തന്ത്രി കുടുംബത്തിൽ പിറന്ന രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആകാഞ്ഞത് നന്നായി – രൂക്ഷ വിമർശനവുമായി ഹണി റോസ്

284

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ബോഡി ഷെയിമിങ് കമന്റുകളും അശ്ലീല പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള മനപ്പൂർവമായ കമൻറ് നടത്തുന്നത് വ്യക്തികൾക്കുമെതിരെ അതിരൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ഹണി റോസ്. കാലങ്ങളായി ഹണി റോസ് ഇത്തരത്തിലുള്ള മോശം ആരോപണങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുകയാണ് പലപ്പോഴും അത്തരത്തിലുള്ള ആരോപണങ്ങൾക്ക് ഇത്രകാലവും പ്രതികരിക്കാത്ത താരം ഇപ്പോൾ അതിശക്തമായ നിയമ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്നെ ആവർത്തിച്ച് മനപ്പൂർവ്വം ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ആവർത്തിച്ചു ഹരാസ് ചെയ്യാൻ ശ്രമിച്ച ബിസിനസ്സ് കിംഗ് ബോബി ചെമ്മണ്ണൂരിനെതിരെ നിയമപരമായി ഹണി റോസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ബോബി ചാനലിലൂടെ മാപ്പ് പറഞ്ഞിട്ട് പോലും ബോബി ചെമ്മണ്ണൂരിനോട് ഇനി സന്ധിയില്ല എന്ന് ഉറക്ക പ്രഖ്യാപിച്ചു കൊണ്ടാണ് ഹണി റോസ് നിയമ നടപടികളുമായി മുന്നോട്ടു പോയിരിക്കുന്നത്. ഇത്തരക്കാർക്കെതിരെ എല്ലാ സ്ത്രീകൾക്ക് വേണ്ടിയും ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുകയാണ് എന്നാണ് താരം പറയുന്നത്.

ADVERTISEMENTS
   

അതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ബോബി ചെമ്മണ്ണൂരിനെ പോലീസ് അതി നാടകീയമായി അറസ്റ്റ് ചെയ്യുകയും ജയിലിൽ ആക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോൾ കഴിഞ്ഞദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ പറഞ്ഞ പരാമർശങ്ങൾക്ക് കൃത്യമായി ഭാഷയിൽ മറുപടി നൽകിക്കൊണ്ട് ഇപ്പോൾ ഹണി റോസ് രംഗത്ത് എത്തിയിരിക്കുന്നത് വൈറൽ ആയിരിക്കുന്നത്.

തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് രാഹുൽ ഈശ്വറിന് ഉള്ള മറുപടി ഹണി റോസ് നൽകിയിരിക്കുന്നത്. രാഹുൽ ഈശ്വരനോട് ഹണി റോസ് പറയുന്നത് ഇതാണ് ..

പ്രിയപ്പെട്ട രാഹുൽ ഈശ്വർ താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള ഉള്ള നിയന്ത്രണവും ഭാഷ നൈപുണ്യവും വളരെയധികം മികച്ചതാണ് എന്നും, ഒരു വിഷയത്തിലെ ചർച്ച നടക്കുമ്പോൾ രണ്ട് ഭാഗവും ഉണ്ടെങ്കിൽ ചർച്ചയ്ക്ക് ആവേശം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരുപക്ഷത്ത് അതിമനോഹരമായ ഭാഷ നിയന്ത്രത്തോട് കൂടി ചർച്ചകൾക്ക് ആവേശം കൂട്ടാൻ രാഹുൽ ഈശ്വറിന് കഴിയാറുണ്ടെന്നും ഹണി റോസ് തൻറെ കുറുപ്പിൽ ആമുഖമായി പറയുന്നു. സ്ത്രീകൾക്ക് എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും തൻറെ അസാമാന്യഭാഷ നൈപുണ്യം കൊണ്ട് സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കാൻ രാഹുൽ എപ്പോഴും ശ്രമിക്കാറുണ്ട് എന്നും ഹണി റോസ് തന്റെ കുറിപ്പിൽ പറയുന്നു.

അതോടൊപ്പം തന്നെ ഒരു രാഹുൽ ഈശ്വറിന് കുറിക്കു കൊള്ളുന്ന രീതിയിൽ ഹണി റോസ് ഒരു കാര്യം ഹാസ്യാത്മകമായും പറഞ്ഞിട്ടുണ്ട് . രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആകാതിരുന്നത് വളരെ നന്നായി എന്നാണ് ഹണി റോസ് തൻറെ കുറുപ്പിൽ പറയുന്നത്. കാരണം അദ്ദേഹം പൂജാരി ആയിരുന്നെങ്കിൽ അദ്ദേഹം പൂജാരിയായി ജോലി ചെയ്യുന്ന ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം പ്രത്യേക ഡ്രസ്സ് കോഡ് തന്നെ ഉണ്ടാക്കിയേനെ എന്നും ഹണി റോസ് കളിയാക്കുന്നു. കാരണം സ്ത്രീകളെ ഏത് വേഷത്തിൽ കണ്ടാലാണ് അദ്ദേഹത്തിൻറെ മാനസിക നിയന്ത്രണം പോകുക എന്ന് അറിയില്ലല്ലോ എന്നും ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് ഹണി റോസ് കളിയാക്കിക്കൊണ്ട് തന്റെ കുറിപ്പിൽ പറയുന്നത്.

നിരവധി പേരാണ് ഹണി റോസിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഈശ്വർ അർഹിക്കുന്ന കൃത്യമായ മറുപടിയാണ് ഹണി റോസ് നൽകിയിരിക്കുന്നത് എന്നാണ് ബഹുഭൂരിപക്ഷ ആൾക്കാരും പറയുന്നത്. അതുകൊണ്ടുതന്നെ മേലിൽ എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടി വന്നാൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം എന്നും ഹണി റോസ് തുറന്നു പറയുന്നു.

ADVERTISEMENTS