഇപ്പോൾ തമിഴ് സിനിമ ലോകത്തു നിന്നും മഡോണയെ കുറിച്ച് അത്ര സുഖകരമായ വാർത്തകൾ അല്ല കേട്ടുകൊണ്ടിരിക്കുന്നത്.

READ NOW  തകർന്നിരുന്ന ദിലീപിനെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നത് ആ ചിത്രമാണ് പ്രൊഡക്ഷൻ കൺട്രോളർ അന്ന് പറഞ്ഞത്.

തമിഴ് മാധ്യമങ്ങൾ നടിയെ കുറിച്ച് പറയുന്ന പല വാർത്തകളും ശ്രദ്ധ നേടുകയും ചെയ്യുന്നു. സെറ്റുകളിൽ ഒക്കെ വലിയ തലക്കനമാണ് എന്നാണ് പലരും പറയുന്നത്. സെറ്റിൽ ഇരിക്കുകയാണെങ്കിൽ കൂടെ ഉള്ളവരോട് പോലും അധികം മിണ്ടാട്ടം ഒന്നുമില്ല. തന്റെ റോൾ കഴിഞ്ഞതിനു ശേഷം എവിടെയെങ്കിലും മാറി നിൽക്കുകയാണ് ചെയ്യുന്നത് ഒന്നിലും കൂടുകയുമില്ല.

തന്റെ കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത് എന്നും മറ്റുള്ളവരോട് സംസാരിക്കാൻ പോലും നടിക്ക് ജാഡയാണ് എന്നും ആണ് പലരും പറയുന്നത്. അതോടൊപ്പം തന്നെ തൻറെ പ്രതിഫലവും താരം കുത്തനെ ഉയർത്തി എന്നാണ് പറയപ്പെടുന്നത് .

വിജയ് സേതുപതി, ധനുഷ് തുടങ്ങിയ പ്രമുഖ നടന്മാർക്കൊപ്പം അഭിനയിച്ച നടിയാണ് താനന്നും അതുകൊണ്ട് ഇനിയും താൻ അത്തരം പ്രമുഖർക്കൊപ്പം മാത്രമേ അഭിനയിക്കുകയുള്ളൂ എന്നുമാണ് താരം വ്യക്തമായി പറയുന്നത് എന്നാണ് മാധ്യമ വൃന്ദങ്ങൾ പറയുന്നത് .ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നു അറിയില്ല.

READ NOW  ഭാഗ്യനക്ഷത്രമോ കഠിനാധ്വാനമോ? 'സ്വർണക്കാൽ' വിശേഷണത്തിനെതിരെ തുറന്നടിച്ചു സംയുക്ത - ഇതാണ് തന്റേടം എന്ന് ആരാധകർ.

മുൻ നിര നായകന്മാരുടെ കൂടെ അഭിനയിച്ചതിനാൽ തന്നെ ഉയര്‍ന്ന  പ്രതിഫലം തനിക്ക് നൽകണം എന്ന് മഡോണ വാശി പിടിക്കുകയും ചെയ്യാറുണ്ട് എന്നാണ് പലരും പറയാറുള്ളത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് തമിഴ് സിനിമ ലോകത്ത് രംഗത്തെത്തുന്നത്.

പല തമിഴ് മാധ്യമങ്ങളും നടിയെ കുറിച്ച് ഇത്തരം ഒരു വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം മാഡോണ ചെയ്യുന്നതാണ് നല്ല കാര്യം എന്നാണ് പലരും പറയുന്നത് അങ്ങനെയാണ് എങ്കിൽ ആരുടെയും കാര്യങ്ങളിൽ ഇടപെടേണ്ട അവസ്ഥ വരില്ലല്ലോ എന്നും സ്വന്തം കാര്യം മാത്രം നോക്കുന്നതല്ലേ നല്ലത് എന്നും പലരും ചോദിക്കുന്നു.

ADVERTISEMENTS