മോഹൻലാലിനെ വച്ചുള്ള ആ സിനിമയ്ക്ക് കാലതാമസമുണ്ടെങ്കിൽ എന്നെ വച്ച് ഒരു പടം ആലോചിക്ക്: മമ്മൂട്ടിയുടെ ഈ വാചകത്തില്‍ നിന്ന് പിറന്നത് ഒരു തകര്‍പ്പന്‍ സിനിമ

64563

കുറെ നാളുകൾക്ക് മുൻപുള്ള സംഭവമാണ് . മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ സംവിധായൻ ഹരികുമാറും എം ടി വാസുദേവൻ നായരും ചേർന്ന് മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പു നടക്കുന്ന സമയം. ആദ്യം തയ്യാറാക്കിയ സ്ക്രിപ്റ്റിൽ എം ടി ക്കു തന്നെ തൃപ്തി പോരാത്തതിനാൽ അത് വേണ്ടാന്നു വച്ച് പിന്നീട് ചെയ്യാമെന്ന ധാരണയായി ഇരുവരും തമ്മിൽ. അങ്ങനെ ആ വിവരം അന്ന് കോഴിക്കോടുണ്ടായിരുന്ന മോഹൻലാലിനെ അറിയിച്ചു മടങ്ങുന്ന വഴി ഹരികുമാർ ഗുരുവായൂർ എത്തി .അപ്പോൾ അവിടെ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യത്തിനായി എത്തിയ മമ്മൂട്ടിയും താമസിക്കുന്നുണ്ടായിരുന്നു.

ആ സമയത്തു മമ്മൂട്ടിയും ഹരികുമാറും തമ്മിൽ ചെറിയ പിണക്കത്തിൽ ആയിരുന്നു. പക്ഷേ പിണക്കത്തിൽ ആയിരുന്നിട്ടു കൂടി മമ്മൂട്ടി അവിടെ ഉണ്ട് എന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ വിളിക്കാതിരിക്കാൻ ഹരികുമാറിന് കഴിഞ്ഞില്ല അങ്ങനെ ഇരുവരും തമ്മിൽ കണ്ടു ലോഹ്യം പറഞ്ഞു പിണക്കങ്ങൾ മാറ്റി . മമ്മൂട്ടി തന്നെ നിർബന്ധിച്ചു ഹരികുമാറിനെ തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ കൊണ്ട് പോയി . മോഹൻലാൽ ഹരികുമാർ എം ടി പ്രൊജക്റ്റ് വൈകും എന്നറിഞ്ഞപ്പോൾ തന്നെ വച്ച് ഒരു ചിത്രം ആലോചിച്ചു കൂടെ എന്ന് മമ്മൂട്ടി ഹരികുമാറിനോട് കാർ യാത്രയിൽ ചോദിച്ചു.ഉടനെ താനാണ് ഹരികുമാർ എം ടി യെ കാണാൻ കോഴിക്കോട്ടേക്ക് മടങ്ങി .

ADVERTISEMENTS
   

അതെ സമയം തന്നെ മമ്മൂട്ടി എം ടി യെ വിളിച്ചു ഒരു ചിത്രത്തെ കുറിച്ച് ആലോചിക്കണം എന്ന് പറഞ്ഞിരുന്നു . ഹരികുമാർ ചെന്നപ്പോൾ എം ടി അക്കാര്യം പറയുകയും ചെയ്തു. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ എം ടി ഹരികുമാറിനെ വിളിച്ചു മരണത്തെ മുഖാമുഖം കണ്ടത്തിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഒരാളുടെ പിന്നീടുള്ള ജീവിതവും അയാൾ നേരിടേണ്ടി വരുന്ന തിരിച്ചടികളും പ്രമേയമാക്കി ഒരു ചിത്രമായാലോ എന്ന ചിന്ത പങ്കിട്ടു.ഹരികുമാറിനും അത് ഇഷ്ടപ്പെട്ടു . അംങ്ങനെയാണ് മമ്മൂട്ടിക്കും ഹരികുമാറിനും എം ടി ക്കും ഒക്കെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിക്കൊടുത്ത സുകൃതം എന്ന സൂപ്പർ ഹിറ്റ് സിനിമ ഉണ്ടായത് .

ADVERTISEMENTS
Previous articleഅങ്ങനെയൊരു ചീത്തപ്പേര് ഉണ്ടായിട്ടുണ്ട് , വെളിപ്പെടുത്തലുമായി ഭാമ
Next articleരണ്ടു വർഷത്തേക്ക് ഡേറ്റ് ഇല്ലാതിരുന്ന മോഹൻലാൽ പക്ഷെ കഥ കേട്ടപ്പോൾ മനസ്സ് മാറി, മോഹൻലാലിന്റെ ആ ഇടിവെട്ട് സിനിമ പിറന്നത് ഇങ്ങനെ