ഇപ്പോൾ വൈറൽ ആകുന്നത് ഹണി റോസ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വച്ച ഒരു കുറിപ്പ് ആണ്. മുൻപ് പലരും ഹണി റോസ് പങ്കെടുത്ത ചടങ്ങിൽ വച്ച് തന്നെ പബ്ലിക് ആയി ബോഡി ഷെയിമിങ് കമെന്റുകൾ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കമെന്റുകൾക്ക് താരം പ്രതികരിച്ചില്ല എന്ന രീതിയിൽ രൂക്ഷമായ വിമര്ശനങ്ങൾ താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്.
ബോബി ചെമ്മണ്ണൂർ തന്റെ പുതിയ ജൂവലറി ഉൽഘാടനത്തിൽ ഹണി റോസ് എത്തിയപ്പോൾ കുന്തി ദേവിയെ ആണ് ഹണി റോസിനെ കാണുമ്പോൾ തോന്നുന്നത് എന്ന് പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇപ്പോൾ താൻ നേരിട്ട അത്തരത്തിലുള്ള കമെന്റുകൾക്കും തന്നെ പിന്തുടർന്ന് ഒരാൾ മനപ്പൂർവം ദ്വയാര്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും അയാൾ പിന്നീട് മറ്റൊരു പരിപാടിക്ക് ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതിച്ചതിനു പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകൾക്ക് മനപ്പൂർവ്വം വരുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തന്റെ പേര് മനപ്പൂർവ്വം പറയുകയും ചെയ്തു എന്നും പണത്തിന്റെ ധാർഷ്ട്യത്തിൽ ഒരാൾക്ക് ഏത് സ്ത്രീയെയും അപമാനിക്കാൻ കഴിയുമോ എന്നും താരം ചോദിക്കുന്നു. ഹണിയുടെ പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അത് ഇങ്ങനെ
ഹണി റോസ് ഉദ്ദേശിച്ചത് ബോ ചെ യെ ആണ് എന്ന് പലരും പറയുന്നുണ്ട്. ബോബി ചെമ്മണ്ണൂർ പലയിടത്തു വച്ചും താരത്തെ ദ്വയാര്ഥ പ്രയോഗങ്ങളിലൂടെ കളിയാക്കിയിട്ടുണ്ട് എന്നും പലരും കമെന്റുകളിൽ പറയുന്നു.