ചും ബന സമരത്തിൽ പങ്കെടുക്കാൻ കാരണം ആ നടന്റെ ഫാൻസുകാർക്ക് എതിരെയുള്ള പ്രതിഷേധം മൂലം- വെളിപ്പെടുത്തി ദിയ സന

38

ബിഗ് ബോസ് താരം, സാമൂഹിക പ്രവർത്തക എന്നീ നിലകളിലൊക്കെ കേരളീയർക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ദിയ സന. താരം സോഷ്യൽ മീഡിയയിൽ എപ്പോളും തരംഗമാണ് .ദിയ ഒരുപാട് വാർത്തകളിലും ശ്രദ്ധ നേടിയിരുന്നു. പലപ്പോഴും സദാചാര ഗുണ്ട ആക്രമണങ്ങൾ നേരിട്ട ഒരു വ്യക്തികൂടിയാണ് ദിയ സന .

കേരളത്തിൽ വളരെ കോളിളക്കം സൃഷ്‌ടിച്ച ,വളരെയധികം ചർച്ചയായി മാറിയ ഒരു ആക്ടിവിറ്റി ആയിരുന്നു കിസ്സ് ഓഫ് ലവ് എന്ന സദാചാര വാദികൾക്ക് എതിരായ സമരം. ഈ സമരത്തിൽ പങ്കെടുത്തതുമൂലമാണ് ദിയ സനയെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയത് .പിന്നീട് സോഷ്യൽ മീഡിയയിലും സജീവമായി. അതിനുശേഷം ആണ് ബിഗ് ബോസിൽ എത്തിയത്. കിസ്സ് ഓഫ് ലവ് എന്ന സമരത്തിൽ താൻ പങ്കെടുക്കാൻ ഒരു കാരണമുണ്ടെന്നാണ് ഇപ്പോൾ ദിയ തുറന്നു പറയുന്നത്. ആ കാരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ ദിയ രംഗത്തെത്തുന്നു.

ADVERTISEMENTS
   
READ NOW  സീമയെ ഞാന്‍ വിശ്വസിച്ചു പക്ഷെ സീമ എന്നെ ചതിച്ചു - സംഭവം വെളിപ്പെടുത്തി ഷീല

കിസ്സ് ഓഫ് ലവ് സമരം നടക്കുന്നതിന് കൃത്യം ഒരു മാസം മുൻപ് കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് തനിക്കും മറ്റൊരു പെൺകുട്ടിക്കും എതിരെ ഒരു നടന്റെ ഫാൻസിന്റെ മർദ്ദനം നേരിടേണ്ടതായി വന്നു . ആ നടൻ മറ്റാരുമായിരുന്നില്ല നടൻ ആസിഫ് ആയിരുന്നു. ആസിഫ് അലിയുടെ ഫാൻസ് ആണ് തങ്ങളെ മർദ്ദിച്ചത്. കനകകുന്നു കൊട്ടാരത്തിൽ വച്ചാണ് പത്തിരുപത്തിയഞ്ച് ആൾക്കാർ രണ്ട് സ്ത്രീകളെ പട്ടിയെപ്പോലെ തല്ലിയത്. .

അതിന്റെ കാരണം എന്റെ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി ആസിഫ് അലിയുടെ ഹേയ് ഐ അം ടോണി എന്ന സിനിമയ്ക്കെതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു എന്നതാണ്.

ആ സംഭവത്തിൽ പരിക്കുപറ്റി ഞങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ആവുക വരെ ചെയ്തു. ആ ദിവസമാണ് എന്തും ചെയ്യാൻ തയ്യാറായി മനുഷ്യർ വരുമെന്നും നമ്മൾ എന്തിന് ഇത്ര വലിയൊരു ആക്രമണം നേരിടണം എന്ന് തരത്തിൽ തങ്ങൾ ചിന്തിച്ചു തുടങ്ങിയത്.. ഫാൻസ് ആണ് എന്ന് പറഞ്ഞ് ഞങ്ങളെ ആക്രമിക്കുകയായിരുന്നു ശരിക്കും അവർ ചെയ്തിരുന്നത്.. ആ സിനിമ പ്രതീക്ഷിച്ച പോലെ വലിയ സ്വീകാര്യത നേടുകയും ചെയ്തില്ല.

READ NOW  ബോളിവുഡ് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയുടെ നായികയായി ഭാവനയെ വിളിച്ചിരുന്നു പക്ഷേ ഭാവന 'നോ' പറഞ്ഞു കാരണം ഇതാണ്

സിനിമയുടെ റിവ്യൂ പറഞ്ഞു സിനിമയുടെ റീച്ചു കളഞ്ഞു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരുപറ്റം ആളുകൾ ആ കുട്ടിയെ ആക്രമിക്കാൻ വന്നത് .പെൺകുട്ടിയെ തല്ലുന്നത് കണ്ടാണ് താൻ അത് ചോദിക്കാൻ ശ്രമിച്ചത് അപ്പോൾ നീ ആരാ ചോദിക്കാൻ എന്ന് പറഞ്ഞ് ആ ഫാൻസുകാർ തന്നെ ആക്രമിച്ചതെന്ന് ദിയ വെളിപ്പെടുത്തുന്നു .പിന്നീടാണ് സമരചുംബനം എന്ന് പറഞ്ഞ് സദാചാര ഗുണ്ടായിസത്തിനെതിരെ ഒരാൾ പോസ്റ്റിട്ടതും അതിന്റെ അടിസ്ഥാനത്തിൽ കിസ്സ് ഓഫ് ലവിൽ താനെത്തുന്നതും എന്നാണ് ദിയ പറയുന്നത്

ചുംബന സമരത്തിൽ പങ്കെടുത്തതോടെ വളരെയധികം സൈബർ ആക്രമണങ്ങൾക്കു അവർ വിധേയ ആയിട്ടുണ്ട്.സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് എതിരെ ദിയ തന്റെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പ്രതികരിക്കാറുണ്ട്.അതുകൊണ്ട് തന്നെയാണ് നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മിയുടെ ഒപ്പം അവരുടെ പ്രശ്നത്തിൽ താൻ ഇടപെട്ടതെന്നും ദിയ പറയുന്നു

READ NOW  മമ്മൂട്ടിയുമായി അകന്നപ്പോൾ കലൂർ ഡെന്നിസ് ചെയ്തത് മലയാള സിനിമയുടെ തലവര മാറ്റി അതിങ്ങനെ
ADVERTISEMENTS