തൻറെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പ്രതികാരമെന്ന നിലയിൽ, ഭർത്താവ് കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ചു. സംഭവം ഇങ്ങനെ

52662

ബീഹാറിലെ ഖഗാരിയ ജില്ലയിൽ വിവാഹിതയായ യുവതി മറ്റൊരു പുരുഷനൊപ്പം ഒളിച്ചോടുകയും ഭർത്താവ് കാമുകന്റെ ഭാര്യയെ വിവാഹം കഴിക്കുകയും ചെയ്തത് വിചിത്രമായ സംഭവമാണ്. ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്ത വലിയ പ്രചാരം നേടിയിരുന്നു.

ETV ഭാരത് റിപ്പോർട്ട് അനുസരിച്ചു , റൂബി ദേവി എന്ന സ്ത്രീ 2009-ൽ ആണ് നീരജ് എന്ന യുവാവിനെ വിവാഹം ചെയ്തത് . ദമ്പതികൾക്ക് നാല് കുട്ടികളുണ്ടായിരുന്നു. എന്നിരുന്നാലും, കുറച്ച് വർഷങ്ങൾക്ക് ശേഷം, മുകേഷ് എന്ന വ്യക്തിയുമായി തന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് മിസ്റ്റർ നീരജ് കണ്ടെത്തി.

ADVERTISEMENTS
   

2022 ഫെബ്രുവരിയിൽ റൂബിയും മുകേഷും ഒളിച്ചോടി വിവാഹിതരായി. ശ്രീമതി റൂബിയുടെ യഥാർത്ഥ ഭർത്താവ് വിവരം അറിഞ്ഞപ്പോൾ തന്നെ തന്റെ, ഭാര്യയെ തട്ടിക്കൊണ്ടു പോയി എന്ന് ആരോപിച്ചു മുകേഷിനെതിരെ പോലീസിൽ പരാതി നൽകി.

പ്രശ്നം ഒത്തുതീർപ്പാക്കാൻ ഗ്രാമ മുഖ്യന്റെ ആഭിമുഖ്യത്തിൽ ഒരു പഞ്ചായത്തു വിളിച്ചു എങ്കിലും കാമുകനായ മുകേഷ് അനുസരിക്കാൻ വിസമ്മതിക്കുകയും അന്നുമുതൽ ഒളിവിൽ കഴിയുകയുമായിരുന്നുവെന്ന് നീരജ് തന്റെ പരാതിയിൽ അവകാശപ്പെട്ടു.

കാമുകനായ മുകേഷും വിവാഹിതനായിരുന്നു, അയാൾക്ക് രണ്ട് കുട്ടികളുമുണ്ട്. രസകരമെന്നു പറയട്ടെ, അയാളുടെ ഭാര്യയുടെ പേരും റൂബി എന്നായിരുന്നു. തന്നെ അപമാനിച്ചു തന്റെ ഭാര്യയെ വശത്താക്കി വിവാഹം കഴിച്ച മുകേഷിനോദ് പ്രതികാരം ചെയ്യാൻ നീരജ് മുകേഷിന്റെ ഭാര്യയെ വിവാഹം കഴിക്കാൻ നീരജ് തീരുമാനിച്ചു. 2023 ഫെബ്രുവരിയിൽ രീരാജ് മുകേഷിന്റെ ഭാര്യയെ വിവാഹം ചെയ്തു.

വിചിത്രമായ ഈ വിവാഹങ്ങളുടെ വാർത്ത ഇന്റർനെറ്റ് ഉപയോക്താക്കളുടെ വലിയ ശ്രദ്ധ പിടിച്ചു പറ്റി. വളരെ രസകരമായ കമെന്റുകളും ട്വീറ്റുകളുമാണ് വാർത്തയ്ക്ക് താഴെ വരുന്നത്

ചില കമെന്റുകൾ വായിക്കാം .”മുകേഷിന്റെ ഭാര്യയെ വിവാഹം കഴിക്കാൻ റൂബി ദേവിയുടെ ഭർത്താവ് നീരജ് ആദ്യം മുതൽ പദ്ധതിയിട്ടിരുന്നു,” ഒരു ഉപയോക്താവ് എഴുതി.

”വിവാഹിതർ പരസ്പരം ഒളിച്ചോടുകയാണ്, ഇവിടെ ഞാൻ ഇപ്പോഴും അവിവാഹിതനാണ്,” മറ്റൊരാൾ പറഞ്ഞു.

മൂന്നാമത്തെ ഉപയോക്താവ് തമാശയായി പറഞ്ഞു, ”എല്ലാ ആക്ഷനും തുല്യമായ റീയാക്ഷനും ഉണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. LHS =RHS,” നാലാമത്തെ ഉപയോക്താവ് കൂട്ടിച്ചേർത്തു,

”അവരുടെ കുട്ടികൾ വല്ലാതെ ആശയക്കുഴപ്പത്തിലാകും!!” അഞ്ചാമൻ അഭിപ്രായപ്പെട്ടു. എന്താണ് നിങ്ങളുടെ കമെന്റ് പോസ്റ്റ് ചെയ്യുക

Relationship,family,life

ADVERTISEMENTS