കാസ്റ്റിംഗ് കൗച് സിനിമയിൽ ഉണ്ട് – മുൻപ് ഹണി റോസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വൈറൽ ആകുന്നു.

1

സത്യത്തിൽ മലയാള സിനിമ മേഖലയിൽ സമൂലമായ ഒരു മാറ്റം കൊണ്ടുവരാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിന് കഴിയും എന്നുള്ളത് ഒരു പ്രതീക്ഷയാണ്. അത്രത്തോളം വലിയ ഒരു മാറ്റമാണ് റിപ്പോർട്ട് വന്നതിനുശേഷം മലയാളം സിനിമ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവമാണ് ഇങ്ങനെയൊരു കമ്മിറ്റിയെ വയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും. എന്നാൽ ആ റിപ്പോർട്ട് വർഷങ്ങളോളം സർക്കാർ മുക്കിയിരുന്നു എന്നുള്ളത് ഒരു വേദനിപ്പിക്കുന്ന വസ്തുത തന്നെയാണ്. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ദുരിതങ്ങളും നിരവധി സ്ത്രീകൾ തുറന്നു പറയുന്ന കമ്മീഷൻ മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. അതിൽ സ്ത്രീകൾ പറഞ്ഞിട്ടുള്ള പീഡകരായ വ്യക്തികളെ വേട്ടക്കാരായ വ്യക്തികളുടെ പേരുകൾ ഇതുവരെയും വെളിയിൽ വന്നിട്ടില്ല.

ഇപ്പോൾ സിനിമ മേഖലയിലെ കാസ്റ്റിംഗ് കൌച്ചാണ് ഏറ്റവും വലിയ ചർച്ചയായി നിലനിൽക്കുന്നത്. നിരവധി സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം തങ്ങളുടെ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. മുകേഷനെതിരെയും സിദ്ധിഖിനെതിരെയും വലിയ ഗുരുതരമായ ആരോപണങ്ങളാണ് വന്നിട്ടുള്ളത് . അതേപോലെതന്നെ സംവിധായകൻ രഞ്ജിത്തിനെതിരെ ഒക്കെ വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. ഇപ്പോൾ പ്രശസ്ത നടി ഹണി റോസ് സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ട് എന്ന് വ്യക്തമാക്കുന്ന പഴയ ഒരു വീഡിയോ കൈരളി ചാനൽ പുറത്തു വിട്ടിരിക്കുകയാണ്. എങ്ങനെയാണ് ഈ കാസ്റ്റിംഗ് അനുഭവങ്ങളെ നേരിടുന്നതെന്നും ഇത്തരം അനുഭവങ്ങൾ തന്നിലേക്ക് അധികം ഉണ്ടാകാതിരിക്കാൻ ചെയ്യുന്ന രീതിയെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ഹണിറോസിന്റെ അഭിപ്രായത്തിന് വലിയ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടാകുന്നത്.

ADVERTISEMENTS
   

കാസ്റ്റിംഗ് കൗച് എന്ന് പറഞ്ഞ സംഭവം മലയാള സിനിമയിൽ എന്നല്ല എല്ലാ സിനിമ മേഖലയിലും തീർച്ചയായും ഉണ്ട് എന്ന് ഹണി റോസ് പറയുന്നു. പക്ഷേ സിനിമയിൽ ഉള്ളിൽ ആയാലും സിനിമയ്ക്ക് പുറത്തായാലും ഒരു വ്യക്തിയെന്ന നിലയിൽ നമ്മൾ കാത്തുസൂക്ഷിക്കേണ്ട ഒരു ഡിഗ്നിറ്റി ഉണ്ട്. നമ്മൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് നമ്മളാണ് തീരുമാനിക്കുന്നത്. അവിടെ വേറെ ആർക്കും പങ്കില്ല അതല്ലെങ്കിൽ പിന്നെ നമ്മളെ ഒരാൾ ശാരീരികമായി കീഴ്പ്പെടുത്താൻ വരുന്ന രീതിയിലുള്ള ഒരു അവസ്ഥ ഉണ്ടാകണം. അങ്ങനെയല്ല എങ്കിൽ തന്നെ സംബന്ധിച്ച് സിനിമ മേഖല എന്ന് പറഞ്ഞാൽ എല്ലായിപ്പോഴും വളരെ സുരക്ഷിതമായ ഒരിടം തന്നെയാണ്. ഇത് എൻറെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ഹണി റോസ് പറയുന്നു

പിന്നെ തൻറെ ഒരു പ്രത്യേകത തൻറെ എല്ലാ ഷൂട്ടിംഗ് സീറ്റുകളിലും അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ട് എന്നുള്ളതാണ്. അതുപോലെ മിക്ക കോളുകളും ഹാൻഡിൽ ചെയ്യുന്നത് അമ്മയാണ് തന്നിലേക്ക് കോളുകൾ ഒന്നും അധികം വരാറില്ല.

സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ട് എന്ന് ഹണി റോസിനെ പറയാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്താണ് എന്നുള്ള അവതാരകൻറെ ചോദ്യത്തിന് പറയുന്നത് ഇങ്ങനെയാണ്. നമുക്ക് അത്തരത്തിൽ മോശമായ എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്. മോശമായ രീതിയിലുള്ള സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്എ. അത്തരം സമീപനങ്ങൾ പലരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരു ഫീൽഡിൽ വന്ന് നമ്മൾ എസ്റ്റാബ്ലിഷ് ആകുന്നത് വരെ ഇത്തരത്തിലുള്ള സമീപനങ്ങൾ നിരന്തരം ഉണ്ടാകും. അതിന് നാം നേരിടുന്ന രീതി അനുസരിച്ച് നമ്മുടെ നിലനിൽപ്പ് എന്ന് ഹണി റോസ് പറയുന്നു.

ചിലപ്പോൾ നമ്മളെ ബ്രെയിൻ വാഷ് ചെയ്യാൻ കുറെ ആൾക്കാരുണ്ടാവും അത് ചിലപ്പോൾ നമ്മുടെ മാനേജർമാർ പോലും ആകും. പലതരത്തിലുള്ള ആളുകൾ നമ്മളെ ബ്രെയിൻ വാഷ് ചെയ്ത് അത്തരം മോശം പ്രവർത്തികളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമെന്നും ഹണി റോസ് പറയുന്നു. താൻ ഇന്നിവിടെ എത്തിനിൽക്കുന്ന അവസ്ഥ വെച്ച് പറയുകയാണെങ്കിൽ നമ്മൾക്ക് നമ്മുടെ വ്യക്തിത്വം കാത്തു സൂക്ഷിച്ചുകൊണ്ടുതന്നെ നമ്മൾ കോംപ്രമൈസിന് തയ്യാറാകാതെ നിന്നാൽ സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയും. അതാണ് തൻറെ വ്യക്തിപരമായ അനുഭവം കാണിക്കുന്നത് അതാണ് എന്നെ ഇന്നിവിടെ ഇരുത്തിയിരിക്കുന്നത് എന്നും ഹണി റോസ് പറയുന്നു.

നമ്മുടെ മനസ്സാക്ഷിക്ക് വിരുദ്ധമായ ഒരു പ്രവർത്തി ചെയ്തിട്ട് ഒരു അവസരം കിട്ടുന്ന ഒരു അവസ്ഥ വേണ്ട അങ്ങനെ എന്ത് കിട്ടിയാലും അത് നമുക്ക് ഒരിക്കലും ഒരു സംതൃപ്തി തരുന്നതായിരിക്കില്ല. തന്റെ കരിയറിലും ഒരു ആറേഴ് വർഷം വലിയ രീതിയിലുള്ള അനുഭവങ്ങൾ നേരിടാറുണ്ട്. പക്ഷേ അത്തരത്തിലുള്ള സമീപനങ്ങൾക്ക് നമ്മൾ വശം വദരാകാതെ നിൽക്കുക എന്നുള്ളതാണ് നമ്മുടെ നിലനിൽപ്പിന് ആധാരം ഹണി റോസ് പറയുന്നു.

പുതിയതായി സിനിമയിലേക്ക് വരുന്നവരെയാണ് ഇത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നത്. നമ്മളെ വഴിതെറ്റിക്കാൻ സിനിമയുടെ പല തട്ടുകളിൽ പലതരത്തിലുള്ള ആൾക്കാർ ഉണ്ടാവും. അതിൽ നമ്മൾ വീണുപോവുകയോ ഇല്ലയോ എന്നുള്ളത് അനുസരിച്ചിരിക്കും നമ്മളുടെ ഭാവി എന്നും ഹണി റോസ് പറയുന്നു. അങ്ങനെ ഗതികെട്ട് ഒരു സിനിമ ചെയ്യുന്നതിൽ നല്ലത് പഠിച്ച് മറ്റെന്തെങ്കിലും ജോലി നേടുന്നതാണെന്ന് ആണ് താൻ ചിന്തിക്കുന്നത്. ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾപുതിയ തലമുറയിൽ പുതുതായി സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾക്ക് വലിയ സപ്പോർട്ട് ആകും എന്നും എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യേണ്ടത് എന്നുള്ള ബോധ്യം ഉണ്ടാകുമെന്നും ഹണി റോസ് പറയുന്നു

ADVERTISEMENTS
Previous articleപുരുഷന് കാത്ത് സൂക്ഷിക്കേണ്ടാത്ത യാതൊരു ചാരിത്ര്യവും സ്ത്രീക്കുമില്ല- കുറിപ്പ് വൈറൽ ആകുന്നു .