Advertisement
Home MOVIES Malayalam അവസാനം തന്റെ ജീവിതപങ്കാളിയെ കുറിച്ച് തുറന്നു പറഞ്ഞ ഹണി റോസ്..

അവസാനം തന്റെ ജീവിതപങ്കാളിയെ കുറിച്ച് തുറന്നു പറഞ്ഞ ഹണി റോസ്..

70

ഹണി റോസ് എന്നാൽ ഇന്ന് കേരളത്തിലെ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. കേരളത്തിലെ പുരുഷന്മാരുടെ ഹൃദയത്തിൽ തന്റേതായ ഇടം സ്വന്തമാക്കിയിട്ടുണ്ട് ഹണി റോസ് എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ഇതാ ഹണി റോസ് തന്റെ വിവാഹത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

പൊതുവേ ഒരു ഗ്ലാമർസ്സ് ക്വീൻ എന്ന പേരിലാണ് ഹണി ഇപ്പോൾ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും പല അഭിമുഖങ്ങളിലും ചോദ്യങ്ങൾ വരാറുണ്ട്. വിവാഹ ജീവിതത്തിലേക്ക് താരം പോകുന്നില്ലേ എന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് പലപ്പോഴും നേരിടേണ്ടതായി വരുന്നത്. ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഹണി.


വിവാഹം കഴിക്കണമെന്ന് ഒരു പ്ലാൻ തനിക്ക് ഉണ്ട് എന്ന് ഹണി വ്യക്തമാക്കുന്നു. എന്താണെങ്കിലും സമീപഭാവിയിൽ തനിക്ക് വിവാഹം ഉണ്ടായിരിക്കും. എന്നാൽ വിവാഹം വൈകുന്നതിന്റെ കാരണം തനിക്ക് പറ്റിയ ഒരാളെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് തന്നെയാണ്. ഒരുമിച്ചു മുൻപോട്ടു പോകാൻ സാധിക്കുമെന്ന് ഉറപ്പുള്ള ഒരാളെ മാത്രം വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹം. അത് ആഗ്രഹമാണ് എന്നുണ്ടാകും ആ ഒരു സ്വപ്നസാക്ഷാത്കാരം എന്ന് ചോദിച്ചാൽ അത് പറയാൻ തനിക്കറിയില്ല.

ADVERTISEMENTS
READ NOW  വർഷങ്ങളായി ഉർവശിയും കൽപ്പനയും തമ്മിലുണ്ടായിരുന്ന പിണക്കത്തിന്റെ കാരണം തുറന്നു പറഞ്ഞ ഉർവശി

സിനിമ തനിക്ക് അത്രത്തോളം വലിയൊരു പാഷനാണ്. ആ പാഷനെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു പങ്കാളിയെയാണ് തനിക്ക് ആവശ്യം. പിന്നെ എല്ലാത്തിലും ഉപരി തന്നെയും നന്നായി അദ്ദേഹം ഇഷ്ടപെടണം.

തന്നെ നന്നായി സ്നേഹിക്കുന്ന ആൾ ആണെങ്കിൽ തന്റെ ഇഷ്ടങ്ങളെയും അദ്ദേഹത്തിന് സ്നേഹിക്കാൻ സാധിക്കും. ഇതൊക്കെയാണ് ജീവിതപങ്കാളിയെ കുറിച്ച് തനിക്കുള്ള ചില സങ്കല്പങ്ങൾ എന്നാണ് ഹണി റോസ് പറയുന്നത്. ഹണി റോസിന്‍റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്.

നിലവിൽ ഉദ്ഘാടനകളിലൂടെയും മറ്റുമാണ് താരം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റേച്ചൽ എന്ന ചിത്രമാണ് ഹണി റോസിന്റേതായി അണിയറയിൽ ഒരുങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മറ്റു ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം വ്യത്യസ്തങ്ങളായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിനും താരം ഇര ആവാറുണ്ട്.

READ NOW  അവസാനം ആ നടൻ ആരാണ് എന്ന് തമന്ന തുറന്നു പറഞ്ഞു. തമന്നയുടെ കാമുകനായ ആ പ്രമുഖ നടൻ ഇതാണ്. എന്നാൽ വിവാഹ കാര്യം ഇങ്ങനെയാണ്.
ADVERTISEMENTS