നീ ഇനി ഇലക്ഷന് നിൽക്കല്ലേ എന്ന് മമ്മൂക്ക ഉപദേശിച്ചു: കാരണം ഇതായിരുന്നു. സുരേഷ് ഗോപി തുറന്നു പറയുന്നു.

417

ആക്ഷൻ ഹീറോ എന്ന പരിവേഷത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് സുരേഷ് ഗോപി. കുറച്ച് കാലങ്ങളായി രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും ശക്തമായ രീതിയിൽ സിനിമയിലേക്ക് അദ്ദേഹം തിരികെ വരുകയും ചെയ്തിരുന്നു. അടുത്ത സമയത്ത് തന്റെ പുതിയ സിനിമയുടെ പ്രമോഷനിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരുന്നത്.

തന്റെ രാഷ്ട്രീയ നിലപാടുകളെ കുറച്ചുകൂടി ആയിരുന്നു അദ്ദേഹം തുറന്നു പറഞ്ഞത്. താൻ ഇനിയും ഇലക്ഷനിൽ മത്സരിക്കാൻ പാടില്ല എന്ന് മെഗാസ്റ്റാറായ മമ്മൂട്ടി തന്നെ ഉപദേശിച്ചിരുന്നു. ബി ജെ പി യുടെ സ്ഥാനാര്‍ഥിയായി എലെക്ഷനില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. അതി ശക്തമായ മത്സരം ഇത്തവണയും പ്രതീക്ഷിക്കാം . ഇതവന്‍ അദ്ദേഹം തൃശൂര്‍ പിടിക്കുമെന്ന് ബി ജെ പി ക്യാമ്പുകള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ആ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ഉപദേശം വീണ്ടും ചര്‍ച്ചയാവുന്നത്.

ADVERTISEMENTS
   

അദ്ദേഹം തന്നോട് അങ്ങനെ പറയാൻ ഒരു കാര്യവുമുണ്ട്. ഇനിയും തിരഞ്ഞെടുപ്പിന് താൻ നിൽക്കരുത് എന്നാണ് മമ്മൂട്ടി പറഞ്ഞത്. നീ ഇനി തിരഞ്ഞെടുപ്പിന് നിന്ന് ജയിക്കുകയാണെങ്കിൽ പിന്നെ നിനക്ക് ജീവിക്കാൻ പോലും സാധിക്കില്ലന്നും അദ്ദേഹം പറഞ്ഞു. നീ രാജ്യസഭയിൽ ആയിരുന്ന സമയത്ത് ഒരുപക്ഷേ നിനക്കിത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല. ആ സമയത്ത് നിനക്ക് മറ്റു ബാധ്യതകൾ ഒന്നും തന്നെ ഉണ്ടാവില്ല. ചെയ്യാമെങ്കിൽ അത് മാത്രം ചെയ്യേണ്ട ആവശ്യമേയുള്ളൂ. പക്ഷേ വോട്ട് ലഭിച്ച് നീ ജയിക്കുകയാണെങ്കിൽ ജയിപ്പിച്ചു വിട്ട എല്ലാവരും കൂടി നിന്നെ ഒരു പമ്പരം പോലെ കറക്കുന്ന കാഴ്ചയായിരിക്കും കാണാൻ സാധിക്കുന്നത്.

അതിനാൽ തന്നെ താൻ ഇലക്ഷന് നിൽക്കണ്ടന്ന് മമ്മൂട്ടി തന്നെ ഉപദേശിച്ചിരുന്നു. എന്നാൽ അത് തനിക്ക് സമ്മാനിക്കുന്നത് ഒരു പ്രേത്യേക നിർവൃതിയാണ് എന്നായിരുന്നു താൻ അദ്ദേഹത്തിനു മറുപടിയായി നൽകിയത്. താൻ ഒരുപാട് ആസ്വദിക്കുന്ന ഒരു നിർവൃതിയാണ് എന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു.

എന്നാൽ അങ്ങനെ ഞാൻ പറഞ്ഞതോടെ അദ്ദേഹം എന്നാല്‍ പിന്നെ എന്തെങ്കിലും ചെയ്യ് എന്ന് പറഞ്ഞു പിണങ്ങുകയാണ് ചെയ്തത്. അദ്ദേഹം എന്നോട് പറഞ്ഞു തന്നത് നല്ല വശത്തെക്കുറിച്ച് ആയിരുന്നു. ഞാൻ ഒരിക്കലും മോശം രീതിയിൽ പോകരുത് എന്ന് കരുതി നല്ലൊരു ഭാഗം അദ്ദേഹം പറഞ്ഞു തന്നതാണ്.

പക്ഷേ ഞാൻ അത് കേൾക്കാതെ വന്നപ്പോൾ അദ്ദേഹത്തിന് ഇഷ്ടക്കുറവ് ഉണ്ടായി എന്നാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. ബുദ്ധിപൂർവ്വമാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത് എന്നും എന്നാൽ സുരേഷ് ഗോപി അത് മനസ്സിലാക്കിയില്ല എന്നുമാണ് ഒരു വിഭാഗം പറയുന്നത്

ADVERTISEMENTS
Previous articleനിർബന്ധിച്ചു ആ ഷോർട്സ് ഇടീച്ചത് -പോസ്റ്റർ പിന്നെ കണ്ടപ്പോൾ ജീവിതം തീർന്നു എന്ന് തോന്നി – ആ സിനിമ കാരണം സംഭവിച്ചത് -ശാലു കുര്യൻ
Next articleകല്പന മരിക്കുന്നതിന് മുൻപ് തന്നോടും പൃഥ്‌വി രാജിനോടും പറഞ്ഞത് – പിന്നെ ചേച്ചിക്ക് സംഭവിച്ചത് അതെ പോലെ തന്നെ.