തൃഷയുടെ ഒപ്പം അഭിനയിക്കാൻ പാടില്ല എന്ന് നിർബന്ധമായി സംഗീത പറഞ്ഞു എന്നാൽ വിജയിയത് കേട്ടില്ല. ലിപ്പ്‌ലോക്ക് രംഗത്തിലടക്കം അഭിനയിച്ചു..

10088

തമിഴ് സിനിമ ലോകത്ത് രജനീകാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടനാണ് വിജയ്. ലിയോ എന്ന ചിത്രത്തിന്റെ വിജയത്തിലാണ് ഇപ്പോൾ വിജയ്. ചിത്രത്തിന്റെ വിജയം കരിയറിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് .

എങ്കിൽപോലും അദ്ദേഹത്തിന്റെ സ്വകാര്യജീവിതം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. വിജയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തകാലത്ത് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അടുത്ത സമയത്ത് സ്വകാര്യ ചടങ്ങുകളിൽ എത്തിയ വിജയിക്കൊപ്പം ഭാര്യയുണ്ടായിരുന്നില്ല. പലപ്പോഴും വിജയുടെ കൂടെ എല്ലാ അവാർഡ് ദാനങ്ങളിലും മറ്റും ഭാര്യയും എത്താറുണ്ട്. എന്നാൽ അടുത്ത സമയത്തായി ഭാര്യ എത്താറില്ല എന്നതാണ് ഗോസിപ്പുകൾക്ക് ശക്തി പകരുന്നത്.

ADVERTISEMENTS
   

അതോടെയാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നത്. അതോടൊപ്പം തന്നെ നടൻ രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയാണ് എന്ന തരത്തിലുള്ള വാർത്തകളും അടുത്ത സമയത്ത് ശ്രദ്ധ നേടിയിരുന്നു. ഭാര്യ സംഗീതയുമായി വേർപിരിഞ്ഞു എന്നതായിരുന്നു കൂടുതലായും ഇതിൽ ശ്രദ്ധ നേടിയത്. എന്നാൽ ഭാര്യയുമായി വിജയ് വേർപിരിയാൻ ഉണ്ടായ കാരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടി തൃഷയുമായി ഒരുമിച്ച് അഭിനയിക്കുന്നത് ഭാര്യ സംഗീതയ്ക്ക് ഇഷ്ടമായിരുന്നില്ല എന്നും ഇരുവരും തമ്മിലുള്ള പ്രണയമാണ് ഭാര്യയുമായുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും ഒക്കെ ഒരു വാർത്ത കോളിവുഡ് മാധ്യമങ്ങളിൽ പരന്നിരുന്നു.

READ NOW  പുരുഷന്റെ സ്വഭാവമുള്ള പെൺകുട്ടിയാണ് വരലക്ഷ്മി- ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ബെയിൽ വാൻ രംഗനാഥൻ

വിജയും തൃഷയും ഒരുമിച്ച് അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല. നടിക്കൊപ്പം ഇനി അഭിനയിക്കരുത് എന്ന് കർശനമായി തന്നെ സംഗീത വിജയിയോട് പറഞ്ഞിരുന്നു അത് വകവെച്ചില്ല എന്ന് മാത്രമല്ല നടിക്കൊപ്പം ലിപ്ലോക്ക് രംഗത്തിലടക്കം നടൻ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ലിയോ എന്ന ചിത്രത്തിൽ തൃഷയ്ക്കൊപ്പം ഉള്ള ലിപ്പ്ലോക്ക് രംഗം ഉള്ളതുകൊണ്ടാണ് വിജയുടെ കുടുംബം ഈ ചിത്രം കാണാൻ പോകാഞ്ഞത് എന്ന് ഒരു തമിഴ് മാധ്യമപ്രവർത്തകൻ പറഞ്ഞിരുന്നു.. ചെന്നൈയിൽ ഉണ്ടായിട്ട് പോലും വിജയുടെ മകൻ ഈ സിനിമ കണ്ടില്ല എന്ന് കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്നാൽ വിജയുടെ ഭാര്യയായ സംഗീത വിദേശത്താണെന്നും അതിനാലാണ് ലിയോ സിനിമ കാണാൻ എത്താത്തത് എന്നുമുള്ള തരത്തിലും അഭിമുഖങ്ങൾ പരക്കുന്നുണ്ട്. എന്താണ് യഥാർത്ഥത്തിൽ സത്യമെന്ന് ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഔദ്യോഗികമായി ഇരുവരും തമ്മിൽ വേർപിരിഞ്ഞതിനെ കുറിച്ച് വിജയൊ സംഗീതയോ തുറന്നു പറഞ്ഞിട്ടുമില്ല.

READ NOW  വളരെ മോശം പ്രവർത്തിയാണ് രജനീകാന്ത് ചെയ്തത്- വൈറൽ വീഡിയോ കാണാം-എന്താണ് നിങ്ങളുടെ അഭിപ്രായം

അടുത്തിടെ തൃഷയുമൊത്തുള്ള വിജയ് യുടെ ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു ഇത് ഇരുവർക്കുമിടയിൽ ഡേറ്റിംഗ് നടക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. പക്ഷേ ഇതുവരെയും യാതൊരു തരത്തിലുമുള്ള ഔദ്യോഗിക പ്രതികരണങ്ങൾ താരണങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല

ADVERTISEMENTS