അടൂർ ഭാസിക്കെതിരെയുള്ള KPAC ലളിതയുടെ ആ ആരോപണം കള്ളം- കവിയൂർ പൊന്നമ്മ – ഒപ്പം മീ ടൂവിനെ കുറിച്ചും

5737

മലയാള സിനിമയിലെ ഒരു അത്ഭുതപ്രതിഭാസം തന്നെയായിരുന്നു നടി കെപിഎസി ലളിത. തനിക്ക് ലഭിച്ച കഥാപാത്രം എത്ര മനോഹരമായി അവതരിപ്പിക്കാമോ അത്രയും മനോഹരമായാണ് താരം ചെയ്തിട്ടുള്ളത്.  നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവർ ചെയ്തിട്ടുള്ള അനശ്വരങ്ങളായ കഥാപാത്രങ്ങൾ എന്നും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കും എന്നത് വസ്തുതയാണ് . മുൻപ് അനശ്വര നടനായ അടൂർ ഭാസിയ്ക്കെതിരെ കെപിഎസി ലളിത ഉന്നയിച്ച ഒരു ഗുരുതരമായ ലൈം ഗിക ആരോപണവും അതിനു നടിയായ കവിയൂർ പൊന്നമ്മ നൽകിയ മറുപടിയുമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്..

ഒരിക്കൽ കെപിഎസി ലളിത തന്നെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് ഇക്കാര്യം. അടൂർ ഭാസിയിൽ നിന്നും വളരെ മോശമായ തരത്തിലുള്ള അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നായിരുന്നു ലളിത ആരോപിച്ചിരുന്നത്. അങ്ങേര് ഒരു ശല്യമായിരുന്നു എന്ന് KPAC ലളിത ആ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് തന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞിരുന്നു.

ADVERTISEMENTS
   
READ NOW  സിനിമ വേണ്ട നയൻതാരയ്ക്ക് ജീവിക്കാൻ;മാസം ഒഴുകിയെത്തുന്നത് കോടികൾ നയൻതാരയുടെ അന്തം വിടീക്കുന്ന വരുമാന വിവരങ്ങൾ പുറത്തായി .

അയാളുടെ താൽപര്യങ്ങൾക്ക് താൻ വഴങ്ങാതിരുന്നത് കൊണ്ട് തന്നെ അയാൾ സ്വന്തം തീരുമാനത്താൽ തന്നെ നിരവധി സിനിമകളിൽ നിന്നും ഒഴിവാക്കുകയായിരുന്നു ചെയ്തത് എന്നും ഒരിക്കൽ തന്നോട് മോശമായ രീതിയിൽ ഇടപെടാൻ ശ്രമിച്ചിട്ടുണ്ട് എന്നുമായിരുന്നു ഒരു അഭിമുഖത്തിൽ ലളിത പറഞ്ഞിരുന്നത്.

എന്നാൽ ഈ ആരോപണത്തെ പൂർണ്ണമായും എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയായ കവിയൂർ പൊന്നമ്മ. അങ്ങേര് ഒരു പാവം മനുഷ്യനാണ് എന്നായിരുന്നു കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നത്. അദ്ദേഹത്തെക്കൊണ്ട് ഒരിക്കലും ലളിത പറയുന്നതു പോലെയുള്ള കാര്യങ്ങൾ ഒന്നും സാധിക്കില്ല എന്നും ഈ ഒരു കാര്യം തനിക്ക് വിശ്വസിക്കാൻ സാധിക്കില്ല എന്നുമാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. സിനിമ മേഖലയിൽ തന്നെ എല്ലാവർക്കും അദ്ദേഹത്തിന് ഇതൊന്നും സാധിക്കില്ല എന്ന് അറിയാവുന്ന കാര്യമാണ്.

അങ്ങനെയുള്ളപ്പോൾ ലളിതയുടെയും ആരോപണം എങ്ങനെയാണ് വിശ്വസിക്കാൻ സാധിക്കുന്നത് എന്നും ചോദിക്കുന്നുണ്ട് കവിയൂർ പൊന്നമ്മ. ഒപ്പം ഇപ്പോഴത്തെ മീ ടൂ മൂവ് മെന്റിനെ കുറിച്ചും താരത്തോട് ചോദിച്ചിരുന്നു.അതിന് താരം നൽകിയ മറുപടി ഇങ്ങനെ ” അത് അങ്ങനെ നടക്കുന്നവർക്കായിരിക്കും എന്നാണ്. എങ്ങനെയും സിനിമയിൽ കയറിയെ പറ്റൂ എന്ന് പർണജൂ നടക്കുന്നവരെ ചിലപ്പോൾ ദുരുപയോഗം ചെയ്തെന്നു വരും എന്നും കവിയൂർ പൊന്നമ്മ പറയുന്നു.

READ NOW  മെഗാസ്റ്റാർ മമ്മൂട്ടി സ്ഥിരമായി കൂളിങ് ഗ്ലാസ് വയ്ക്കുന്നത് ഈ നിസാര കാര്യത്തിനാണോ: ചിരിവരും കാരണമറിഞ്ഞാൽ

അതേസമയം സിനിമ മേഖലയിൽ നിന്നും തനിക്കൊരു ദുരനുഭവം ഉണ്ടായിട്ടുണ്ടായെന്നു കൂടി കവിയൂർ പൊന്നമ്മ പറയുന്നുണ്ട്. അതൊരു നിർമാതാവിൽ നിന്നായിരുന്നു. താൻ ചെന്നൈയിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിൽ നിൽക്കുമ്പോഴാണ് ഒരു നിർമ്മാതാവ് തന്നോട് മോശമായ രീതിയിൽ ഇടപെടുന്നത്.

എന്തിനാണ് ഹോട്ടലിൽ താമസിച്ച് പണമൊക്കെ കളയുന്നത് എന്നും നമുക്ക് ഓഫീസിലേക്ക് മാറാം എന്നും അയാൾ തന്നോട് പറഞ്ഞു. അത് നടക്കില്ല എന്ന് താൻ അപ്പോൾ തന്നെ പറയുകയും ചെയ്തിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് അയാൾ ഒരിക്കൽ കൂടി ചോദിച്ചപ്പോൾ അത് നടക്കില്ല അത്ര തന്നെ എന്ന് താൻ തുറന്നു പറയുകയായിരുന്നു ചെയ്തത്.

അപ്പോൾ അയാൾ പറഞ്ഞത് വൈജയന്തി മാല പോലും പറയില്ലല്ലോ ഇങ്ങനെ എന്ന് അയാൾ പറഞ്ഞു . അപ്പോൾ വൈ ജയന്തിമാല പറയുമോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ല എന്നും എന്നാൽ താൻ അങ്ങനെ പറയും എനിക്ക് അത് പറ്റില്ല എന്ന് . അതായിരുന്നു അന്ന് അയാൾക്ക് താൻ നൽകിയ മറുപടി എന്നും കവിയൂർ പൊന്നമ്മ പറയുന്നു.

READ NOW  അന്ന് തനിക്ക് കിട്ടിയ ആ വലിയ ബഹുമതി ബാപ്പയുടെ സ്മരണക്ക് മുന്നിൽ അർപ്പിച്ചു മമ്മൂട്ടി പറഞ്ഞത് - അതിനോട് കാരണം ഉണ്ട്-WATCH VIDEO
ADVERTISEMENTS