‘ലിയോ’ സിനിമ ദുരന്തമാണെന്ന രജനി ഫാൻസിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു…വാർത്ത സത്യമോ ? -Fact Check

348

വിജയ് യുടെ ഏറ്റവും പുതിയ ചിത്രമാണ് ലിയോ .ബോക്സ് ഓഫീസ് കളക്ഷനുകൾ തകർത്ത് വാരി ചിത്രം മുന്നോട് പോകുന്നുണ്ട്. ലോകേഷിന്റെ ചിത്രം പ്രശംസകൾ ഏറ്റു വാങ്ങിയ പോലെ നിരവധി വിമർശനങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട്.

വിമർശനങ്ങളെ നല്ല രീതിയിൽ മാത്രമാണ് ലോകേഷ് എടുത്തിട്ടുള്ളത് . രജനി സിനിമയായ ജയിലർ നേടിയ ബോക്സ് ഓഫീസ് കളക്ഷനുകൾ തകിടം മറി ച്ചു വിജയുടെ ലിയോ വിജയം നേടിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും രജനികാന്തിന്റെ ഒരു പ്രസംഗത്തിലെ കാക്ക കഴുകൻ പരാമർശവും വിജയ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട് .

ADVERTISEMENTS
   

ഇപ്പോൾ ഇതാ അടുത്ത വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. ലിയോ സിനിമ ദുരന്തമാണെന്ന രജനികാന്ത് ഫാൻസിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക് ചെയ്തു എന്നതാണ് ഇപ്പോഴത്തെ വിഷയം . ലൈക് ചെയ്തത്തിന്റെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .

എന്നാൽ ഈ വാർത്ത രജനീകാന്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന റിയാസ് കെ. അഹമ്മദ് നിഷേധിച്ചു .ആ വാർത്തയും സ്ക്രീൻ ഷോട്ടുകളും ഫേക്ക് ആണെന്ന് അദ്ദേഹം പറയുന്നു .ലത രജനീകാന്ത് ന്റെ പേരിലുള്ള ഫേക്അക്ക്കൗണ്ട് ആണ് ഇതെല്ലം എന്നാണ് റിയാസ് വെളിപ്പെടുത്തുന്നത് . ഒപ്പം അവരുടെ ഒറിജിനല്‍ അക്കൌണ്ടിന്റെ വിവരങ്ങളും വിവരങ്ങളും പുറത്തു വിട്ടു

ജയിലർ സിനിമയുടെ ട്രൈലെർ ലോഞ്ചിനിടയിൽ രജനീകാന്ത് നടത്തിയ ഒരു പരാമർശം ഇങ്ങനെയായിരുന്നു.പക്ഷികളിൽ കാക്ക ഭയങ്കര ശല്യക്കാരനാണെന്നും അത് കുരുവികളെയും കുയിലുകളെയും പ്രാവുകളെയും ഒക്കെ വെറുതെ കൊ ത്തി ശല്യപ്പെടുത്തി കൊണ്ടിരിക്കുമെന്നും എന്നാൽ കഴുകൻ അങ്ങനെയല്ല അത് ആര്‍ക്കും ശല്യമില്ലാതെ  മുകളിൽ ഉയരത്തിൽ പറക്കുന്നതാണ് എന്നുമാണ് രജനിയുടെ വാക്കുകൾ .

കഥയില്ഇ‍ രജിനി കാക്ക എന്ന് പറഞ്ഞത്   വിജയിയെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞു വിജയ് ഫാൻസ് രംഗത്ത് എത്തിയിരുന്നു . ലിയോ സിനിമയുടെ വിജയാഘോഷത്തിന് ഇടയ്ക്ക് രജനിയുടെ പ്രസംഗത്തിലെ കാക്ക കഴുകൻ പരാമർശം വിജയ് സൂചിപ്പിച്ചിരുന്നു .അത് ഇങ്ങനെയായിരുന്നു.

നമുക്കൊരു കുട്ടി കഥ പറയാം. രണ്ട് ആളുകൾ ഒരു കാട്ടിൽ വേട്ടയാടാൻ പോയി. ആ കാട്ടിൽ മുയൽ, ആന മയിൽ, കാക്ക ,കഴുകൻ, എന്നു പറഞ്ഞിട്ട് പ്രസംഗം നിർത്തി വിജയ് ചിരിക്കുന്നുണ്ട് ഇവരൊക്കെ ഉണ്ടാവില്ലേ. എന്ന് തുടങ്ങി പറഞ്ഞ കഥയിൽ

ഒരാൾക്ക് കയ്യിൽ അമ്പും വില്ലും മറ്റേയാൾക്ക് കുന്തവും ആയിരുന്നു ഉള്ളത് അമ്പും വില്ലുംമുള്ളയാൾ പെട്ടെന്ന് ഒരു മുയലിനെ എന്നാൽ കുന്തമുള്ള ആനയാണ് ലക്ഷ്യമിട്ടത്. പക്ഷേ അയാൾക്ക് ആനയെ വേട്ടയാടാൻ കഴിഞ്ഞില്ല .അവർ ഗ്രാമത്തിലേക്ക് തിരിച്ചുവന്നു.മുയൽ കയ്യിലുള്ളയാൾ ജയിച്ചതായും മറ്റേയാൾ തോറ്റതായി കണക്കാക്കാൻ എനിക്ക് കഴിയില്ല കാരണം ഞാൻ പറയുന്നത് കുന്തം കയ്യിലുള്ള ആളാണ് നേട്ടം കൈവരിച്ചതെന്നാണ്.

കാരണം എളുപ്പമുള്ള ലക്ഷ്യങ്ങൾ നേടുന്നതല്ല വിജയം നമ്മൾ വളരെ കഠിനമായ ലക്ഷ്യത്തിലേക്കാണ് കുതിക്കേണ്ടത് എപ്പോഴും വലിയ കാര്യങ്ങൾ ലക്ഷ്യം ഇടുക എന്നായിരിക്കണം നമ്മുടെ ലക്‌ഷ്യം ഇതായിരുന്നു വിജയുടെ പ്രസംഗത്തിന് ചുരുക്കം

ADVERTISEMENTS