സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ചിര പരിചിതയായ താരമാണ് ഗ്ലാമ്മി ഗംഗ. യൂട്യൂബിലൂടെ ബ്യൂട്ടി കണ്ടന്റ് പങ്കുവെച്ചുകൊണ്ടാണ് താരം ശ്രദ്ധ നേടുന്നത്. വേറിട്ട അവതരണം കൊണ്ടും ഭാഷ ശൈലി കൊണ്ടും ഗംഗ ഒരുപാട് ആരാധകരെ ഇതിനോടകം സമ്പാദിച്ചിട്ടുണ്ട് . 10 മില്യൺ അധികം സബ്സ്ക്രൈബ്സ് ഉള്ള താരം തന്റെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു വന്നത്. തനിക്കു അമ്മയും സഹോദരിയും മാത്രമാണ് ഉള്ളതെന്നും അവരെ നന്നായി നോക്കാൻ കഴിയണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്നും സ്വന്തമായി ഒരു വീട് വേണമെന്നും താരം പറയുന്നു .
എന്നാൽ തന്റെ അച്ഛനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നില്ല തന്റെ ജീവിതത്തെക്കുറിച്ച് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ താരം വെളിപ്പെടുത്തുന്നു . തന്റെ അച്ഛനിൽ നിന്നും ഉണ്ടായത് ദുരനുഭവങ്ങളാണ് ജീവിതത്തിൽ തനിക്ക് പ്രചോദനമായി മാറിയത് എന്നായിരുന്നു ഗംഗ പറഞ്ഞിരുന്നത്..
വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച ഒരു വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും എന്ന് പറയുന്നുണ്ട്. പെണ്ണുകണ്ട് 18 ദിവസത്തിനുള്ളിൽ തന്നെ വിവാഹം നടക്കുകയും ചെയ്തു. എന്നാൽ കാര്യമായ രീതിയിൽ അന്വേഷിക്കാൻ സാധിച്ചിരുന്നില്ല. അച്ഛൻ ഗൾഫിലായിരുന്നു ആ സമയത്ത് നാട്ടിൽ പ്രശ്നക്കാരനായതുകൊണ്ട് ഗൾഫിലേക്ക് അയച്ചതായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ അച്ഛനൊരു മദ്യപാനി ആണെന്ന് അമ്മ അറിഞ്ഞു. കല്യാണശേഷം അച്ഛൻ ഗൾഫിലേക്ക് മടങ്ങി പോയെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ തിരികെ വരുകയായിരുന്നു ചെയ്തത്. പിന്നീട് മദ്യപാനവും അടിയും ബഹളവും ഒക്കെയായി മാറുകയും ചെയ്തു. അമ്മയെ ഒരിക്കൽ പോലും സ്നേഹിക്കുകയോ നല്ല രീതിയിൽ സംസാരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് തനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയായിരുന്നു. എന്ത് പ്രശ്നം വന്നാലും അച്ഛനെ വിളിച്ചായിരുന്നു കരയുന്നത് .
നാലാം ക്ലാസിൽ വച്ചാണ് അച്ഛനമ്മയെ അടിക്കുന്ന രംഗം ആദ്യമായി കാണുന്നത്. അന്നുമുതൽ ദുരിത ജീവിതമാണ് ഞാനും അനിയത്തിയും അനുഭവിച്ചിരുന്നത് . 18 വയസ്സ് വരെ ആ ദുരിത ജീവിതത്തിൽ തന്നെയായിരുന്നു. ഒരിക്കൽ ഒരു വലിയ തടിക്കഷണം കൊണ്ട് അച്ഛൻ അമ്മയെ അടിച്ചത് താൻ നേരിട്ട് കാണുകയും ചെയ്തു.. അന്ന് വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ രക്തം വന്ന അമ്മ താഴെ വീഴുകയായിരുന്നു. താനും അനിയത്തിയും അമ്മയുടെ അരികിലേക്ക് ഓടിച്ചെന്നപ്പോൾ അച്ഛൻ പറഞ്ഞത് ഇനി അനങ്ങിയാൽ നിങ്ങളെയും തല്ലുമെന്നാണ്. ഞങ്ങൾ അവിടെ നിശ്ചലമായി നിന്നു പോയി.
പിന്നീട് കേസും വഴക്കും ഒക്കെയായി അച്ഛനെ ആറുമാസത്തേക്ക് ഡി അഡിക്ഷൻ സെന്റർലേക്ക് മാറ്റുകയും ചെയ്തു.. പിന്നീട് അമ്മ മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഡീ അഡിക്ഷൻ സെന്ററിൽ നിന്നും തിരികെ വന്ന അച്ഛൻ ഭയങ്കര വയലന്റ് ആകുക ആയിരുന്നു .ആദ്യം അമ്മയെ മാത്രമായിരുന്നു അടിക്കുന്നത് എങ്കിൽ പിന്നീട് ഞങ്ങളെയും അടിക്കാൻ തുടങ്ങി. ഉറങ്ങിക്കിടക്കുന്ന ഞങ്ങളുടെ കാലിൽ കയറി നിൽക്കുകയും ഞങ്ങളെയും അമ്മയെയും പു റത്തിട്ട് വാതിൽ അടച്ച് അകത്തിരിക്കുകയും ഒക്കെ ചെയ്യും. മരിക്കാൻ വേണ്ടി താൻ പാമ്പിന്റെ പൊത്തിൽ കയ്യിടുക വരെ ചെയ്തിട്ടുണ്ട്.
നാലാം ക്ലാസ് മുതൽ സന്തോഷം അറിയാത്ത ഒരു ജീവിതമായിരുന്നു തന്റേത്. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിച്ചാൽ മതിയെന്ന് താൻ ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്. അപ്പോൾ അച്ഛൻ തന്നെ അമ്മയുടെ സാരി കെട്ടി ഒരു കുരുക്ക് ഇട്ടു തരികയും ചെയ്തു. ഉയരത്തിനായി ഒരു ബെഞ്ച് കൂടി വച്ചു തന്നു. എന്നിട്ട് അച്ഛന് എന്നോട് പറഞ്ഞത് ചത്തോളാൻ ആണ്. ശേഷം മുറിയടച്ച് അച്ഛൻ പുറത്ത് കാത്തുനിൽക്കുകയും ചെയ്തു. അമ്മയുടെ കരച്ചിൽ കാരണം താനന്ന് മരിച്ചില്ല പലപ്പോഴും അമ്മയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു. അപ്പോഴൊക്കെ ഒത്തുതീർപ്പാക്കി വിടുകയാണ് ചെയ്യുന്നത്. പിന്നീട് താൻ യൂട്യൂബ് ചാനൽ തുടങ്ങുകയൊക്കെ ചെയ്തു. ചാനലിൽ നിന്ന് കിട്ടുന്ന വരുമാനമാണ് ഇപ്പോൾ ജീവിക്കാൻ മുന്നോട്ട് ഉള്ളത്. അത് വെച്ച് ചെറിയൊരു വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയാണ്.