റോഡ് നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിക്കേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. എന്തുകൊണ്ടാണ് ഞങ്ങൾ പെട്ടെന്ന് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ശരി, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഹൈവേയിൽ ഒരു കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഓൺലൈനിൽ വളരെ വൈറലായിരിക്കുകയാണ്. ക്ലിപ്പിൽ, ഒരു പിക്കപ്പ് ട്രക്കിന്റെ ടയർ ഊരിപ്പോവുകയും അക്ഷരാർത്ഥത്തിൽ ഒരു കിയ സോൾ വാഹനം വായുവിൽ പറക്കാൻ കാരണമായി. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്.
അനൂപ് ഖത്ര എന്ന ഉപയോക്താവാണ് ഇപ്പോൾ വൈറലായ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ക്ലിപ്പ് യഥാർത്ഥത്തിൽ അനൂപിന്റെ ടെസ്‌ലയുടെ ഡാഷ്‌ക്യാം ഫൂട്ടേജായിരുന്നു. കിയ സോളിന് അരികിലുണ്ടായിരുന്ന പിക്കപ്പ് ട്രക്കിൽ നിന്ന് വേർപെട്ട ഒരു ടയർ കാരണമാണ് ഈ വൻ അപകടം സംഭവിച്ചത്.
ടയറിൽ കയറി തെറ്റിയ വാഹനം വായുവിൽ പറന്നുയരുകയും റോഡിൽ ഇടിമുഴക്കത്തോടെ ലാൻഡ് ചെയ്യുകയും ചെയ്തു. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അതിന്റെ യഥാർത്ഥ പൊസിഷനിൽ തന്നെ വണ്ടി ലാൻഡ് ചെയ്തു എന്നിരുന്നാലും, ഒരു തവണ കൂടി ആ ടയർ തന്നെ വാഹനത്തെ വന്നിടിക്കുന്നതും വിഡിയോയിൽ കാണാം.
“ഇന്നലെ ഏറ്റവും ഭ്രാന്തമായ കാർ അപകടത്തിന് സാക്ഷ്യം വഹിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു, എന്റെ ടെസ്ലയുടെ ഓട്ടോപൈലറ്റും എനിക്ക് വേണ്ടി ആ ടയർ വണ്ടിയെ ഇടിക്കുന്നത് ഒഴിവാക്കുന്നത് നിങ്ങൾക്ക് കാണാം,” പോസ്റ്റിന്റെ കുറിപ്പായി അനൂപ് എഴുതി.
അപകടം സംഭവിച്ച കിയയുടെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി അനൂപ് തൻറെ അടുത്ത ട്വീറ്റിലും പറഞ്ഞു .
വീഡിയോ കാണാം.
Witnessed and recorded the most INSANE car crash yesterday, you can see Autopilot also swerve and avoid the rouge tire for me $TSLA pic.twitter.com/csMh2nbRNX
— Anoop (@Anoop_Khatra) March 25, 2023
വീഡിയോ ഇതുവരെ 8 മില്യണിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ക്ലിപ്പ് കണ്ടതിന് ശേഷം ട്വിറ്റർ ഉപയോക്താക്കൾ പരിഭ്രാന്തരായി, കമെന്റ് ബോക്സിൽ അവരുടെ ചിന്തകൾ പ്രകടിപ്പിക്കുകയും ചെയ്തു. ചിലർ ഈ രംഗം ഒരു ഹോളിവുഡ് സിനിമയുമായി താരതമ്യം ചെയ്തു.
“ഇതിന്റെ ഭൗതികശാസ്ത്രം എന്താണ് എന്നാണ് ഒരാൾ ചോദിച്ചത്,”.
Surprisingly the driver of the Kia was actually able to walk away from this unharmed
— Anoop (@Anoop_Khatra) March 25, 2023
മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ഈ യഥാർത്ഥ ജീവിതത്തിലെ ഹോളിവുഡ് തലത്തിലുള്ള അപകടത്തിൽ നിന്ന് എല്ലാവരും പരിക്കേൽക്കാതെ രക്ഷപെട്ടു എന്ന് ചിന്തിക്കുന്നത് അതിശയകരമാണ്.” സത്യത്തിൽ ആരെയും ഞെട്ടിക്കുന്ൻ ഈ അപകടത്തിൽ ആർക്കും പരിക്കില്ല എന്നത് സന്തോഷം നൽകുന്ന വാർത്തയാണ്.