ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുന്കന്റെ ഒപ്പം ഒളിച്ചോടിയതായി മരിച്ച ചെറുപ്പക്കാരന്റെ വീട്ടുകാർ. നാടിനെ നടുക്കിയ സംഭവം നടന്നത് കൊല്ലം ആയൂർ ആണ്. കൊല്ലം ആയൂർ കുഴിയം സ്വദേശിയായ സനുവാണ് തൂങ്ങി മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രവാസിയായിരുന്ന സനു സ്വവസതിയിൽ തൂങ്ങി മരിച്ചത്. യുവാവ് മരിച്ചു വൈക്ട് ഏഴോടെ ഭാര്യയായ അഞ്ചൽ കൈപ്പള്ളിമുക്ക് സ്വദേശിനിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി എന്ന് യുവാവിന്റെ വീട്ടുകാർ ആരോപിക്കുന്നു.
യുവതി ഒളിച്ചോടുമ്പോൾ തന്റെ രണ്ടു വയസ്സായ കുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം പോയതെന്ന് ഭർതൃ വീട്ടുകാർ പറയുന്നു. അഞ്ചു ദിവസം മുൻപാണ് സനു ഗൾഫിൽ നിന്ന് വന്നത്. യുവതി സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവിടെ ജോലി ചെയ്യുന്ന തിരുവല്ല സ്വോദേശിയായ യുവാവുമായി യുവതി പ്രണയത്തിൽ ആവുകയായിരുന്നു എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.
കഴിഞ്ഞ പത്തൊൻപതു മാസമായി സനു ഗൾഫിൽ ആയിരുന്നു. അവിടെ വച്ച് എല്ലാ മാസവും ഇരുപതിനായിരം രൂപ വീതം അയച്ചു കൊടുക്കുമായിരുന്നു എന്നും ഈ പൈസ എല്ലാം കൈകാര്യം ചെയ്തത് അശ്വതി ആണെന്നും ബന്ധുക്കൾ പറയുന്നു. അശ്വതിയുടെ ബന്ധം അറിഞ്ഞാണ് സനു നാട്ടിൽ എത്തിയത് എന്നും നാട്ടിലെത്തുനനത്തിനു മുൻപ് ഗൾഫിൽ നിന്ന് അയാളുടെ അറബി നാട്ടിലേക്ക് വിളിച്ചിട്ടു യുവാവ് മുറിക്കുള്ളിൽകയറി വാതിലടച്ചു നാളുകളോളം മുറിയടച്ചിരിക്കുകയായിരുന്നു എന്നും നാട്ടിലറിയിച്ചിരുന്നു എന്നും യുവാവിന്റെ പിതാവ് പറയുന്നു.
ഏകദേശം ഇരുപത്തിയഞ്ചു പവനോളം സ്വർണം എടുത്തുകൊണ്ടാണ് യുവതി പോയത് എന്ന് സനുവിന്റെ ഇരട്ട സഹോദരൻ പറയുന്നു. ആത്മാഹത്യ പ്രേരണ കുറ്റത്തിനും രണ്ടു വയസ്സായ കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയതിനും സ്വർണവും മറ്റും കവർന്നു കൊണ്ട് പോയതിനു മായി പോലീസിൽ കുടുംബം പരാതി നലകിയിട്ടുണ്ട്.
യുവതിയുടെ അവിഹിത വിവരം കഴിഞ്ഞ ദിവസം യുവാവ് വീട്ടിൽ വച്ച് ചോദ്യം ചെയ്തിരുന്നു എന്നും അതിന്റെ പേരിൽ വലിയ തർക്കമുണ്ടായിരുന്നു എന്നും വീട്ടുകാർ പറയുന്നു. അപ്പോൾ യുവതിക്ക് കാമുകനൊപ്പം പോയാൽ മതി എന്ന് അവർ പറഞ്ഞു എന്നും ബന്ധുക്കൾ പറയുന്നു.