പടിക്കെട്ടുകൾ ഓടി ഇറങ്ങിവരുന്ന ആ സീരിയൽ നടിയോട് തോന്നിയ പ്രണയം ഇന്ദ്രജിത്ത് പൂർണിമ പ്രണയത്തിന്റെ തുടക്കം ഇങ്ങനെ

1371

മലയാളസിനിമയില്‍  വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം  അഭിനയിച്ച് തന്റെ  കഴിവ് തെളിയിച്ച നടിയാണ് പൂർണിമ. മലയാളത്തിൽ തന്നെ വളരെ കുറച്ച് ചിത്രങ്ങളിലാണ് പൂർണിമ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു.

സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സീരിയൽ മേഖലയിലും തന്റേതായ കഴിവ് തെളിയിക്കാൻ പൂർണിമ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ സീരിയലിലും താരം അഭിനയിച്ചിരുന്നു.

ADVERTISEMENTS
   

അത്തരത്തിൽ ഒരു സീരിയൽ കാലഘട്ടത്തിലാണ് ആദ്യമായി ഇന്ദ്രജിത്തിനെ പൂർണിമ പരിചയപ്പെടുന്നത്. പെയ്തൊഴിയാതെ എന്ന സീരിയലിൽ ആയിരുന്നു പൂര്‍ണിമ അഭിനയിച്ചിരുന്നത്. ആ സീരിയലിൽ ഇന്ദ്രജിത്തിന്റെ അമ്മയായ മല്ലിക സുകുമാരനും അഭിനയിക്കുന്നുണ്ടായിരുന്നു.

ഒരിക്കൽ മല്ലിക സുകുമാരനെ കൊണ്ടുവിടാൻ വേണ്ടി വന്നതാണ് ഇന്ദ്രജിത്ത്. അന്ന് അവിചാരിതമായി പടിക്കെട്ടുകൾ ഓടിഇറങ്ങിവരുന്ന ഒരു പെൺകുട്ടിയെയാണ് ഇന്ദ്രജിത്ത് കാണുന്നത്. ആ പെൺകുട്ടിയുടെ ചടുലമായ അഭിനയ മികവിൽ ഒരു നിമിഷം ഇന്ദ്രജിത്തിന്റെ കണ്ണുകൾ ഉടക്കി പോയിരുന്നു.

READ NOW  തന്റെ കുടുംബം തകർത്തതിന് ശ്രീദേവിയെ അന്ന് ബോണി കപൂറിന്റെ 'അമ്മ വയറ്റിൽ ഇടിച്ചിരുന്നു - റാം ഗോപാൽ വർമ്മ പറഞ്ഞത്

അവിടെ ഷോട്ട് എടുക്കുകയാണ്. ആ പടിക്കെട്ടുകള്‍  ഓടിഇറങ്ങി വന്നത് പൂർണിമയായിരുന്നു.  ഇന്ദ്രജിത്ത് സെറ്റിലുള്ള ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു. മല്ലികയുടെ മകനാണ് എന്നറിയാവുന്നതു കൊണ്ടുതന്നെ അരികിലേക്ക് ചെല്ലുകയായിരുന്നു പൂർണിമ ചെയ്തത്. തുടർന്ന് മല്ലിക മകനെ പൂർണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.

പിന്നീട് അമ്മയെ കൊണ്ട് വിടുവാനും കൊണ്ടുപോകുവാനും സ്ഥിരമായി മകൻ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിത്തുടങ്ങി. അതിനു പിന്നിലെ ഉദ്ദേശം പൂർണിമയെ കാണാം എന്നത് തന്നെയായിരുന്നു. അങ്ങനെ ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു പിന്നീടത് പ്രണയമായി.

ഒരിക്കൽ ആ ഷൂട്ടിംഗ് സെറ്റിൽ വച്ചുതന്നെ മല്ലിക ഇരുവരുടെയും ചിത്രങ്ങൾ പകർത്തി നൽകി. ഒരു പക്ഷേ അമ്മയ്ക്ക് തങ്ങളുടെ പ്രണയം അപ്പോൾ മനസ്സിലായിട്ടുണ്ടാവും എന്ന് പിന്നീട് ഒരു അഭിമുഖത്തിൽ പൂർണിമ പറഞ്ഞിരുന്നു. ഇപ്പോൾ അമ്മയെ നന്നായി മനസ്സിലാക്കുന്നത് കൊണ്ട് തന്നെ അമ്മ അന്ന് മനസ്സിലാക്കിയിട്ടുണ്ടാവും എന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് പൂർണിമ പറഞ്ഞിരുന്നത്.

READ NOW  വിനയന്റെ പടത്തിൽ അഭിനയിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോൾ മാള അരവിന്ദൻ നൽകിയ മാസ്സ് മറുപടി -വിലക്കിയപ്പോൾ പറഞ്ഞത്.

പൂർണിമയുമായുള്ള ഇഷ്ടം ആദ്യമായി ഇന്ദ്രജിത്ത് മല്ലികയോട് തുറന്നു പറഞ്ഞപ്പോഴും അവർക്ക് വലിയ ഞെട്ടൽ ഉണ്ടായിരുന്നില്ല എന്നാണ് ഇന്ദ്രജിത്തും ഓർമിക്കുന്നത്. അതിന് കാരണം ഒരുപക്ഷേ നേരത്തെ തന്നെ ആ പ്രണയം അമ്മ മനസ്സിലാക്കിയത് ആയിരിക്കാം. ആ സമയത്ത് അമ്മ മകനെ ഉപദേശിച്ചത് ഒരു ജോലിയും സ്ഥിര വരുമാനവും ആയതിനുശേഷം വിവാഹം കഴിക്കാം എന്നത് മാത്രമായിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ADVERTISEMENTS