പൃഥ്‌വി മമ്മൂട്ടിയിലേക്ക് ചായുന്നോ എന്ന് സംശയം -ശ്രീകണ്ഠൻ നായർക്ക് പൃഥ്‌വി നൽകിയ മറുപടി ഇങ്ങനെ.

1293

വ്യക്തതയോടെ സംസാരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള നടന്മാരിൽ ഒരാളാണ് നടൻ പൃഥ്വിരാജ്. തൻറെ അഭിപ്രായങ്ങൾ എവിടെയും സധൈര്യം തുറന്നുപറയുക ആരെയും സുഖിപ്പിക്കാതെ സ്വന്തം നിലപാടുകൾ വ്യക്തമാക്കുക. വളരെ കുറച്ചുപേർക്ക് മാത്രം കഴിയുന്ന കാര്യങ്ങളാണ്. അതിൽ പൃഥ്വിരാജിന്റെ പേര് ആദ്യം തന്നെ ഉണ്ടാകും.തന്നോട് ചോദിക്കുന്ന ഏതൊരുചോദ്യത്തിനും കൃത്യമായ മറുപടിയില്ലാതെ ഇരിക്കില്ല എന്ന് പൃഥ്വിരാജ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിൻറെ അഭിമുഖങ്ങൾ കണ്ടാലും എല്ലാവർക്കും വ്യക്തമാകും. ഓരോ കാര്യങ്ങളെക്കുറിച്ചും കൃത്യമായ വ്യക്തതയോടെ ക്ലാരിറ്റിയോടെയും ആണ് സംസാരിക്കാറുള്ളത്.

കരിയറിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട വ്യക്തിയാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ ആയിട്ടു കൂടി ആർക്കും നേരിടുന്നതിൽ കൂടുതൽ പ്രതിസന്ധികളും വെല്ലുവിളികളും ഇൻഡസ്ട്രിയിൽ നിന്ന് തന്നെയുള്ള ഒതുക്കപ്പെടലുകളും നേരിട്ട് സിനിമ ഉപേക്ഷിച്ചു പോകണോ വേണ്ടയോ എന്ന് ആലോചിച്ച വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അഹങ്കാരി എന്ന പരിവേഷത്തിൽ നിന്നും അത് തന്റെ വ്യക്തിത്വമാണ് എന്നും അത് അഹങ്കാരമല്ല, നിലപാടുകൾ തുറന്നു പറയുന്നതുകൊണ്ട് അങ്ങനെ തോന്നുന്നതാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുപോയ നടൻ. കുറച്ചു കാലം മുൻപ് ശ്രീകണ്ഠൻ നായരുമായി നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം ചോദിച്ച ചില ചോദ്യങ്ങൾക്ക് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണ് വൈറൽ ആകുന്നത്.

ADVERTISEMENTS
   

മമ്മൂട്ടിലേക്ക് പൃഥ്‌വി കുറച്ച് ചായുന്നോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട് എന്ന് ശ്രീകണ്ഠൻ നായർ പറയുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കുന്നത്. എങ്ങനെയാണ് ഞാൻ മമ്മൂട്ടിയിലേക്ക് ചായുന്നത് എന്ന് പൃഥ്വിരാജ് അപ്പോൾ തന്നെ ചോദിക്കുന്നുണ്ട്.?

അതിനെ കൂടുതൽ വ്യക്തമാക്കി കൊണ്ട് തന്നെ ശ്രീകണ്ഠൻ നായർ പറയുന്നത് ഇങ്ങനെ. മമ്മൂട്ടിയുമായി കുറച്ചുകൂടി ചങ്ങാത്തം വയ്ക്കുക, അദ്ദേഹത്തിൻറെ ഒപ്പം സിനിമകൾ കൂടുതൽ അഭിനയിക്കുക, തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് അത്തരത്തിൽ ചോദ്യം ഉണ്ടായത് എന്ന് ശ്രീകണ്ഠൻ നായർ പറയുന്നു.
ഇതിന് പൃഥ്വിരാജ് പറഞ്ഞ മറുപടി ഇങ്ങനെയാണ്; എനിക്ക് ഒരു ക്ഷണം കിട്ടിയ പ്രോജക്ട് ആണ് പോക്കിരിരാജ അതിൽ മമ്മൂക്കയാണ് താല്പര്യം പറഞ്ഞത് ഈ വേഷം പൃഥ്വിരാജ് ചെയ്താൽ നന്നായിരിക്കും എന്ന്.

അങ്ങനെ അണിയറ പ്രവർത്തകർ വന്നു കഥ പറഞ്ഞു. അത് വലിയ ഉദാത്തമായ ഒരു സിനിമ ഒന്നുമല്ല. പക്ഷേ ഓരോ സിനിമയ്ക്കും ഓരോ ഉദ്ദേശമുണ്ട്. ആ സിനിമയുടെ ഉദ്ദേശം വലിയ ഒരു ആൾക്കൂട്ടത്തെ കൊണ്ടുവരിക ഒരു കൊമേഴ്സ്യൽ സിനിമ എന്ന രീതിയിൽ ആരാധകരെ ആവേശം കൊള്ളിക്കുക.

ആഘോഷ സിനിമയായി മാറ്റുക അതായിരുന്നു ആ സിനിമയുടെ ഉദ്ദേശം. ആ ഒരു ഉദ്ദേശത്തോടുകൂടി എഴുതി നിർമ്മിച്ച ഒരു ചിത്രമാണിത്. ആ ഒരു ഉദ്ദേശത്തിന് ആ സിനിമ ഒരു മനോഹരമായ പ്രോജക്ട് ആണ്. ആണ് ഞാൻ ഓക്കേ പറഞ്ഞു കമ്മിറ്റ് ചെയ്തു ഞാൻ ആ സിനിമ ചെയ്തു. എന്നെ സംബന്ധിച്ച് മമ്മൂട്ടി മോഹൻലാൽ ഇതൊന്നുമല്ല എന്റെ പ്രശ്നം.

ഒരു സിനിമ വരുമ്പോൾ ആ സിനിമ എന്ത് കാരണത്തിലാണ് തിയേറ്ററിലേക്ക് എത്തുന്നത്, എന്താണ് സിനിമയുടെ ഉദ്ദേശം, ആ സിനിമയിൽ ഞാൻ എന്തിന് ഉണ്ടാകണം. ഇത് മാത്രമേയുള്ളൂ എനിക്ക് എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞതാണ് ഇക്കാര്യം.

ADVERTISEMENTS
Previous articleജയറാമിനായി വച്ചിരുന്ന റോളുകൾ ദിലീപ് കൊണ്ട് പോയി എന്ന ആരോപണത്തിനോട് എന്ത് പറയുന്നു – ജയറാം നൽകിയ മറുപടി ഇങ്ങനെ
Next articleതൊമ്മനും മക്കളിലും ആദ്യ നായകൻ പൃഥ്‌വിയും ജയസൂര്യയും -തൊമ്മനായി ലാലും – മമ്മൂട്ടിയിലേക്കെത്തിയത് ഇങ്ങനെ – ബെന്നി പി നായരമ്പലം