കേരള ചലച്ചിത്ര സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ച നടൻ അലൻസിയർ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. രൂക്ഷ വിമർശനവുമായി ആണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. ഹരീഷ് പേരാടിയുടെ അലൻസിയർക്കെതിരെ ഉള്ള ഉള്ള രൂക്ഷമായ പ്രതികരണം ഉറപ്പായും വലിയ വിവാദങ്ങൾക്ക് വഴിവെക്കും എന്നുള്ളതും ഏകദേശം ഉറപ്പാണ്.
ഈ വർഷത്തെ ചലച്ചിത്ര അവാർഡ് മേടിച്ചു കൊണ്ട് പ്രസംഗിക്കുന്നതിനിടയിൽ ആ സദസ്സിൽ വച്ച് തന്നെയാണ് അലൻസിയർ കാര്യങ്ങൾ തുറന്നു പറഞ്ഞത്. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും 25000 രൂപ നൽകി അപമാനിക്കരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്പോൾ തന്നെ വലിയ രീതിയിലുള്ള വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് . സ്ത്രീകളെ അടച്ച് ആക്ഷേപിക്കുന്ന നിലപാടായിട്ടാണ് അതിനെ ഇപ്പോൾ കാണുന്നത് വിവിധ ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന് പ്രതിഷേധവും വരുന്നുണ്ട്. പക്ഷേ താൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കും എന്നാണ് ഇതേ തുടർന്നുള്ള വിവാദങ്ങൾക്ക് മറുപടിയായി അലൻസിയർ പറയുന്നത്.
ആൺപ്രതിമ വേണമെന്ന് താൻ പറഞ്ഞതിന് എന്താണ് തെറ്റ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആൺ കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ തന്നെയാണ് ആൺ പ്രതിമ നൽകേണ്ടത് എന്നാണ് അലൻസിയറുടെ നിലപാട്. അത്തരത്തിൽ ഉള്ള ആൺ പ്രതിമ ലഭിക്കുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച സ്പെഷ്യൽ ജൂറി അവാർഡിനേയും അദ്ദേഹം വിമർശിച്ചിരുന്നു.
മലയാള സിനിമയിലെ ഏക പീഡകൻ എന്നും പീഡിപ്പിച്ചു നടക്കുന്നവൻ എന്നും പറഞ്ഞ് തന്നെ അപമാനിച്ച് ഒതുക്കാൻ ആരും ശ്രമിക്കേണ്ട എന്നും പറയുന്ന നിലപാടിൽ ഉറച്ചു തന്നെയാണ് നിൽക്കുന്നത് ആരും തന്നെ സദാചാരം പഠിപ്പിക്കാൻ വരണ്ട എന്നും അദ്ദേഹം പറയുന്നു. ഇല്ലാത്ത ആരോപണങ്ങൾ തനിക്കുമേൽ അടിച്ചേൽപ്പിച്ചു കുടുക്കാൻ ശ്രമിച്ചാൽ കുടുങ്ങില്ലെന്ന് അലൻസിയർ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് പെൺ പ്രതിമ തന്നു എന്നതാണ് തൻറെ ചോദ്യം എന്തുകൊണ്ട് നിങ്ങൾക്ക് സ്വന്തം ശരീരത്തെ സ്നേഹിക്കാൻ പറ്റാത്തത് എന്നുള്ളതാണ് ഞാൻ ചോദിക്കുന്നത്. ഞാൻ എൻറെ പ്രസ്താവനത്തിൽ ഉറച്ചുനിൽക്കുന്നു ഞാൻ ആരെയും ആക്ഷേപിച്ചത് ആയിട്ട് എനിക്ക് വിശ്വാസമില്ല അതുകൊണ്ടുതന്നെ മാപ്പ് പറയേണ്ട ആവശ്യമില്ല എന്നും അലൻസിയർ പറയുന്നു.
എന്നാൽ അലൻസിന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശനമാണ് നടൻ ഹരീഷ് പേരടി നടത്തിയിരിക്കുന്നത്. ഈ വിഷയം ഉണ്ണിമുകുന്ദൻ ആണ് പറഞ്ഞത് എങ്കിൽ കുറച്ചൊക്കെ പുരോഗമന തള്ള് തള്ളി അഭിപ്രായം പറയാമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. പക്ഷേ ഇവിടെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാടയായ അലൻസിയർ ആണ് എന്ന് പ്രകോപനപരമായ പരാമർശമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആരും പ്രതികരിക്കാത്തത് എന്നതാണ് ഹരീഷ് പേരടിയുടെ അഭിപ്രായം.
ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞതുകൊണ്ട് അലൻസിയർക്ക് രണ്ടു വാക്ക് മറുപടി താൻ പറയുന്ന അദ്ദേഹം പറയുന്നു. മഹാനടൻ എന്നൊക്കെ അഭിസംബോധന ചെയ്തു കളിയാക്കി കൊണ്ടാണ് ഹരീഷ് പേരടി പറയുന്നത്. ഒരു പെൺ പുരസ്കാര പ്രതിമ കാണുമ്പോൾ നിങ്ങളുടെ ലിംഗം ഉദ്ധരിക്കുന്നു ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാനസികാവസ്ഥയുടെ ലക്ഷണം ആണെന്നും നിങ്ങളുടെ മാനസിക രോഗം നിങ്ങൾക്ക് കൂടിയത് ആകുന്നു എന്നും ഹരീഷ് പേരടി വിമർശിക്കുന്നു. അങ്ങനെയുണ്ടെങ്കിൽ അതിന് ചികിൽസിക്കാൻ കേരളത്തിൽ ധാരാളം മാനസികരോഗ ആശുപത്രികൾ ഉണ്ടെന്ന് ഹരീഷ് അലൻസിയറെ ഓർമിപ്പിക്കുന്നു.
അതല്ലെങ്കിൽ സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം ഉണ്ടാക്കി സ്വന്തം വീട്ടിൽ പണം മുടക്കി ഉണ്ടാക്കി പ്രദർശിപ്പിച്ചു അതിൽ നോക്കിയിരിക്കണമെന്നു ഹരീഷ് പേരടി അലൻസിയറോട് പറയുന്നു.
തനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് രാഷ്ട്രീയ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻറെ ആൺകരുത്ത് ഇതല്ല എന്നും അത് സമരങ്ങളുടെതും പോരാട്ടങ്ങളുടേതുമാണെന്നും ഈ സ്ത്രീവിരുദ്ധ പരാമർശത്തിന് അലൻസിയർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹത്തിൻറെ അവാർഡ് സർക്കാർ തിരിച്ചെടുക്കണമെന്നും ഹരീഷ് ആഹ്വാനം ചെയ്യുന്നു.
ആൺ കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് താൻ ആൺ പ്രതിമ ചോദിച്ചത് എന്നും അതല്ലാതെ പെൺകരുത്ത് നിലനിൽക്കുന്നിടത്തല്ല എന്ന് മുൻപ് അലൻസിയർ പറഞ്ഞിരുന്നു. അതിന് ഉദാഹരണമായി ഗൗരിയമ്മയെ ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിക്കൊണ്ട് നടന്നുവെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിയാക്കിയോ എന്നും അലൻസർ ചോദിച്ചിരുന്നു.
മലയാള സിനിമയിലെ ഏക പീഡകൻ താനാണ് എന്നുള്ള രീതിയിൽ പറഞ്ഞു നടക്കേണ്ട ആവശ്യമില്ല എന്നും ആ വിശേഷണത്തിന് നല്ല യോഗ്യതയുള്ള നിരവധിപേർ അവിടെയുണ്ട് എന്ന് അലൻസിയർ പറയുന്നു.