
മലയാള സംഗീതത്തിലെ വളർന്നുവരുന്ന ഒരു താരം, സ്റ്റേജിനെ കൈയ്യിലെടുക്കുന്ന പുതു തലമുറ ഗായികമാരിൽ വളരെ പ്രശസ്തയാണ് ഗൗരി ലക്ഷ്മി. അവളുടെ “മുറിവ്” (“മുറിവ്” എന്നർത്ഥം) എന്ന ഗാനത്തിൻ്റെ ഒരു ഭാഗം വൈറലായതിന് ശേഷം ഓൺലൈനിൽ താരത്തിനെതിരെ വലയ രീതിയിൽ വിമര്ശനങ്ങളും ട്രോളുകളും ആണ് ഉണ്ടാകുന്നത് . തിരക്കേറിയ ബസിൽ എട്ടുവയസ്സുള്ള പെൺകുട്ടിക്ക് അനുചിതമായ സ്പർശനത്തെ കുറിച്ച് വിവരിക്കുന്ന വരികൾ വിമർശനങ്ങൾക്കും ട്രോളിംഗിനും കാരണമായി. ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
ഈ ഗാനം ഓരോ പെൺകുട്ടിക്കും ജീവിതതിൽ ഏതെങ്കിലും ഒരു അവസരത്തിൽ സംഭവിച്ച കാര്യമാണ് എന്ന് ഓരോരുത്തർക്കും റിലേറ്റു ചെയ്യാൻ കഴിയും എന്ന് അവതാരിക തന്നെ അപറയുന്നുണ്ട്. ഇതിറങ്ങി കഴിഞ്ഞു തനിക്ക് ത്നങ്ങളുടെ സമാനമായ നിരവധി അനുഭവങ്ങൾ പറഞ്ഞു കൊണ്ട് നിരവധി പെൺകുട്ടികൾ വരുന്നുണ്ട് എന്നും ഗൗരി ലക്ഷ്മി പറയുന്നു. പലരും തനിക്ക് വലിയ വലിയ മെസേജുകളായി സംഭവങ്ങൾ പറയുന്നുണ്ട്.
തൻ്റെ വ്യക്തിപരമായ ആഘാതത്തിൽ നിന്നാണ് മുറിവ് എന്ന ഈ ഗാനം ഉരുത്തിരിഞ്ഞതെന്ന് ഗൗരി പിന്നീട് വ്യക്തമാക്കി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, വരികൾ ചെറുപ്പത്തിലേ തന്റെ എട്ടാം വയസ്സിലെയും പതിമൂന്നാം വയസ്സിലെയും 22 വയസ്സിലേയും സ്വന്തം അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അവർ വിശദീകരിച്ചു. താൻ അനുഭവിച്ച കാര്യങ്ങൾ മാത്രമേ അതിൽ എഴുതിയിട്ടുള്ളു വേറെ കഥയൊന്നും അല്ലാതെ ഇമാജിൻ ചെയ്തതല്ല എന്നും ഗൗരി ലക്ഷ്മി പറയുന്നു.
“മുറിവ്” കെട്ടുകഥയല്ല, “ഞാൻ എഴുതുന്നതെല്ലാം എൻ്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാണ്. അന്ന് ആ മോശം അനുഭവങ്ങൾ ഉണ്ടായപ്പോൾ ഞാൻ ഞാൻ ധരിച്ച വസ്ത്രങ്ങൾ പോലും ഞാൻ ഓർക്കുന്നു – മഞ്ഞയും ചുവപ്പും സ്ലീവ്ലെസ് ടോപ്പുള്ള വെള്ളയും നീലയും കലർന്ന പാവാട. വൈക്കം വലിയകവലയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകുന്ന ബസായിരുന്നു അത്.
ബേസിൽ തിരക്കുണ്ട് എന്ന് പറഞ്ഞാണ് ‘അമ്മ രു സീറ്റിലേക്ക് എന്നെ കയറ്റി നിർത്തുന്നത് തൊട്ടു പിന്നിൽ ഇരിക്കുന്ന വ്യക്തതയ്ക്ക് തന്റെ അച്ഛനെക്കാൾ പ്രായം ഉണ്ട് ആളെ ഇപ്പോൾ ഓർമ്മയില്ല പക്ഷേ എനിക്ക് അയാളെ വ്യക്തമായി കാണാം അയാൾ തന്റെ കൈ കൊണ്ട് എന്റെ ടോപ്പ് പൊക്കിയിട്ടു കൈ എന്റെ വയറിൽ കൂടി പോകുന്നത് ഓർമ്മയുണ്ട് ജീവിതത്തിൽ ആദ്യമായി ആണ് എനിക്ക് ഈ ഒരു കാര്യം ഞാൻ തിരിച്ചറിയുന്നത് “എപകസത്തെ അതുവരെ അതിനെ കുറിച്ച് ആരും പറഞ്ഞു തന്നിട്ടില്ല , അത് തെറ്റാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഞാൻ അത് ആരോടും പറഞ്ഞില്ല എനിക്ക് അമ്മയെ കാണാൻ എന്ന് പറഞ്ഞു അയാളുടെ കൈ തട്ടിമാറ്റി ഞാൻ ഫ്രോണ്ടിൽ ഡ്രൈവറുടെ സീറ്റിനു പിറകിലുള്ള കമ്പിയിൽ പോയി പിടിച്ചു നിന്ന് അതാണ് എന്റെ ജീവിതത്തിൽ ആദ്യ അനുഭവം അതാണ് പാട്ടിലുള്ളത് .
പിന്നെ പതിമൂന്നു വയസ്സിൽ ബന്ധുവീട്ടിൽ കസിൻസിൻറെ കൂടെ പൊയ്ക്കൊണ്ടിരുന്ന ആളാണ് ഞാൻ ,എന്നാൽ താൻ മുതിർന്ന പെൺകുട്ടിയായ സമായത്തു അടുത്ത ബന്ധുവായ അയാളുടെ പെരുമാറ്റത്തിലുള്ള മാറ്റം എനിക്ക് മനസിലായി അയാൾ തന്റെ പിന്നിൽ മനപൂർവ്വം തൊട്ടു എന്ന് ഗൗരി പറയുന്നുണ്ട്. ജീവിതത്തിലെ ആദ്യ അനുഭാവം ആകാം തന്നെ അലർട്ട് ആക്കി വച്ചതും അന്ന് ആ ബന്ധു തന്റെ പിന്നിൽ ടോട്ടപ്പോൾ അവിടെ തൊടേണ്ട കാര്യമില്ലലോ എന്ന ചിന്ത വന്നത് . അന്ന് താനത് തന്റെ കൂട്ടുകാരിയെ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ വീട്ടുകാരോട് പറയാൻ ഉള്ള ധൈര്യം ഉണ്ടായില്ല നമ്മൾ പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിന്ത ഉണ്ടായിരുന്നു.
അന്നത്തെ രക്ഷിതാക്കളെയും കുറ്റം പറയാൻ പറ്റില്ല . ഇതൊക്കെ എങ്ങനെ കുട്ടികളെ അറിയിക്കണം ബോധവൽക്കരണം നടത്തണം എന്നൊന്നും അവർക്ക് അറിയില്ല പക്ഷേ ഇനനത്തെ രക്ഷിതാക്കൾ അങ്ങനെ പറഞ്ഞു കൊടുത്തില്ലെങ്കിൽ ആണ് അത് തെറ്റ്. എന്നും ഗൗരി പറയുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിലും സംഭവിച്ച കാര്യങ്ങളും ഗൗരി തന്റെ പാട്ടിൽ പറയുന്നുണ്ട്.
ഗൗരിയുടെ വിശദീകരണം വിമർശകരെ തൃപ്തിപ്പെടുത്തിയോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും, കലാകാരന്മാർക്ക് അവരുടെ പരാധീനതകൾ സംഗീതത്തിലൂടെ പ്രകടിപ്പിക്കാനുള്ള ധൈര്യവും അവരുടെ സത്യങ്ങൾ പങ്കുവെക്കുന്നതിൽ അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ഈ സംഭവം എടുത്തുകാണിക്കുന്നു.