അയാൾക്ക് ശേഷം വീട്ടിലെ ഡ്രൈവർ നിർബന്ധിച്ചു ആ വിഡിയോകൾ കാട്ടി ലൈം#ഗി#കമായി പീ#ഡി#പ്പിച്ചു – തുറന്നെഴുത്തുമായി ഒരു പെൺകുട്ടി

281

കുട്ടിക്കാലത്ത് കുട്ടികളുടെ മനസ്സിൽ ഉണ്ടാകുന്ന വേദനകൾ അത് ഒരുക്കാലത്തും പിന്തുടരുമെന്ന് പലരും പറയുന്നത് വെറുതെയല്ല. നമ്മളിൽ ഒരു ദുഃസ്വപ്നം പോലെ ആ സമയത്ത് ഉണ്ടാകുന്ന ഓരോ വേദനകളും ചൂഷണങ്ങളും വേട്ടയാടുന്നത് പതിവാണ്. അത്തരത്തിലൊരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെ ഒരു യുവതി തനിക്ക് അനുഭവിക്കേണ്ടിവന്ന മോശം അനുഭവങ്ങളെ കുറിച്ചാണ് തുറന്നു പറയുന്നത്. ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നും അതിജീവനത്തിലേക്ക് എത്തിയിട്ടുള്ളവരുടെ കഥകളും കുറിപ്പുകളും ആണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ് പലപ്പോഴും പുറത്തുവിടുന്നത്.

അങ്കിൾ എന്ന് വിളിച്ച ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻപിൽ ഒമ്പത് വയസ്സിൽ തന്നെ ഇരയാകേണ്ടി വന്ന വ്യക്തിയാണ് താനെന്നു പറഞ്ഞു കൊണ്ടാണ് ഈ യുവതി കുറിപ്പ് തുടങ്ങുന്നത്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന വ്യക്തിയുടെ ലൈം#ഗിക ചൂഷണത്തിനാണ് 9 വയസ്സുകാരിയായ ഈ പെൺകുട്ടി ഇരയാകുന്നത്.

ADVERTISEMENTS
   
READ NOW  അള്ളാഹു മിത്തല്ലന്നും ഗണപതി മിത്താണെന്നും എവിടെയും താനും ഷംസീറും പറഞ്ഞിട്ടില്ല : സി പി എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് അച്ഛന്റെ ക്യാബിനിൽ ഇയാൾ തന്നെ കൊണ്ടുപോയതും തുടർന്ന് തന്നെ മടിയിലേക്ക് വാത്സല്യത്തോടെ പിടിച്ചിരുത്തുന്നതും, അപ്പോൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും ആ കുട്ടിക്ക് തോന്നിയില്ല. പതിയെ പതിയെ ആണ് അയാളിലെ മൃഗം പുറത്തേക്ക് വന്നത്. അയാൾ വസ്ത്രത്തിനുള്ളിലൂടെ കൈയിടുകയും തന്റെ മാറിടത്തിൽ സ്പർശിക്കുകയും ഒക്കെ ചെയ്തു. ആ സമയത്ത് അതൊരു മോശം സ്പർശനമാണെന്ന് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടായിരുന്നില്ല.

അതിനെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ടു തന്നെ തനിക്ക് അത് ആരോടും പറയാനും സാധിച്ചിരുന്നില്ല. മാസങ്ങൾക്ക് ശേഷം താൻ അമ്മയ്ക്കൊപ്പം വാഹനത്തിൽ യാത്ര ചെയ്തപ്പോഴും ഒരിക്കൽ അയാൾ ഷാളിന്റെ മറവിൽ മാറിടത്തിൽ തന്നെ സ്പർശിച്ചു. അപ്പോഴും ഈ കാര്യത്തിനെതിരെ പ്രതികരിക്കാൻ തനിക്ക് സാധിച്ചില്ല.

പിന്നീട് കാലങ്ങൾ കഴിഞ്ഞു പോയപ്പോൾ തന്റെ വീട്ടിൽ ഒരു പുതിയ ഡ്രൈവർ വന്നു. ഒരിക്കൽ തങ്ങൾ രണ്ടുപേരും മാത്രം കാറിൽ യാത്ര ചെയ്തപ്പോൾ അയാൾ തന്നെ മോശമായ രീതിയിൽ ഇക്കിളിപ്പെടുത്താൻ തുടങ്ങിയിരുന്നു. എന്നാൽ അത് ശരിയായ സ്പർശനമല്ലെന്ന് തനിക്ക് അപ്പോൾ തന്നെ മനസ്സിലായി. എന്നാൽ പ്രതികരിക്കാനുള്ള ധൈര്യം അപ്പോഴും ഉണ്ടായിരുന്നില്ല. ഒരിക്കൽ അയാൾ തന്നെ നിർബന്ധിച്ചു കൊണ്ട് അശ്ലീല വീഡിയോകൾ വരെ കാണിച്ചു അത്തരം രംഗങ്ങൾ ചെയ്യുവാൻ തന്നോട് നിർബന്ധിച്ച് പറഞ്ഞു.

READ NOW  സ്വയം ഡ്രൈവ് ചെയ്യുന്ന മഹീന്ദ്ര XUV700 ഉള്ളിലെ ദമ്പതികളുടെ വീഡിയോ വൈറലാകുന്നു, എന്തുകൊണ്ട് ഇന്ത്യ ADAS അർഹിക്കുന്നില്ലെന്ന് ഈ വീഡിയോ പറയും

പിന്നീട് വീട്ടിൽ താൻ ഒറ്റയ്ക്കായി ഒരു ദിവസം അയാൾ തന്നെ മോശമായി തരത്തിൽ ഉപദ്രവിക്കുകയും നിർബന്ധിച്ച ലൈം#ഗി#ക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അയാൾ തന്നെ വിശ്വസിപ്പിച്ചു. അതാണ് തന്നെ അയാളുമായി അടുപ്പിച്ചത് എന്നാൽ അയാൾ ഈ ചൂഷണങ്ങളൊക്കെ വിവാഹം കഴിക്കുന്നത് വരെ തുടരുകയാണ് ചെയ്തത്.

അയാളുടെ വിവാഹമൊക്കെ കഴിഞ്ഞ സമയത്ത് കുറ്റബോധം ഉണ്ടായ താനൊരിക്കൽ സുഹൃത്തുക്കളോടി കാര്യങ്ങൾ തുറന്നു പറഞ്ഞു. അപ്പോൾ തന്നെ മാതാപിതാക്കളോട് ഇത് പറയണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ മാതാപിതാക്കളോട് താൻ തുറന്നു പറഞ്ഞു എന്നാൽ അവർ തകർന്നു പോവുകയാണ് ചെയ്തത്. പിന്നീട് തന്റെ അച്ഛന്റെ മുഖത്ത് നോക്കാൻ തന്നെ തനിക്ക് മടിയായിരുന്നു. എങ്കിലും താൻ തെറ്റുകാരി അല്ല എന്ന് പിന്നീട് തനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ചികിത്സകളിലൂടെയൊക്കെയാണ് ഇക്കാര്യങ്ങൾ മനസ്സിലാക്കിയത്.

READ NOW  മരിക്കാൻ പോകുന്ന തന്റെ ഭാര്യക്കായി 92 വയസ്സുള്ള അയാൾ ചെയ്തത് ആരുടേയും കണ്ണുകളെ ഈറനണിയിക്കും -വൈറൽ വീഡിയോ കാണാം
ADVERTISEMENTS