മമ്മൂട്ടിയുടെ ആ ഭാവപ്രകടനം കണ്ടു ഞാൻ എന്റെ ഡയലോഗ് പോലും പറയാൻ മറന്നു കെ പി എ സി ലളിത അന്ന് പറഞ്ഞത്

19964

അഭിനയ ചക്രവർത്തിയായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മിന്നുന്ന പ്രകടങ്ങൾ പലകുറി കണ്ടിട്ടുള്ളവരാണ് നാം മലയാളികൾ ഓരോരുത്തരും . പക്ഷേ സിനിമ ലോകത്തെ അണിയറ കഥകൾ, താരങ്ങളുടെ ലൊക്കേഷനിലെ പ്രകടങ്ങൾ, അവയുടെ വിലയിരുത്തലുകളൊക്കെ സഹതാരങ്ങളുടെ വാക്കുകളിലൂടെ ആണ് പുറത്തു വരാറ്.

പുതുമുഖ താരങ്ങൾ സൂപ്പർ സ്റ്റാറുകളെ വാതോരാതെ പുകഴ്ത്തുന്നത് സർവ്വ സാധാരണമാണ്. പക്ഷേ അഭിനയിച്ചു തഴക്കവും പഴക്കവും വന്ന സീനിയർ താരങ്ങളുടെ വാക്കുകൾ എന്നും ഒരു നടനെ സംബന്ധിച്ചു വലിയ ബഹുമതികൾക്കു തുല്യമാണ്. അത്തരത്തിലൊരു വലിയ ബഹുമതിയാണ് കെ പി എ സി ലളിത ചേച്ചിയുടെ വാക്കുകളിൽ കൂടി നടൻ മമ്മൂട്ടിക്ക് ലഭിച്ചത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒരിക്കൽ മമ്മൂട്ടിയുടെ ഭാവ പ്രകടനം കണ്ടു താൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്ന കാര്യം ലളിത ചേച്ചി തുറന്നു പറഞ്ഞത്

ADVERTISEMENTS
   
READ NOW  വിനായകൻ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആസിഫ് അലി - പെട്ടന്ന് ചെല്ലാൻ രജനികാന്തിന്റെ സിനിമയിൽ നിന്ന് വിളിച്ചപ്പോൾ വിനായകൻ പറഞ്ഞത്

“മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ അമരത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. അതിൽ എന്റെ മകനായ അഭിനയിച്ച അശോകനെ കാണാതാകുന്ന സീൻ ചിത്രീകരിക്കുകയാണ്. തന്റെ മകനെ കടലിൽ കൊണ്ടുപോയി കൊന്നു എന്ന് വിശ്വസിച്ചു ഒരു നിരപരാധിയെ ഒരമ്മ അതി നിഷ്ട്ടൂരമായ വാക്കുകൾ കൊണ്ട് ശപിക്കുന്ന സീൻ ആണ്.

” നീ എന്റെ മകനെ കൊണ്ട് പോയി കൊന്നു അല്ലെ” എന്ന് മമ്മൂട്ടിയുടെ കോളറിൽ കുത്തിപ്പിടിച്ചു കരഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു. ആ സമയത്തു ആരെയും അതിശയിപ്പിക്കുന്ന വിധം കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥാ മുഴുവനും മമ്മൂട്ടിയുടെ മുഖത്ത് പ്രകടമായി ആ ഭാവ വ്യത്യാസം കണ്ടു ഞാൻ പോലും എന്റെ അടുത്ത ഡയലോഗ് പറയാൻ മറന്നു നിന്ന് പോയി ” കെ പി എ സി ലളിത പറയുന്നു.

READ NOW  ജീവിതത്തിൽ മറയ്ക്കാൻ എനിക്ക് ഒന്നുമില്ല! സത്യം പറഞ്ഞതിന് ഒരുപാട് അടി കിട്ടിയിട്ടുണ്ട് ! ഉർവ്വശിയുടെ വാക്കുകൾ വൈറലാകുന്നു

എന്നും മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് കെ പി എ സി ലളിതയുടെത്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും കെ പി എ സി ലളിത എന്നാ അസാമാന്യ പ്രതിഭ സിനിമയുള്ള കാലത്തോളം മലയാളികളുടെ മനസ്സില്‍ ഉണ്ടാകും. എല്ലാം തികഞ്ഞൊരു അഭിനേത്രി. വാല്സ്യല്യം തുളുമ്പുന്ന അമ്മയായും , അസൂയ മൂത്ത അയല്‍ക്കാരി ആയും. വില്ലത്തി ആയും അങ്ങനെ എല്ലാത്തരം വേഷങ്ങളും പകര്‍ന്നാടിയ പ്രതിഭ

ADVERTISEMENTS