ഒരാളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച സ്ഥലമാണ് ഇന്റർനെറ്റ്, ഇന്നത്തെ യുവ ജനങ്ങൾ തങ്ങളുടെ കഴിവുകൾ തെളിയിക്കാനും ഏതെങ്കിലും രീതിയിൽ വൈറലായി പ്രശസ്തരാകാനും പല തരത്തിലുള്ള പ്രകടനങ്ങളും കാഴ്ച വെക്കാറുണ്ട്.
ചിലർ അത്തരത്തിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ ചെയ്യുന്നത് അവർ ചിന്തിക്കുന്നതിലും വേഗത്തിൽ വൈറാവുകയും വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങൾ ഉണ്ടാക്കുകയും എന്നാൽ ചിലപ്പോൾ അത്തരത്തിൽ കഴിവുകൾ തെളിയിക്കാൻ ചിലർ തയ്യാറാക്കുന്ന വീഡിയോകൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലോ വളരെ നിരാശജനകവുമായ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടേക്കാം
ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഒരു വീഡിയോ അത് ഏത് താരത്തിലുള്ളതാണെന്നു നിങ്ങൾക്ക് കണ്ടു തീരുമാനിക്കാം . രണ്ട് പെൺകുട്ടികൾ ഒരു ഡാൻസ് വീഡിയോ നിർമ്മിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ മേജർ ഡിപി സിംഗ് ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നു. ഇതെന്താണ് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഇത് ഷെയർ ചെയ്തത്
സംഭവം ഇങ്ങനെയാണ് തിരക്കേറിയ ഒരു മെട്രോ ട്രെയിനിൽ ഒരു വലിയ ആൾക്കൂട്ടത്തിനു നടുവിൽ നടുവിൽ ഒരു പെൺകുട്ടി തന്റെ സുഹൃത്തിന്റെ നൃത്തം റെക്കോർഡുചെയ്യാൻ ശ്രമിക്കുന്നിടത്താണ് ഇത് ആരംഭിക്കുന്നത്. ഇത്രയും തിരക്കുള്ളിടത്തു ഇത്തരമൊരു കാര്യം പുറത്തെടുത്ത പെൺകുട്ടിയുടെ ധൈര്യത്തെ നിങ്ങൾ അഭിനന്ദിക്കുകയാണോ അതോ വിമർശിക്കുകയാണോ ചെയ്യുക. മോഡേൺ വസ്ത്രം ധരിച്ചു ഒരു പാട്ടിനനുസരിച്ചുള്ള നൃത്ത ചുവടുകൾ ആണ് പെൺകുട്ടി വക്കുന്നത്. ചുറ്റും നിൽക്കുന്ന ചിലർ ഇത് വീഡിയോ ആക്കുന്നതും കാണാം.
Ye kya hai ? 🤔🤔@OfficialDMRC@DCP_DelhiMetro pic.twitter.com/M6wTr59e1R
— Major D P Singh (@MajDPSingh) March 2, 2023
വീഡിയോ 100,000-ന് അടുത്ത് കാഴ്ചകൾ നേടിയെങ്കിലും, പെൺകുട്ടിയുടെ പ്രവൃത്തിയിൽ ചിലർ തികഞ്ഞ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.പൊതു സ്ഥലങ്ങളിൽ ഇത്തരം ഗോഷ്ടികൾ കാണിക്കരുത് എന്നും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നും ആളുകൾ കമെന്റ് ചെയ്യുന്നുണ്ട് . പലരും ഇതിനെ ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചു, മറ്റുള്ളവർ ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള തീവ്രമായ ശ്രമമാണെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഡൽഹി മെട്രോ ഇത്തരം പ്രവൃത്തികൾക്ക് പിഴ ചുമത്തണമെന്ന് പലരും ചൂണ്ടിക്കാട്ടി.
ഇതിൽ പ്രശ്നങ്ങളൊന്നുമില്ല സർ. കുറച്ച് രസിക്കുന്നതിൽ കുഴപ്പമില്ല. കഴിഞ്ഞ ദിവസം, ഞാൻ ഒരു കോച്ചിൽ ഉണ്ടായിരുന്നു, അവിടെ ഒരു ചെറുപ്പക്കാരൻ ഗിറ്റാർ വായിക്കുകയും ഞങ്ങൾ എല്ലാവരും ചേർന്ന് പാടുകയും ചെയ്തു. ഇത് വളരെ മികച്ചതായിരുന്നു…. നിങ്ങളുടെ കാഴ്ചപ്പാടിന്റേതാണ് എന്നാണ് മറ്റൊരാളുടെ കമെന്റ്.
ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഞാൻ കരുതുന്നു. സംസ്കാരം ഒന്നിക്കുന്നു. എന്ന് മറ്റൊരാൾ കുറിച്ച്. പെൺകുട്ടിയെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വരുന്നുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യുക.
പൂർണമായും ഇത്തരത്തിലുള്ള പ്രകടനങ്ങളെ എതിർക്കുന്നില്ല. പക്ഷേ ഇത്തരത്തിൽ വൈറലാവാൻ ചിലർ ശ്രമിക്കുമ്പോൾ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന താരത്തിലാവരുത് എന്ന് മാത്രം