കാലങ്ങളായി മെഗാസ്റ്റാർ മമ്മൂട്ടി മലയാള സിനിമയുടെ വല്യേട്ടനായി ഇവിടെ തുടരുകയുമാണ്. മലയാളത്തിലെ ഏറ്റവും സീനിയർ നടന്മാരിൽ ഒരാളാണ് ഇന്നദ്ദേഹം. 73 വയസ്സിലും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം. ഈ പ്രായത്തിലും നായകനടനായി നിറഞ്ഞുനിൽക്കുന്ന മറ്റൊരു നടൻ ലോകസിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ ഒരു ചാനൽ പരിപാടിയിൽ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ‘ടെലിവിഷൻ സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ വ്യക്തിയാണ് മമ്മൂട്ടിയുടെ അനിയനായ ഇബ്രാഹിംകുട്ടി.വില്ലൻ വേഷങ്ങളിലും സ്വൊഭാവ വേഷങ്ങളിലും നിരവധി ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കൂടുതലും ടെലിവിഷൻ സീരിയലുകളിലായിരുന്നു അദ്ദേഹത്തിൻറെ സാനിധ്യം ഉണ്ടായിരുന്നത്. അതോടൊപ്പം ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഒരു ചാനൽ പരിപാടിക്കിടെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മമ്മൂട്ടി പറയുന്നത് എന്താണ് എന്നുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ രസകരമായ മറുപടിയാണ് വൈറൽ ആകുന്നത്.
അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്.
നമ്മളിങ്ങനെ അഭിനയിക്കാൻ ഒക്കെ പോയി കഴിയുമ്പോൾ ആരെങ്കിലുമൊക്കെ വിളിച്ച് വല്ല ആൽബമോ ഷോർട്ട് ഫിലിമോ മറ്റോ അഭിനയിക്കാൻ ക്ഷണിക്കും . അപ്പോൾ നമ്മൾ ആരും അറിയാതെ രഹസ്യമായി പോയി ചില ആൽബങ്ങൾ ഒക്കെ ചെയ്യും. എനിക്ക് ഉറപ്പാണ് ഇത് ഒരുകാലത്തും ആരും കാണില്ല എന്ന്പക്ഷേ മമ്മൂട്ടിയത് എവിടെയെങ്കിലും വെച്ച് കണ്ടു കൃത്യമായിട്ട് തന്നെ വിളിക്കും. അത്തരത്തിൽ ഒരനുഭവം ഇപ്പോൾ അദ്ദേഹംപറയുന്നു. അതിങ്ങനെ.
താൻ ഒരു ഷൂട്ടിംഗ് കഴിഞ്ഞു പോകുന്നതിനിടെ ഒരാൾ വിളിച്ചിട്ട് ഒരു അയ്യപ്പ സ്തുതി ഉണ്ട് സാർ ഒന്ന് വരണം അഭിനയിക്കണം എന്ന് പറഞ്ഞു, ഞാൻ ആലോചിച്ചപ്പോൾ പോകുന്ന വഴിക്ക് തന്നെയാണ് പൈസയും തരാം എന്ന് പറഞ്ഞു. അപ്പോൾ ഞാൻ കരുതി കുഴപ്പമില്ല അത് ചെയ്യാമെന്ന്ഒരു മണിക്കൂറേ ഉള്ളൂ ഒരു പാട്ടാണ് ഒന്ന് ചെയ്തു തരണം എന്ന് അവർ പറഞ്ഞതാണ്. ഞാൻ പ്രതീക്ഷിക്കുന്നത് ഇത് ആരും കാണില്ല എന്നാണ്.
അപ്പോഴാണ് കൃത്യമായിട്ട് പുള്ളി എന്നെ വിളിച്ചിട്ട് നിനക്ക് നാണമുണ്ടോടാ ഒരു കുപ്പായം ഇട്ട് ഒരു ഉടുക്കും പിടിച്ചുകൊണ്ട് നിന്ന് അവൻ പാട്ടു പാടുന്നു. നീ പാടുന്നതൊന്നുമല്ല പ്രശ്നം പൈസ കിട്ടുവോന്നു കരുതി നീ എന്തും ചെയ്യും എന്നാണോ എന്ന് അദ്ദേഹം ചോദിച്ചുവെന്നു ഇബ്രാഹിം കുട്ടി പറയുന്നു.
ഇബ്രാഹിം കുട്ടി ഒരു വ്ലോഗർ കൂടിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ അദ്ദേഹം പങ്ക് വെക്കാറുണ്ട്. ഒരിക്കൽ ദുല്ഖര് സൽമാൻ തന്റെ കൊച്ചാപ്പയുടെ യൂട്യൂബ് ചാനലിനെ പരിചയപ്പെടുത്തി എത്തിയിരുന്നു അന്ന് ദുൽഖർ കുറിച്ചത് ഇതാണ്. എന്റെ പ്രീയപ്പെട്ട അബ്ബാ ( അറിയാത്തവർക്കായി എന്റെ കൊച്ചാപ്പ) മനോഹരമായ വിലോഗുകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് ഞാൻ എല്ലാവരുടെയും കാര്യങ്ങൾ പങ്ക് വെക്കാറുണ്ട് എന്നാൽ അദ്ദേഹം ഇന്നേ വരെ തന്റെ കണ്ടന്റ് ഷെയർ ചെയ്യാൻ എന്നോട് പറഞ്ഞിട്ടില്ല.ഇപ്പോൾ ഞാനതു ഷെയർ ചെയ്യുന്നു ഈ കോവിഡ് കാലത്തു നിങ്ങൾക്കിത് രസകരമാകും അത് വളരെ സത്യ സന്ധവും മനോഹരവും രസകരവുമാണ് എന്നാണ് അന്ന് ദുൽഖർ കുറിച്ചത്.