സ്വർണ നിറത്തിലുള്ള ലിഫ്റ്റ് ഉള്‍പ്പടെ ഭാര്യ ആലീസിന് വേണ്ടി ഇന്നസെന്റ് ഒരുക്കിയ സൗധത്തിന്റെ പ്രത്യേകതകൾ.

371

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് ഇന്നസെന്റ്. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. 2023 പലരെയും സംബന്ധിച്ച് വേദനയുടെ വർഷമായിരിക്കും അതിന് കാരണം മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആയ ഇന്നസെന്റിന്റെ മരണം തന്നെയായിരിക്കും.

മലയാള സിനിമയിലെ ഓരോ സിനിമ പ്രേമിയെയും അത്രത്തോളം വേദനയിലാഴ്ത്തിയായിരിക്കും ഇന്നസെന്റിന്റെ മരണം കടന്നുപോയിട്ടുണ്ടാവുക. സിനിമ പ്രേമികൾക്ക് പലർക്കും അംഗീകരിക്കാൻ സാധിക്കാത്ത ഒരു വേർപാട് തന്നെയായിരുന്നു അത്. അദ്ദേഹം ബാക്കിവെച്ച ഒരുപാട് കഥാപാത്രങ്ങൾ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന് ഒരു തിരിച്ചു വരവില്ല എന്ന് അറിയാതെ.

ADVERTISEMENTS
   

രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ ഇന്നസെന്റ് പലപ്പോഴും തന്റെ ആരാധകരെ ചിന്തകൾ കൊണ്ട് ചിരിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം. വാർദ്ധക്യകാലത്ത് തന്റെ ഭാര്യ താൻ ഇല്ലെങ്കിൽ പോലും ഒരിക്കലും ബുദ്ധിമുട്ടരുത് എന്ന് ആഗ്രഹിച്ച ഭാര്യ ഒരുപാട് സ്നേഹിച്ച ഒരു ഭർത്താവ് കൂടിയാണ് ഇന്നസെന്റ്.

ഏതു പൊതുവേദിയിൽ വന്നാലും രീതിയിലാണെങ്കിലും ഭാര്യാ ആലീസിനെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. തന്റെ ആലീസിന് അവസാനകാലത്ത് ആരുടെയും സഹായമില്ലാതെ ജീവിക്കാൻ ആഡംബരം നിറഞ്ഞ ഒരു വീട് വെച്ച് നൽകിയതാണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞത്

ആ വീടിനുള്ളിലെ സൗകര്യങ്ങൾ ആണെങ്കിൽ മറ്റുള്ള എല്ലാവരെയും അമ്പരപ്പിക്കുന്നതും ആ സൗകര്യങ്ങളാണ് ഇന്നും ശ്രദ്ധ നേടുന്നത്. ആലീസിനു വേണ്ടി തൃശ്ശൂരിൽ പണിത പാർപ്പിടം എന്ന വീട്ടിൽ ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഉള്ളത്.

വീട്ടിൽ ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട് ഇന്നസെന്റ്. ആറടിയോളം വരുന്ന ഒരു ഷെൽഫിൽ ഇന്നസെന്റ് നേടിയ അവാർഡുകളും ബഹുമതികളും മാത്രമാണ് വെച്ചിട്ടുള്ളത്. ലിഫ്റിനു  സ്വർണ്ണ നിറം ആണ് നൽകിയത്.

സ്വര്ണം കൊണ്ടുള്ള ലിഫ്റ്റ് ആണോന്ന് ആരെങ്കിലും ചോദിക്കുന്നു എങ്കിൽ ചോദിക്കട്ടെ എന്നാണ് ഏറെ രസകരമായി ഇതിന് ഇന്നസെന്റ് മറുപടിയായി പറഞ്ഞത്. സാധാരണ വീടിന് അദ്ദേഹം ഇടുന്ന പേര് പാർപ്പിടം എന്നാണ്.

തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ മറ്റു വീടുകൾക്കും അങ്ങനെ തന്നെയാണ് നാമകരണം ചെയ്തിരിക്കുന്നത്. അതേപോലെ തന്നെയാണ് ഈ വീടിനും പേര് നൽകിയിരിക്കുന്നത്. ആഡംബരം വിളിച്ചോതുന്ന തരത്തിലാണ് ഈ വീട് പണിതിരിക്കുന്നത്. എന്നാൽ ഈ വീട്ടിൽ കേവലം ഒരു വർഷം മാത്രം താമസിക്കുവാനുള്ള ഭാഗ്യമേ ഇന്നസെന്റിന് വിധിച്ചിരുന്നുള്ളൂ.

തനിക്ക് എന്തെങ്കിലും സംഭവിച്ചാലും ഭാര്യ ആലീസിന് സ്വസ്ഥമായി ആരുടെയും തണലിൽ അല്ലാതെ ജീവിക്കണം എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന് ഈ ഒരു വീട്ടിലേക്ക് കൊണ്ടുവരാൻ പ്രേരിപ്പിച്ചത്. ഇന്നസെന്റിനെ ഒരു മകൻ മാത്രമാണ് ഉള്ളത് മൂന്നോളം വീടുകളാണ് തൃശ്ശൂരിൽ ഇന്നസെന്റിന് മാത്രം ഉള്ളത്.

ADVERTISEMENTS
Previous articleമരുമകൾ സുപ്രിയയുടെ സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരൻ. ആ കാര്യങ്ങൾക്കൊക്കെ കാരണം അവളാണ്.
Next articleമുകേഷ് ആ മുറിയിലേക്ക് കയറി പോവുകയും ഒരു സ്ത്രീയുടെ കൈവന്ന് മുകേഷിനെ അകത്തേക്ക് വലിച്ചുകൊണ്ടു പോവുകയുമായിരുന്നു