മരുമകന്റെ കല്യാണത്തിന് അമ്മാവൻ വീടിന്റെ മുകളിൽ നിന്ന് ജനങ്ങൾക്ക് നോട്ട് കെട്ടുകൾ വാരി എറിയുന്ന വൈറൽ വീഡിയോ കാണാം സിനിമയെ വെല്ലും ഈ രംഗം

487

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു മുൻ ഗ്രാമ മുഖ്യൻ തന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനുമേൽ നോട്ടുകൾ വാരി വിതറിയ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് സത്യത്തിൽ ഒരു പണമഴ പെയ്യുകയായിരുന്നു എന്ന് തന്നെ പറയാം

ഗുജറാത്തിലെ കെക്രി തഹ്‌സിലിലെ അഗോൾ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യനാണ് വീടിന് താഴെ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് 500 ന്റെയും നൂറിന്റെയും കറൻസി നോട്ടുകൾ വിത്രരുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്. അഗോൾ ഗ്രാമമുഖ്യൻ കരീം യാദവിന്റെ അനന്തരവൻ റസാഖിന്റെ വിവാഹത്തിന്റെ ഭാഗമായാണ് ഈ പണമഴ പെയ്യിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

ADVERTISEMENTS
   

മുൻ സർപഞ്ച് കരീം യാദവിന്റെ അനന്തരവൻ റസാഖ് ഗ്രാമത്തിലൂടെ ഒരു വിവാഹ ഘോഷയാത്ര നടത്തിയപ്പോൾ മുൻ ഗ്രാമമുഖ്യനും കുടുംബാംഗങ്ങളും റൂഫ് ടോപ്പിലെത്തി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയ ആളുകൾക്ക് ഇടയിലേക്ക് നോട്ടുകൾ വാരിയെറിയുമാകയിരുന്നു.

അതോടൊപ്പം തന്നെ അഞ്ഞൂറിന്റെ നോട്ടുകൾ ഓരോന്നായി ജങ്ങൾക്ക് മേൽ എരിയുന്ന ഗ്രാമ മുഖ്യന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വമ്പൻ ഹിറ്റായിരിക്കുകയാണ്. ഈ വീഡിയോ എല്ലാ സോഷ്യൽ പ്ലാറ്റുഫോമുകളിലും വൈറലായിരിക്കുകയാണ് ജോധ അക്ബറിലെ “അസീം-ഒ-ഷാൻ ഷെഹെൻഷാ” എന്ന ബോളിവുഡ് ഗാനം വീഡിയോയുടെ പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ടു.

ആളുകൾ പരസ്പരം മത്സരിച്ചു കൊണ്ട് നോട്ടുകൾ കയ്യെത്തി പിടിക്കാനായി ഓടുന്നത് വിഡിയോയിൽ കാണാം സമയങ്ങളോളം ആ ജനക്കൂട്ടത്തിലേക്ക് ഗ്രാമ മുഖ്യനും കുടുംബാംഗങ്ങളും നോട്ടുകൾ വാരി വിതറുന്നതും നമുക് വീഡിയോയിൽ കാണാം.

 

നേരത്തെ സമാനായി മറ്റൊരു സംഭവം ബംഗളൂരുവിൽ നടന്നതായും റിപോർട്ടുണ്ട്.

ബംഗളൂരു നഗരത്തിലെ തിരക്കേറിയ മാർക്കറ്റ് ഏരിയയിൽ താഴെയുള്ള ആൾക്കൂട്ടത്തിനും നേരെ ഒരു ഫ്ലൈ ഓവറിൽ നിന്ന് കൊണ്ട് പണം എറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട സമാനമായ ഒരു സംഭവം അടുത്തിടെ ഉണ്ടായിരുന്നു.

ADVERTISEMENTS