ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചു പ്ലസ് ടു കാരി ആത്മഹത്യ ചെയ്തു വീണ്ടും അതെ വാർത്ത
കുറച്ചു നാളുകൾക്ക് മുൻപ് പത്തനംതിട്ടയിൽ ഒരു പ്ലസ് ടു കാരിയായ പെൺകുട്ടി ആത്മഹത്യ ഗർഭിണിയാവുകയും കാര്യങ്ങൾ തിരക്കിയപ്പോൾ അവളുടെ ഒപ്പം പേടിച്ചിരുന്ൻ കുട്ടി തന്നെയാണ് കാരണക്കാരൻ എന്നും ഏകദേശം എട്ടാം ക്ലസുമുതൽ ഇരുവരും സ്ഥിരമായി ബന്ധപ്പെടാറുണ്ടെന്നും വീട്ടിലും വീടിന്റെ പരിസരങ്ങളിലുമായി വർഷങ്ങളോളം സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരം കൗൺസിലിംഗ് സമയത് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നു.
ആ വാർത്ത ഞങ്ങൾ അതിനെ തുടർന്ന് ഒരുപാട് സമാനമായ സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ വീണ്ടും പോസ്റ്റ് ചെയ്തിരുന്നു. വലിയ രീതിയിലുള്ള പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇന്നിപ്പോൾ വീണ്ടും അതേപോലെ എന്നാൽ കുറച്ചു കൂടി മോശമായ ഒരു വാർത്ത എത്തിയിരിക്കുന്നു അതെ പത്തനംതിട്ട ജില്ലയിൽ നിന്ന്. അന്ന് ആറന്മുള ആയിരുന്നെങ്കിൽ ഇന്ന് പത്തനംതിട്ട തിരുമൂലപുരത് ആണ് പ്ലസ് ട്ടോ കാരിയായ പെൺകുട്ടി. പക്ഷേ ഇത്തവണ പെൺകുട്ടി ആത്മ ഹത്യ ചെയ്തു എന്ന സങ്കടകരമായ വാർത്തയാണ് ലഭിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ഇരുപതുകാരനായ യുവാവിനെ പോലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.
ഇരുവരും ഇൻസ്റാഗ്രാമിലൂടെ പരിചയത്തിൽ ആവുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. എന്നാൽ യുവാവ് പെൺകുട്ടിയെ പലയിടങ്ങളിലും വച്ച് ലൈംഗികമായി ഉപയോഗിച്ചു. ഈ വിവരം വീട്ടുകാർ അറിഞ്ഞതോടെയാണ് അതിന്റെ അപമാനത്തിലോ സംങ്കടത്തിലോ ആകാം പെൺകുട്ടി ആത്മഹത്യ ചെയ്തത്.
സ്വാഭാവികമായും ഇവിടെ വരൻ സാധ്യതയുള്ള കമെന്റുകൾ പെണ്കുട്ടിയെയോ പയ്യനെയോ കുറ്റപ്പെടുത്തിയാകാം അല്ലെങ്കിൽ വീട്ടുകാരെ കുറ്റപ്പെടുത്തി. നമ്മൾ ഓരോരുത്തരും ഇത്തരം കാര്യങ്ങൾ കാണുമ്പോൾ സാധാരണയായ് ചെയ്യാറുള്ളതും അത് തന്നെയാണ്. എന്നാൽ എത്ര പേർ ആ സമയത്തു സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട് എന്ന് ഞാൻ ചോദിക്കുകയാണ്. ഇതേ സമയങ്ങളിൽ ചിലപ്പോൾ നമ്മുടെ പലരുടെയും വീട്ടിലെ കുട്ടികൾ സമാനമായ തെറ്റുകൾ ചെയ്യുന്നുണ്ടാകാം.
ഇവിടെ തകരുന്നത് എത്ര പേരുടെ സന്തോഷങ്ങളാകും. ഇരുപതുകാരനായ ആ യുവാവിനും പതിനാറു കാരിയായ പെൺകുട്ടിക്കും ജീവിതത്തെ കുറിച്ചുള്ള വീക്ഷണക്കുറവാണ് ഇതിന്റെ കാരണം എന്ന് എത്ര പേർക്കറിയാം. ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അടിസ്ഥാനപരമായി പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പോലും അറിയാതെ ഈ കുട്ടികൾ കാട്ടി കൂട്ടുന്ന കോപ്രായങ്ങളുടെ ഉത്തരവാദി ആര്? ഈ പ്രായമുള്ള കുട്ടികൾക്ക് ഇത്തരമം കാര്യങ്ങളെ കുറിച്ചുള്ള അറിവ് എങ്ങനെയുണ്ടാകും ,ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ശരിയായ അറിവ് അവർക്ക് ആര് നൽകിയിട്ടുണ്ട്.
നിങ്ങളിലെ ഓരോ രക്ഷിതാക്കളോടും ചോദിക്കുകയാണ്. ഇത്തരം അപകടങ്ങളിൽ നമ്മുടെ മക്കൾ പോയി വീഴാതിരിക്കാൻ വേണ്ട രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസവും, സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന മോശം പ്രവണതകളിൽ നിന്നും വ്യക്തികളിൽ നിന്നുമൊക്കെ അവരെ സ്വയം സംരക്ഷിക്കാൻ അവർക്ക് എന്ത് തരത്തിലുള്ള വിദ്യാഭ്യാമാണ് നാം നൽകിയിരിക്കുന്നത്.
പലർക്കും കുട്ടികളോട് ഇത്തരം കാര്യങ്ങൾ പറയാൻ തന്നെ നാണമാണ്. പക്ഷേ തുറന്നു സംസാരിക്കാതിരിക്കുന്നവർ ഇത്തരം പ്രശനങ്ങൾ വരുമ്പോളും മൗനം പാലിക്കുന്നത് ആ കുട്ടികളുടെ ജീവൻ നഷ്ടമാകാതിരിക്കാനെങ്കിലും സഹായിക്കും. പലരും അപ്പോളുണ്ടാകുന്ന അപമാന ബോധത്തിലാണ് ആത്മഹത്യ ചെയ്യുന്നത്.
ഇത്തരം കാര്യങ്ങളിൽ യാതൊരു തരത്തിലുള്ള അവബോധം ഒരക്ഷിതാക്കളായ നമ്മളോ = നമ്മുടെ സർക്കാർ സംവിധാനങ്ങളോ നല്കിയിട്ടില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്റർനെറ്റിന്റെ വിശാല ലോകത് യാതൊരു സുരക്ഷിതത്വവും കൂടാതെ കടന്നു പോയി തോന്നുന്നത് കാണാനും കേൾക്കാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തോടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിച്ചു നൽകും. കുട്ടികൾ എന്ത് കാണുന്നു കേൾക്കുന്നു ചെയ്യുന്നു ഇതൊന്നും ആരും അറിയില്ല. ഇതു നിയന്ത്രിക്കണമെങ്കിൽ ആദ്യം രക്ഷിതാക്കൾക്കാണ് അവബോധം ഉണ്ടാകേണ്ടത്.
അത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അത്തരം വിഷയങ്ങളും മറ്റു പല പോസിറ്റീവ് ആയ വിഷയങ്ങളും നിങ്ങളിലേക്ക് എത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നമ്മുടെ യു ട്യൂബ് ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക