രജനീകാന്തിന്റെ ജയിലർ തിയേറ്ററിൽ തകർത്താടുമ്പോൾ ചിത്രത്തിൽ നായകൻആയി അഭിനയിച്ച രജനിയെ പോലെ തന്നെ മലയാളത്തിൽ രണ്ട് താരങ്ങൾ വളരെയധികം ആഘോഷിക്കപ്പെടുകയാണ്. ഒന്ന് ചിത്രത്തിൽ വളരെ കുറച്ച് സമയം മാത്രം വന്നു പോകുന്ന മോഹൻലാലും, ചിത്രത്തിലെ പ്രധാന വില്ലനായ വിനായകനും. മോഹൻലാലിന്റെയും വിനായകന്റെയും അഭിനയം വലിയ രീതിയിലാണ് ആരാധകർ ആഘോഷിക്കുന്നത്. അതിൽ ചിത്രത്തിൽ വില്ലനായി എത്തുന്ന വിനായകന്റെ അഭിനയം ഒരു രക്ഷയും ഇല്ല എന്നാണ് ഓരോ സിനിമ പ്രേക്ഷകനും പറയുന്നത്
തനിക്ക് കിട്ടുന്ന ഏത് വേഷവും മികച്ചതാക്കുക എന്നുള്ളത് വിനായകന്റെ ഒരു പ്രത്യേകത തന്നെയാണ്. കിട്ടുന്ന ഏത് ഗംഭീരമാക്കി അഭിനയിക്കുക എന്നുള്ളത് അദ്ദേഹത്തിന് മുൻ സിനിമകൾ കണ്ടാൽ ആർക്കും മനസ്സിലാവും. പ്രത്യേകിച്ച് വില്ലൻ റോളുകൾ. വളരെ ഭീകരനായ വില്ലൻ എന്നുള്ള രീതിയിലുള്ള കഥാപാത്രങ്ങൾ വിനായകൻ പൊതുവേ വളരെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ്.
കഥാപാത്രങ്ങളെ വേറിട്ട രീതിയിൽ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന് കഴിവും മുൻപ് പല സിനിമകളിലും കണ്ടിട്ടുള്ളതാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത് പല സമയങ്ങളിലും രജനി കാന്തിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരിക്കുന്നത്. വിനായകൻറെ അഴിഞ്ഞാട്ടമാണ് ഇത് എന്നും ആരാധകർ പറയുന്നുണ്ട്.
വിനായകന്റെ വില്ലൻ കഥാപാത്രം ജയിലറിൽ ആഘോഷിക്കപ്പെടുമ്പോൾ കേരളത്തിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനാണ്. അത് എന്തിനാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ഒരു സ്ക്രീൻഷോട്ട് ആണ് അതിൻറെ പിന്നിലെ പ്രധാന കാരണം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി സംബന്ധിച്ച് വിനായകൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിനെ ചൊല്ലി ഇടവേള വേള ബാബുവിന്റെ പേരിൽ പ്രചരിക്കുന്ന ഒരു വാട്സ്ആപ്പ് സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ അദ്ദേഹത്തിന് ട്രോളുകൾ ലഭിക്കാൻ പ്രധാന കാരണം.
ചാറ്റിൽ ഇടവേള ബാബു പറയുന്നുണ്ട് അവൻ അമ്മയിൽ അംഗമല്ല, ഞാൻ അമ്മയിൽ ഉള്ള കാലം അവനെപ്പോലെയുള്ളവരെ ഇവിടെ കയറ്റില്ല. ഞാൻ അവനുമായി അധികം സഹകരിക്കാറില്ല. ഇനി ഒട്ടും അടുപ്പിക്കുകയില്ല എന്ന്. ആർക്കോ അയച്ച ഒരു മെസ്സേജ് എന്നുള്ള രീതിയിലാണ് ഇത് പ്രചരിക്കുന്നത്.
ഇത് ഇടവേള ബാബുവിന്റെ തന്നെ മെസ്സേജ് ആണോ എന്നുള്ളതൊന്നും ആർക്കും വ്യക്തമല്ല. എന്നിരുന്നാലും വലിയ രീതിയിൽ ഇത് വിമർശനത്തിനിടയാക്കുകയും അതോടൊപ്പം അതിനെ തുടർന്ന് വിനായകൻ പുറത്തിറങ്ങിയ ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തപ്പോഴാണ് ഇടവേള ബാബുവിന് അതിശക്തമായ ട്രോളുകൾടേണ്ടി വന്നത്.
വായിൽ തോന്നുന്നത് പലപ്പോഴും വിളിച്ചുപറഞ്ഞ സ്വഭാവമാണ് വിനായകൻ ഉള്ളത്. പല ആരാധകരുടെയും പോസ്റ്റുകളിൽ കാണുന്നത് വായിൽ തോന്നുന്ന വിളിച്ചുപറഞ്ഞു നാളെ അയാൾ സിനിമ ഉപേക്ഷിച്ചാൽ പോലും സിനിമ അയാളെ ഉപേക്ഷിക്കുകയില്ല എന്ന്. അത്രക്കും പ്രതിഭാധനനായ കലാകാരനാണ് വിനായകൻ എന്നാണ് പല സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും താഴെയുള്ള കമൻറുകൾ.
ഇടവേള ബാബുവിനെ സിനിമയിൽ ചിലപ്പോൾ ഡികാപ്രിയയുടെ സിനിമയിൽ വില്ലനാക്കും എന്ന് തുടങ്ങി അതൊന്നും അദ്ദേഹത്തിൻറെ അഭിനയമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അദ്ദേഹത്തിന് അമ്മയുടെ ജനറൽ സെക്രട്ടറി ആയി ഇരിക്കാൻ എന്ത് അർഹത എന്ന് ചോദിക്കുന്നവരും കുറവല്ല